Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
രാഹു- ശുക്രന് യുതി; 18 വര്‍ഷങ്ങള്‍ക്കു ശേഷം 2 രാശിക്കാര്‍ക്ക് കയ്യിലെത്തുന്ന ഭാഗ്യം, കൈവിട്ടാല്‍ കഷ്ടകാലം
ചില ഭാഗ്യങ്ങള്‍ മുന്നില്‍ എത്തിയാലും പലരും അതിന്റെ മൂല്യം മനസ്സിലാക്കാത്തെ തട്ടിത്തെറിപ്പിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരിക്കല്‍ നഷ്ടപ്പെട്ട അവസരം വീണ്ടും ലഭിക്കാനുള്ള സാധ്യത പലരിലും കുറവായിരിക്കും.

വേദ ജ്യോതിഷ പ്രകാരം, ഓരോ ഗ്രഹങ്ങളും രാശിമാറ്റത്തിന് ഒരുങ്ങുമ്പോള്‍ 12 രാശിക്കാരെയും അത് വ്യത്യസ്ത തരത്തില്‍ ബാധിക്കുന്നതാണ്. നിലവില്‍ രാഹു, ശുക്രന് എന്നീ ഗ്രഹങ്ങള്‍ നക്ഷത്രമാറ്റത്തിന് ഒരുങ്ങുകയാണ്. ഇവരു ഗ്രഹങ്ങളും ഒരുമിച്ച് ഉത്രട്ടാതി നക്ഷത്രത്തിലേയ്ക്ക് നീങ്ങുകയാണ്. നീണ്ട 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തരം മാറ്റത്തിലേയ്ക്ക് പ്രവേശിക്കുന്നതിനാല്‍ തന്നെ 2 രാശിക്കാര്‍ക്ക് ഒട്ടനവധി ഗുണങ്ങളും ഈ രാശിമാറ്റം മൂലം ലഭിക്കുന്നു. എന്നാല്‍, ഈ ഗുണങ്ങള്‍ ലഭിക്കണമെങ്കില്‍ ചില തെറ്റുകള്‍ ഈ രാശിക്കാര്‍ ചെയ്യാതിരിക്കണം. ഈ തെറ്റുകള്‍ ഇവരുടെ ഭാഗ്യത്തെ ഇല്ലാതാക്കിയേക്കാം. അവ എന്തെല്ലാമെന്നും, ഏതെല്ലാം തരത്തിലുള്ള ഭാഗ്യങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത് എന്നും നോക്കാം.

മകരം
രാഹുവും ശുക്രനും ഉത്രട്ടാതി നക്ഷത്രത്തില്‍ എത്തിച്ചേരുന്നതിനാല്‍ മകരം രാശിക്കാര്‍ക്ക് ഗുണങ്ങള്‍ ലഭിക്കാനുള്ള യോഗം രൂപപ്പെടുന്നതാണ്. ഇരു ഗ്രഹങ്ങളും നക്ഷത്രമാറ്റം നടത്തുമ്പോള്‍ മകരം രാശിയുടെ മൂന്നാം ഭാവത്തിലായാണ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍, നിരവധി നേട്ടങ്ങള്‍ ലഭിക്കാനുള്ള യോഗം ഈ രാശിക്കാരില്‍ രൂപപ്പെടുന്നു. അധ്വാനിക്കുന്ന കാര്യങ്ങള്‍ക്ക് പൂര്‍ണ്ണ ഫലം ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. സാമ്പത്തിക പുരോഗമനം ഈ രാശിക്കാരില്‍ ഉണ്ടായിരിക്കുന്നതാണ്. കുടുംബ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കും. വിദ്യയില്‍ ശോഭിക്കാനും, വിദേശത്തേയ്ക്ക് പോകാനും ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്.
എന്നാല്‍, ശ്രദ്ധിച്ച് ഓരോ കാര്യങ്ങളും കൈകാര്യം ചെയ്തില്ലെങ്കില്‍ വിപരീതഫലം ലഭിക്കാനും, കയ്യിലെത്തിയ സൗഭാഗ്യങ്ങള്‍ ഇല്ലാതാകാനും കാരണമായേക്കാം. അതിനാല്‍, ജനുവരി 28 മുതല്‍ ഓരോ കാര്യങ്ങളും ചെയ്യുന്നതിന് മുന്‍പ് ശ്രദ്ധിച്ച് ചെയ്യാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ച്, വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കുക. നിങ്ങളില്‍ നിന്നും ഉണ്ടാകുന്ന പദപ്രയോഗങ്ങള്‍ നിങ്ങളിലേയ്ക്ക് എത്തിച്ചേരേണ്ട പല ഗുണങ്ങളെയും തട്ടിത്തെറുപ്പിക്കാം. അതിവാല്‍, വാക്കുകള്‍ സൂക്ഷിക്കുക. കുട്ടു ബിസിനസ്സ് ചെയ്യുന്നതിന് മുന്‍പ് സ്വന്തം ലാഭത്തെക്കുറിച്ച് ബോധ്യം വരുത്തുക. എടുത്ത് ചാടി ചെയ്യുന്നത് പലതരത്തിലുള്ള ദോഷങ്ങളും വരുത്തി വെയ്ക്കുന്നതിന് കാരണമാകുന്നു. മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് എടുത്തു ചാടാതിരിക്കുക. കാര്യങ്ങള്‍ ചിന്തിച്ച് ചെയ്യുന്നതും നേട്ടങ്ങള്‍ വരുത്തുന്നതായിരിക്കും.

ഇടവം
ഫെബ്രുവരി 28 മുതല്‍ ഇടവം രാശിക്കാര്‍ക്ക് ഒട്ടനവധി നേട്ടങ്ങള്‍ ലഭിക്കാനുള്ള യോഗം രൂപപ്പെടുന്നതാണ്. രാഹുവിന്റെ കൃപയാല്‍ സകല ദോഷങ്ങളും ഈ രാശിക്കാരില്‍ നിന്നും അകലും. ജോലിയിലും, ബിസിനസ്സിലും ഒട്ടനവധി ലാഭവും വ്യക്തിപരമായ നേട്ടങ്ങളും സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പണ്ട് നടക്കാതെ പോയ പല കാര്യങ്ങളും നടക്കാനുള്ള യോഗവും ഈ രാശിക്കാരില്‍ രൂപപ്പെടുന്നു.
എന്നാല്‍, ശരിയായ വിധത്തില്‍ കയ്യിലെത്തുന്ന പണം വിനിയോഗിച്ചില്ലെങ്കില്‍ അത് നഷ്ടത്തിലാകാനുള്ള സാധ്യത വളരെ കൂടുതലാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള കൂടും. ചിലപ്പോള്‍ കയ്യിലെത്തിയ ധനഭാഗ്യത്തെ തട്ടിത്തെറുപ്പിക്കുന്നതിനും ഇത് കാരണമായേക്കാം. ദേഷ്യം കുറയ്ക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച്, ജോലി സ്ഥലത്ത് ക്ഷമയോടെ പെരുമാറാന്‍ ശ്രദ്ധിക്കുക. നിരന്തരം പ്രയത്നിക്കുക. മടിപിടിക്കുന്നതും, അലസതയും നിങ്ങളിലേയ്ക്ക് എത്തുന്ന ഭാഗ്യത്തെ ഇല്ലാതാക്കാം. അതിനാല്‍, എല്ലാം സൂക്ഷിച്ച് ചെയ്യാന്‍ ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications

