Latest Updates
-
പട്ടിണി കിടന്നുള്ള ഡയറ്റല്ല, ശർവരി വാഗിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; മലയാളികൾക്കും പരീക്ഷിക്കാം! -
ഓണക്കാലത്തെ ഷോപ്പിംഗ് തിരക്കിലാണോ? ശുക്രൻ ചിത്തിരയിലേക്ക് മാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഓണക്കാലത്ത് ശുക്രൻ ചിത്തിര നക്ഷത്രത്തിലേക്ക്; ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും ഈ ജാഗ്രത വേണം -
ഓഗസ്റ്റ് 23: സൂര്യ-കേതു സംയോഗം; ഓണക്കാലത്ത് പണമിടപാടുകളിലും യാത്രകളിലും ഈ ജാഗ്രത അനിവാര്യം -
ബുധാദിത്യ രാജയോഗം: പണമിടപാടുകളിലും ജോലികളിലും വൻ വിജയം നേടാൻ ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണം നാളിലെ സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് തുടങ്ങുന്ന കാര്യങ്ങൾ വൻ വിജയമാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ശ്രാവണ പുത്രദാ ഏകാദശി: ഈ 7 രാശിക്കാർക്ക് ഭാഗ്യകാലം, ഒപ്പം അറിയേണ്ട UPI റീഫണ്ട് നിയമങ്ങളും! -
ഓണം ഷോപ്പിംഗിനിടയിൽ ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം; ഇന്ന് പണം വന്നെത്തും! -
2026 ഓഗസ്റ്റ് 23 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ നക്ഷത്രഫലം: ഈ 5 നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, ഭാഗ്യം നിങ്ങളെ തേടിയെത്തുമോ?
18 വര്‍ഷങ്ങള്‍ക്ക് ശേഷം രാഹു-ശുക്ര സംയോഗം; പുതിയ ജോലിയും സമ്പത്തും അടക്കം കൊതിച്ചതെല്ലാം നേടാം
വേദ ജ്യോതിഷത്തില്‍ നിഴല്‍ ഗ്രഹമെന്നാണ് രാഹുകേതുക്കള്‍ അറിയപ്പെടുന്നത്. അവ യഥാര്‍ത്ഥ ഗ്രഹങ്ങളല്ല. പക്ഷേ ജ്യോതിഷത്തില്‍ രാഹുകേതുക്കളെയും ഗ്രഹങ്ങളായി കണക്കാക്കുകയും അവയുടെ ചലനം വളരെ പ്രാധാന്യത്തോടെ കാണുകയും ചെയ്യുന്നു. മറ്റ് ഗ്രഹങ്ങളെ പോലെ തന്നെ നിശ്ചിതകാലം കൂടുമ്പോള്‍ രാഹുകേതുക്കള്‍ രാശിയും നക്ഷത്രവും മാറുകയും മറ്റ് ഗ്രഹങ്ങളുമായി സംയോഗമുണ്ടാകുകയും ചെയ്യുന്നു. ഇതിന്റെ പ്രതിഫലനങ്ങള്‍ ഭൂമിയില്‍ അനുഭവപ്പെടുന്നു.

രാഹു ശുക്ര സംയോഗം
ശുക്രനും രാഹുവും ഒന്നിച്ചുവരുമ്പോള്‍ വ്യക്തികളില്‍ ആഗ്രഹങ്ങള്‍ വര്‍ദ്ധിക്കും. ശുക്രന് സന്തോഷം, ഭൗതിക സൗകര്യങ്ങള്‍, ആഡംബരം, വികാരങ്ങള്‍, പ്രണയബന്ധങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. മറുവശത്ത്, രാഹു സന്തോഷവും സമൃദ്ധിയും പ്രതിനിധീകരിക്കുന്നു. ഈ രണ്ട് ഗ്രഹങ്ങളും ഒന്നിച്ചുവരുമ്പോള്‍, അവ പരസ്പരം ഫലങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നു.
ശുക്രന് ജനുവരി 28ന് ഉച്ചരാശിയായ മീനത്തിലേക്ക് കടന്നു. മീനത്തില്‍ നിലവില്‍ രാഹുവും സ്ഥിതി ചെയ്യുന്നുണ്ട്. അങ്ങനെ വര്‍ഷങ്ങള്‍ക്ക് ശേഷം മീനം രാശിയില്‍ രാഹു-ശുക്ര സംയോഗം സംഭവിച്ചിരിക്കുകയാണ്. ഈ സംയോഗത്തിലൂടെ നേട്ടങ്ങള്‍ കൊയ്യുന്ന ചില രാശികള്‍ ഉണ്ട്. ഇവര്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും ആഗ്രഹസഫലീകരണവും ഉണ്ടാകും. ഈ ഭാഗ്യരാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
രാഹുവിന്റെയും ശുക്രന്റെയും സംയോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കാരണം ഈ സംയോഗം ഇവരുടെ ജാതകത്തില്‍ ഭാഗ്യ ഭാവത്തിലാണ് രൂപപ്പെടുന്നത്. അതുകൊണ്ട് ഇക്കാലയളവില്‍ ഇവര്‍ക്ക് ഭാഗ്യത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകും. വിദേശയാത്രായോഗം, തടസ്സങ്ങളെല്ലാം നീങ്ങി വിചാരിച്ച കാര്യങ്ങള്‍ നടക്കല്‍, ആഗ്രഹങ്ങളും ലക്ഷ്യങ്ങളും നേടല്‍ എന്നിവയെല്ലാം ഇക്കാലയളവില്‍ നടക്കും. ജോലിസ്ഥലത്ത് ചില പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ മികവ് പ്രകടമാക്കും. ദാമ്പത്യത്തില്‍ പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മീനം രാശിയില്‍ ജനിച്ചവര്‍ക്കും ശുക്രന്റെയും രാഹുവിന്റെയും സംയോഗം ഗുണകരമായിത്തീരും. മീനം രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ സംയോഗം നടക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും നടക്കും. കൂടാതെ ഇക്കാലയളവില്‍ പ്രണയ കാര്യങ്ങളില്‍ പുരോഗതിയും സാഫല്യവും ഉണ്ടാകും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കും. ആരോഗ്യം മെച്ചപ്പെടും. ഏറെക്കാലമായി അലട്ടിയിരുന്ന രോഗങ്ങള്‍ ശമിക്കും. സമൂഹത്തില്‍ നിലയും വിലയും വര്‍ധിക്കും. വിവാഹിതര്‍ക്ക് ദാമ്പത്യം കൂടുതല്‍ ദൃഢവും സന്തോഷമുഖരിതവുമാകും. അവിവാഹിതര്‍ക്ക് പ്രണയബന്ധങ്ങളോ നല്ല വിവാഹ ആലോചനകളോ കൈവരും.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
രാഹുവിന്റെയും ശുക്രന്റെയും സംയോഗം മിഥുനം രാശിയില്‍ ജനിച്ചവര്‍ക്കും നേട്ടമാണ്. ഇവര്‍ക്ക് കരിയറിലും ബിസിനസിലും ഈ സയോഗത്തിന്റെ നേട്ടങ്ങള്‍ അനുഭവിക്കാന്‍ സാധിക്കും. കാരണം കര്‍മ്മ ഭാവത്തിലാണ് ഈ യോഗം രൂപമെടുക്കുന്നത്. കര്‍മ്മരംഗം ഏതായാലും അവിടെ ശോഭിക്കാന്‍ മിഥുനം രാശിക്കാര്‍ക്ക് സാധിക്കും. ജോലിയില്‍ പ്രമോഷനോ ശമ്പളവര്‍ധനയോ ലഭിക്കാം. ഉന്നതാധികാരികളുടെ പ്രശംസ പിടിച്ചുപറ്റും. കരിയറില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കും. സാമ്പത്തികമായി അഭിവൃദ്ധിപ്പെടും. കിട്ടാനുള്ള പണം തിരികെ കിട്ടും. ബിസിനസില്‍ നിന്ന് വലിയ ലാഭവും നിക്ഷേപങ്ങളില്‍ നിന്ന് സാമ്പത്തിക നേട്ടവും ഉണ്ടാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications