Latest Updates
-
കഠിനമായ ഡയറ്റുകൾ വേണ്ട! തടി കുറയ്ക്കാൻ സർജൻ നിർദ്ദേശിക്കുന്ന ഈ ലളിതമായ വഴികൾ അറിഞ്ഞോ? -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ആയുഷ്മാൻ യോഗവും മാസശിവരാത്രിയും ഒത്തുചേരുന്ന ഈ അപൂർവ്വ ദിനം വെറുതെ കളയരുത് -
കാൻ ഫെസ്റ്റിവലിനായി ആലിയയുടെ കിടിലൻ മേക്കോവർ; ഈ വർക്കൗട്ട് പ്ലാൻ നിങ്ങളും പരീക്ഷിക്കൂ! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഉഷ്ണതരംഗത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ കാര്യങ്ങൾ അറിയാതെ പോകരുത്! -
പിസിഒഎസ് (PCOS) ഇനി ചരിത്രം? പേര് മാറുന്നു, ഒപ്പം നിങ്ങളുടെ ചികിത്സാ രീതിയും; അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമോ? ഈ തെറ്റുകൾ ചെയ്താൽ പണി പാളും, ശ്രദ്ധിക്കൂ! -
47 ഡിഗ്രി ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ക്യാൻസറിനെയും ക്ഷയരോഗത്തെയും തോൽപ്പിച്ചു; സുനൈന റോഷന്റെ ഈ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ! -
ഇടവം രാശിയിലേക്ക് സൂര്യൻ മാറുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ?
ശുക്രനും ബുധനും മിഥുനം രാശിയില്‍: 6 നാളുകാര്‍ക്ക് ധനധാന്യസൗഭാഗ്യങ്ങള് നിറയും
ശുക്രനും ബുധനും മിഥുനം രാശിയില്‍ ഏകദേശം അടുത്തടുത്തായി വന്നു കൊണ്ടിരിക്കുകയാണ്. മിഥുനം രാശി ബുധന്റെ സ്വന്തം ക്ഷേത്രമാണ്. അതുകൊണ്ട് തന്നെ ഈ സമയം ബുധന്‍ മൗഢ്യം ഉണ്ടാവുകയില്ല. എന്നാല്‍ ഈ സമയം അതേ രാശിയില്‍ സഞ്ചരിക്കുന്ന ശുക്രന് മൗഢ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ശുക്രന്റെ ബലം കുറവും അത് ബുധന്‍ ലഭിക്കുകയും ചെയ്യുന്നു. ശുക്രനും ബുധനും ഒപ്പം സൂര്യനും ഈ സമയം അതേ രാശിയില്‍ സഞ്ചരിക്കുന്നുണ്ട്.
എന്നാല്‍ ശുക്രന്റെ ശത്രുഗ്രഹമാണ് സൂര്യന്. എന്നാല്‍ ബുധനാവട്ടെ സൂര്യന് ബന്ധുഗ്രഹം കൂടിയാണ്. അതുകൊണ്ട് തന്നെ ഇതെല്ലാം ബുധന്റെ ഫലത്തേയും സ്വാധീനിക്കുന്നുണ്ട്. ബുധന്‍ ശുഭഫലം നല്‍കുന്നതിന് ഇതെല്ലാം സ്വാധീനം ചെലുത്തുന്നുണ്ട്. ശുക്രനും ബുധനും ഒരുമിക്കുമ്പോള്‍ ചില നക്ഷത്രക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഭാഗ്യം ലഭിക്കുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാം.

അശ്വതി
അശ്വതി നഷത്രക്കാര്ക്ക് ഈ ഗ്രഹങ്ങളുടെ മാറ്റം വളരെയധികം നേട്ടങ്ങള്‍ നല്‍കുന്നുണ്ട്. സമ്പത്ത്, ദൈവാധീനം, ദേഹസുഖം എന്നിവയെല്ലാം ഉണ്ടാവുന്നു. കൂടാതെ നിങ്ങള്‍ സമൂഹത്തില്‍ ആദരിക്കപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. മാന്യരായ വ്യക്തികള്‍ക്ക് അവരുടെ ജീവിതത്തിന്റെ എല്ലാ മാറ്റങ്ങളേയും പോസിറ്റീവ് ആയി എടുക്കുന്നതിന് സാധിക്കുന്നു. ആഗ്രഹിച്ച വസ്തുക്കളെല്ലാം സ്വന്തമാക്കുന്നതിന് സാധിക്കുന്നു. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടം സ്വന്തമാക്കാന്‍ സാധിക്കും. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ വരെ പ്രതിരോധിക്കാന്‍ സാധിക്കുന്ന ഒരു സമയം തന്നെയാണ്.
കാര്‍ത്തിക
ആഗ്രഹിക്കുന്നതിനേക്കാള്‍ മുന്‍പ് തന്നെ കാര്യങ്ങളെല്ലാം നടക്കുന്നു. എല്ലാ ഘട്ടത്തിലും ദൈവാനുഗ്രഹം നിങ്ങളുടെ കൂടെയുണ്ടാവുന്നു. ജീവിതം തന്നെ മാറി മറിയുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി അതിശക്തമായി തുടരും. ദാമ്പത്യത്തില്‍ യാതൊരു വിധത്തിലുള്ള കലഹങ്ങളും പ്രശ്നങ്ങളും ഉണ്ടായിരിക്കുകയില്ല. ജീവിതം തന്നെ മാറി മറിയുന്ന പോസിറ്റീവ് മാറ്റങ്ങളിലേക്ക് ശുക്രനും ബുധനും നിങ്ങളെ എത്തിക്കുന്നു. തൊഴിലിലെ മാറ്റങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് അവരുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അപ്രതീക്ഷിതമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഗവേഷണ സംബന്ധമായ കാര്യങ്ങളില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ സാധിക്കുന്നു. പരസ്പരം എല്ലാ കാര്യങ്ങളും തുറന്ന് പറയുന്നത് വഴി ദാമ്പത്യവും മികച്ച രീതിയിലാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും ലഭിക്കുന്നു. തൊഴില്‍ മാറ്റങ്ങള്‍ അനുകൂലമായിരിക്കും. പ്രമൊഷനും ശമ്പള വര്‍ദ്ധനവും നിങ്ങളെ തേടി എത്തുന്നു.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് അധികാരം ലഭിക്കുന്ന സമയമാണ്. ബുധനാണ് ഇവരെ ഇത്തരം പദവികളിലേക്ക് എത്തിക്കുന്നതും. സമൂഹത്തില്‍ ഇവരുടെ സ്വാധീനം മികച്ച മാറ്റങ്ങളിലേക്ക് നയിക്കും. പുത്യ ജോലിസാധ്യതകള്‍ വര്‍ദ്ധിക്കുന്നതിനും ഉള്ള ജോലിയില്‍ നേട്ടങ്ങള്‍ നിറയുന്നതിനും ഉള്ള യോഗം കാണുന്നു. പ്രണയിക്കുന്നവരില്‍ അവര്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ സന്തോഷവും സമാധാനവും ലഭിക്കുന്നു. ദാമ്പത്യത്തിലെ സുഖവും തൃപ്തിയും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സൗഹൃദങ്ങള്‍ പലതിലും മാറ്റങ്ങള്‍ വരുത്തും.സാമ്പത്തികം ശക്തമായി തന്നെ തുടരുന്നു.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് എല്ലാ മാറ്റങ്ങളും അനുകൂലമായി മാറുന്നു. ബുധന്‍ ബലവാനായി നില്ക്കുന്നതിനാല് നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു. തീര്‍ത്ഥാടനം നടത്തുന്നതിനുള്ള യോഗം കാണുന്നു. കൂടാതെ കലാകാരന്മാര്ക്ക് ജോലിയില്‍ പുതിയ അവസരങ്ങള്‍ വരുന്നു. എപ്പോഴും കലഹങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നവരില് പോലും അതെല്ലാം മാറി അനുകൂലമായ പല നേട്ടങ്ങളും സംഭവിക്കുന്നു. സാമ്പത്തികമായി തൃപ്തികരമായ അവസ്ഥയിലായിരിക്കും. തൊഴില്‍ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് അത് പരിഹരിക്കപ്പെടുന്നു.
മകം
മകം നക്ഷത്രക്കാരില്‍ പുതിയ മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു സമയമാണ്. കലാകാരന്മാര്ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ വന്നു ചേരുന്നു. എല്ലാ അര്‍ത്ഥത്തിലും ജീവിതം മാറി മറിയുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ജീവിതത്തിലെ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വിദേശത്ത് പോയി ഉപരിപഠനം നടത്തുന്നതിനുള്ള സാധ്യതയയുണ്ട്. ബുധന്റെ നേട്ടങ്ങള്‍ നിങ്ങളെ വളരെയധികം മുന്നോട്ട് കൊണ്ട് പോവുന്നു. അപ്രതീക്ഷിതമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിച്ചേക്കാം. ആഗ്രഹിക്കുന്നത് പോലെയുള്ള മാറ്റങ്ങള്‍ക്ക് നിങ്ങള്‍ വിധേയനാവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications