Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
ശുക്രന് തൃക്കേട്ട നക്ഷത്രത്തിലേക്ക്, ഈ നക്ഷത്രക്കാര്‍ വെറുതെ ഇരുന്നാലും പണത്തിന് കുറവുണ്ടാകില്ല
അസുരഗുരുവായ വ്യാഴത്തിന്റെ നക്ഷത്രമാറ്റം രാശിമാറ്റം പോലെ തന്നെ പ്രധാനമാണ്. സമ്പത്തും ധനവും സുഖവും സമൃദ്ധിയും പേരും പ്രശസ്തിയും ആകര്‍ഷണവും പ്രേമവും ആരോഗ്യവും തന്ന് അനുഗ്രഹിക്കുന്ന ശുക്രന് ജാതകത്തില്‍ അനുകൂലസ്ഥാനത്ത് ആണെങ്കില്‍ മാത്രമേ ഒരു വ്യക്തിക്ക് സന്തുഷ്ടമായ ഒരു ജീവിതം നയിക്കാന്‍ കഴിയുകയുള്ളു.

നിലവില്‍ ശുക്രന് അനിഴം നക്ഷത്രത്തിലാണ്. എന്നാല്‍ അടുത്ത ആഴ്ച ശുക്രന് തൃക്കേട്ട നക്ഷത്രത്തിലേക്ക് എത്തും. ശുക്രന്റെ ആ നക്ഷത്രമാറ്റം എല്ലാ രാശികളിലും ഏതെങ്കിലും തരത്തിലുള്ള സ്വാധീനം ചെലുത്തും. ഒക്ടോബര്‍ 27ന് രാവിലെ 1.15നാണ് ശുക്രന് തൃക്കേട്ടയിലേക്ക് എത്തുന്നത്. നവംബര്‍ 7 വരെ ശുക്രന് ഈ നക്ഷത്രത്തില്‍ നിലകൊള്ളും. ബുധന്‍ ആധിപത്യമുള്ള തൃക്കേട്ട നക്ഷത്രത്തില്‍ ശുക്രന്റെ പോസിറ്റീവ് ആയ ഫലങ്ങള്‍ എന്തെല്ലാമാണെന്നും ഇത് ലഭിക്കാന്‍ പോകുന്നത് ആര്‍ക്കെല്ലാമാണെന്നും നോക്കാം.
കര്‍ക്കടകം
കര്‍ക്കടകം രാശിയുടെ പതിനൊന്ന്, നാല് ഭാവങ്ങളുടെ അധിപനാണ് ശുക്രന്. നിലവില്‍ കര്‍ക്കടകത്തിന്റെ ഏഴാം ഭാവത്തിലാണ് ശുക്രനുള്ളത്. ഈ മാറ്റത്താല്‍ കര്‍ക്കടകം രാശിക്കാര്‍ക്ക് പുതിയ വരുമാനസ്രോതസ്സുകള്‍ ഉണ്ടാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. പുതിയ ജോലി അന്വേഷിക്കുന്ന ആളുകള്‍ക്കും ഈ കാലയളവ് അനുകൂലമാണ്. നിരവധി യാത്രകള്‍ നടത്താനുള്ള യോഗമുണ്ടാകും. പുതിയ അവസരങ്ങളിലൂടെ കരിയറില്‍ ഉയരങ്ങള്‍ കീഴടക്കും. ബിസിനസില്‍ നിന്നും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. എതിരാളികളുടെ തകര്‍ച്ച കാണുകയും അവര്‍ക്ക് മേല്‍ വിജയം നേടുകയും ചെയ്യും. എഴുത്തുകാര്‍ക്ക് ഈ കാലയളവ് വളരെ മികച്ചതാണ്. ഇവരുടെ വരുമാനത്തില്‍ വര്‍ദ്ധനയുണ്ടാകും. മധുരഭാഷണത്തിലൂടെ അധികാരികളുടെ മതിപ്പ് പിടിച്ചുപറ്റാന്‍ കഴിയും.
കുംഭം
കുംഭം രാശിയുടെ പതിനൊന്നാമത്തെ ഭാവത്തിലാണ് ശുക്രനുള്ളത്. അതുകൊണ്ട് ഈ രാശിക്കാര്‍ക്ക് ശുക്രന്റെ നക്ഷത്രമാറ്റ സമയത്ത് ഭാഗ്യത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ ലഭിക്കും. കരിയറില്‍ സ്ഥാനക്കയറ്റത്തിനൊപ്പം ലാഭങ്ങളും ലഭിക്കും. ഈ സമയം നിരവധി നല്ല ഓഫറുകള്‍ ഇവര്‍ നേടും. ബിസിനസില്‍ നിന്നും വമ്പന്‍ ലാഭങ്ങള്‍ സ്വന്തമാക്കും. ബിസിനസ് പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. പണം സമ്പാദിക്കുന്നതിലും വിജയിക്കും. പ്രണയജീവിതം കൂടുതല്‍ സന്തോഷകരമാകും. ആരോഗ്യം തൃപ്തികരമായിരിക്കും.
കന്നി
കന്നി രാശിയുടെ നാലാമത്തെ ഭാവത്തിലാണ് ശുക്രന് ഉള്ളത്. ശുക്രന്റെ അനുഗ്രഹത്തോടൊപ്പം ബുധന്റെ അനുഗ്രഹവും ഈ കാലയളവില്‍ ഉണ്ടാകും. തൊഴില്‍രംഗത്ത് ശോഭിക്കാന്‍ സാധിക്കും. സഹപ്രവര്‍ത്തകരുടെ പൂര്‍ണ്ണ സഹകരണം ഈ കാലയളവില്‍ ഉണ്ടാകും. പണം സമ്പാദിക്കുന്നതിനുള്ള നിരവധി അവസരങ്ങള്‍ ഈ കാലയളവില്‍ മുമ്പില്‍ തെളിയും. അതോടൊപ്പം ഭാവിയെ മുന്‍നിര്‍ത്തി സമ്പാദ്യകാര്യത്തിലും ജാഗ്രത പുലര്‍ത്തും. പങ്കാളിക്കൊപ്പം സന്തോഷനിമിഷങ്ങള്‍ പങ്കിടും. ജീവിതത്തില്‍ സന്തോഷം വന്നെത്തും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
