Latest Updates
-
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം
2025-ലെ ആദ്യഭാഗ്യം, ശുക്ര-രാഹു സംയോഗം; രാഹുവിന്റെ ദുഷ്പ്രഭാവത്തില്‍ നിന്ന് കരകയറുന്നവര്‍
2025 നെ മഹത്വപൂര്ണ്ണമാക്കുന്ന നിരവധി ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും ഗ്രഹസംയോഗങ്ങളുമെല്ലാമാണ് ദിവസങ്ങളായി ജ്യോതിഷലോകത്തെ ചര്‍ച്ചാവിഷയം. അത്തരത്തില്‍ 2025 തുടക്കത്തില്‍ തന്നെ നടക്കാനിരുന്ന ഒരു ഗ്രഹസംയോഗമാണ് ശുക്രനും രാഹുവും തമ്മിലുള്ള സംയോഗം. നവഗ്രഹങ്ങളിലെ രണ്ട് പ്രധാനപ്പെട്ട ഗ്രഹങ്ങള്‍ ആയതുകൊണ്ട് തന്നെ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ സംഭവിക്കുന്ന ഈ സംയോഗം 2025-ലെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ക്ക് തുടക്കമിടുന്ന ആദ്യ ജ്യോതിഷപ്രതിഭാസങ്ങളില് ഒന്നായിരിക്കും.

2025 തുടക്കത്തില്‍ തന്നെ, കൃത്യമായി പറഞ്ഞാല്‍ ജനുവരി 28ന് ശുക്രന് രാശി മാറി മീനം രാശിയിലേക്ക് സംക്രമിക്കും. മീനം രാശിയില്‍ ഇതിനകം തന്നെ രാഹുവിന്റെ സാന്നിധ്യമുണ്ട്. അങ്ങനെ മീനത്തില്‍ ശുക്ര-രാഹു സംയോഗം നടക്കും. എല്ലാവര്ക്കും ഒരുപോലെ ഗുണകരമാകില്ലെങ്കിലും ശുക്രന്റെയും രാഹുവിന്റെയും മീനത്തിലെ ഒത്തുചേരല്‍ ചില രാശികള്‍ക്ക് വളരെയധികം ഗുണങ്ങള്‍ ചെയ്യും. പ്രത്യേകിച്ച് രാഹുവിന്റെ ദുഷ്പ്രഭാവം ശമിപ്പിക്കാന്‍ ശുക്രന്റെ സാന്നിധ്യം ചിലര്‍ക്ക് നേട്ടമാകും. കാരണം അസുരഗുരുവായ ശുക്രന്റെ ശിഷ്യനാണ് രാഹു എന്നാണ് വിശ്വാസം.
ശുക്ര-രാഹു സംയോഗത്തിലൂടെ ജീവിതത്തില്‍ ശുഭകാര്യങ്ങള്‍ സംഭവിക്കുന്ന രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
കര്‍ക്കടകം
കര്‍ക്കടകം രാശിയുടെ പത്താമത്തെ ഭാവത്തിലാണ് ശുക്രന്റെയും രാഹുവിന്റെയും സംയോഗം നടക്കുന്നത്. ഈ സംയോഗത്തിലൂടെ കര്‍ക്കടകം രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ വന്നുചേരും. ജോലിയില്‍ ആശയക്കുഴപ്പങ്ങളും പ്രതിസന്ധികളും ഒഴിവായിക്കിട്ടും. മികച്ചം പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും. കര്‍മ്മരംഗത്ത് വിജയം സംതൃപ്തിയും ഉണ്ടാകും. പ്രയത്നത്തിന് അര്‍ഹിക്കുന്ന പ്രതിഫലവും അംഗീകാരവും ലഭിക്കും. പുതുവര്‍ഷത്തില്‍ പ്രതീക്ഷാനിര്‍ഭരമായ ഒരു തുടക്കമാണ് ഈ സംയോഗം വാഗ്ദാനം ചെയ്യുന്നത്. ഇഷ്ടത്തോടെ ജോലികള്‍ ചെയ്യാന്‍ സാധിക്കും. ജീവിതത്തില്‍ അപ്രതീക്ഷിതമായ ചില സന്തോഷങ്ങള്‍ കടന്നുവരും. വിദേശത്ത് പോകാനുള്ള ആഗ്രഹം സഫലമാകും. മാതാപിതാക്കളുമായുള്ള ബന്ധം ദൃഢമാകും. കുടുംബാംഗങ്ങളുടെ സഹകരണവും പിന്തുണയും എല്ലാ കാര്യങ്ങളിലും ലഭ്യമാകും. എല്ലാ കര്മ്മരംഗങ്ങൡും ഉയര്‍ച്ചയുണ്ടാകും. അതോടൊപ്പം ആരോഗ്യം തൃപ്തികരമായിരിക്കും.
തുലാം
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്ക് പുതുവര്‍ഷം നേട്ടമായിരിക്കും. ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് ശുക്ര-രാഹു സംയോഗം നടക്കാന്‍ പോകുന്നത്. വളരെ ശുഭകരമായ ഭാവമാണ് ഏഴാംഭാവം. ഏഴാംഭാവത്തില്‍ ശുക്രന് എത്തുന്നതിലൂടെ ദാമ്പത്യജീവിതത്തില്‍ സന്തോഷം വര്‍ധിക്കും. പങ്കാളിയുമായി ഉണ്ടായിരുന്ന പിണക്കങ്ങളും പ്രതിസന്ധികളും പരിഹരിക്കപ്പെടും. അവിവാഹിതര്‍ക്ക് നിരവധി വിവാഹാലോചനകള്‍ വന്നെത്തും. വിവാഹയോഗം ഉണ്ടാകും. പ്രണയ വിവാഹത്തിന് വീട്ടുകാരില്‍ നിന്ന് സമ്മതം ലഭിക്കും. മക്കളുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ജോലിസ്ഥലത്ത് സ്ഥാനക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും. ആരോഗ്യം തൃപ്തികരമായി തുടരും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ച ആളുകള്‍ക്കും 2025ല്‍ നല്ല തുടക്കമാണ് കാത്തിരിക്കുന്നത്. ജീവിതത്തില്‍ അനുഭവപ്പെട്ടിരുന്ന പലതരം പ്രതിസന്ധികള്‍ പരിഹരിക്കപ്പെടും. ഈ രാശിയുടെ ആറാമത്തെ ഭാവത്തിലാണ് ശുക്രനും രാഹുവും തമ്മിലുള്ള സംയോഗം ഉണ്ടാകുക. അതുകൊണ്ട് ശത്രുക്കളുടെയും എതിരാളികളുടെയും ശല്യത്തിന് കുറവുണ്ടാകും. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടങ്ങളും ധനയോഗവും ഉണ്ടാകും. ജോലിയിലും ബിസിനസിലും നേട്ടങ്ങള്‍ ദൃശ്യമാകും. കരിയറില്‍ വളര്‍ച്ചയുണ്ടാകും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച അവസരങ്ങള്‍ ലഭിക്കും. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കൂടുതല്‍ മികവ് പുലര്‍ത്തും. ഭാവിയെ കുറിച്ച ആലോചിച്ച് ചില സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളും. പ്രണയജീവിതം സന്തോഷത്തോടെ മുന്നേറും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ വര്‍ധിക്കും. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയം ഉണ്ടാകും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications