ശുക്രനും ബുധനും മിഥുനം രാശിയില്‍: ജൂണ്‍ 12 മുതല്‍ ജൂലൈ 6 വരെ ഭാഗ്യം തുണയാവുന്ന നാളുകാര്‍

ബുധനും ശുക്രനും ബന്ധുത്വമുള്ള ഗ്രഹങ്ങളാണ്. അതുകൊണ്ട് തന്നെ രണ്ട് ഗ്രഹങ്ങളുടേയും മാറ്റങ്ങള്‍ നിങ്ങളില്‍ വളരെ മികച്ച രീതിയില്‍ സ്വാധീനം ചെലുത്തുന്നു. മിഥുനം രാശിയിലാണ് രണ്ട് ഗ്രഹങ്ങളും സംക്രമിക്കാന്‍ പോവുന്നത്. എന്നാല്‍ ഈ സമയം മിഥുനം രാശിയില്‍ ശക്തനായി നില്‍ക്കുന്നത് പലപ്പോഴും ബുധനാണ്. ഈ സമയം ശുക്രന്‍ മൗഢ്യത്തിലാണ് എന്നതാണ് സത്യം. മിഥുനം രാശിയില്‍ ബുധന്‍ ശുക്രന്‍ സഞ്ചരിക്കുമ്പോള്‍ പലപ്പോഴും സൂര്യനും ഇവരോടൊപ്പം സഞ്ചരിക്കുന്നു.

ബുധന്റേയും ശുക്രന്റേയും ഗ്രഹമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ പലപ്പോഴും 27 നക്ഷത്രക്കാരിലും ഇത് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഏതൊക്കെ നക്ഷത്രക്കാരിലാണ് ബുധനും ശുക്രനും വരുത്തുന്ന മാറ്റങ്ങള്‍ അനുകൂലമാവുന്നത്, ആരിലൊക്കെയാണ് ഇത് പ്രതികൂല ഫലങ്ങള്‍ നല്‍കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

Venus Mercury Transit

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം):
മേടക്കൂറില്‍ ജനിച്ച മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങളാണ് ശുക്രനും ബുധനും നല്‍കന്നത്. പലപ്പോഴും മാനസികാരോഗ്യത്തെ വരെ സ്വാധീനിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. കുടുംബത്തിലും നിങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും ലഭിക്കുന്നു. വിദ്യാര്‍ത്ഥികളില്‍ പലപ്പോഴും ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും അതിനെ പരിഹരിക്കാന്‍ എളുപ്പത്തില്‍ സാധിക്കും.

ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബുധനും ശുക്രനും അനുകൂലമായ പല മാറ്റങ്ങളും നല്‍കുന്നു. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. എല്ലാ തരത്തിലും മെച്ചപ്പെടുത്തുന്ന സാമ്പത്തിക നേട്ടം നിങ്ങള്‍ക്കുണ്ടാവുന്നു. തൊഴില്‍ രംഗത്ത് വളര്‍ച്ചയും അത് വഴി മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. സാമ്പത്തികമായി മെച്ചപ്പെടുന്ന പല നേട്ടങ്ങളും ഈ സമയം കാത്തിരിക്കുന്നു. അറിവ് വര്‍ദ്ധിക്കുന്നു.

മിഥുനക്കൂറ് (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യ പകുതി):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്ക്കും അവര്‍ ആഗ്രഹിക്കുന്നത് പോലെയുള്ള നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പുതിയ ജോലി സാധ്യത, സാമ്പത്തിക നേട്ടങ്ങള്‍, മാനസിക ഉല്ലാസം എന്നിവ നിങ്ങളെ തേടി എത്തുന്നു. സൗഹൃദങ്ങള്‍ മികച്ചതായി മാറും. വാഹനം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. പുതിയ വാഹനയോഗം കാണുന്നു. സാമ്പത്തികം ശക്തമായിരിക്കും.

കര്‍ക്കിടക്കൂറ് (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബുധന്‍ ബലവാനായതിനാല്‍ അത് ദോഷങ്ങളെല്ലാം തന്നെ ഇല്ലാതാക്കുന്നു. ശുക്രനൊഴികെ ബാക്കി എല്ലാ ഗ്രഹങ്ങളും പലപ്പോഴും നിങ്ങള്‍ അനിഷ്ട ഫലങ്ങള്‍ നല്‍കുന്നു. നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. തീര്‍ത്ഥാടനം നടത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ നിന്ന് ഒഴിഞ്ഞ് പോവുന്നു. കാര്യമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ ഉണ്ടാവുന്നു.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാൽ ഭാഗം):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നല്ല കാര്യങ്ങള്‍ക്കായി സാമ്പത്തികമായി ധാരാളം ചിലവുകള്‍ നടത്തേണ്ടതായി വരുന്നു. തീര്‍ത്ഥാടനം നടത്തുന്നതിനും വിദ്യാഭ്യാസത്തിനും വേണ്ടി സമയവും പണവും ചിലവാക്കേണ്ടി വരുന്നു. ബന്ധുക്കള്‍ തമ്മിലുള്ള കലഹങ്ങള്‍ ഒത്തുതീര്‍പ്പാവുന്നു. കുടുംബത്തില്‍ തൃപ്തികരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. എല്ലാ പ്രശ്‌നങ്ങളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബന്ധുക്കള്‍ തമ്മിലുള്ള കലഹങ്ങള്‍ക്ക് സാധ്യതയുണ്ട്. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ്. ആശയവിനിമയം മികച്ച രീതിയില്‍ ആയില്ലെങ്കില്‍ അത് പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. കുടുംബത്തില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങളുണ്ടാവുമെങ്കിലും അല്‍പം ശ്രദ്ധിക്കണം.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പുതിയ ജോലി സാധ്യതകള്‍ വര്‍ദ്ധിക്കുന്നു. ജന്മരാശിയില്‍ ശുക്രന്റെ സഞ്ചാരം പലപ്പോഴും പല വിധത്തിലുള്ള നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. വിലപിടിച്ച സമ്മാനങ്ങള്‍ ലഭിക്കുന്നു. വീട് മോടിപിടിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് വേണ്ടി പണം ചിലനാക്കുന്നു. വാഹനം വാങ്ങുന്നതിനുള്ള യോഗം കാണുന്നു. സാമ്പത്തികമായി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പന്ത്രണ്ടാം ഭാവത്തിലാണ് ശുക്രനും ബുധനും സഞ്ചരിക്കുന്നത്. ദോഷങ്ങളില്ലാത്ത ഒരു സമയമാണ് എന്നത് കൊണ്ട് തന്നെ അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ഭൂമി വില്‍പ്പനക്കുള്ള സാധ്യതയുണ്ട്. എല്ലാ ഗ്രഹങ്ങളും അനിഷ്ട സ്ഥാനത്താവുന്നു. ബുധന്റെ നേട്ടങ്ങള്‍ പക്ഷേ ഇതിന്റെ പ്രത്യാഘാതം കുറക്കുന്നു. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ സമയമല്ല വരുന്നത്. എങ്കിലും കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ അതനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബന്ധുക്കളുടെ പിന്തുണ പല കാര്യങ്ങളിലും ഉണ്ടാവുന്നു. ജോലിയില്‍ നിങ്ങള്‍ക്ക് അതൃപ്തിയുണ്ടാവാം. എന്നാല്‍ പലപ്പോഴും പുതിയ ജോലിക്ക് ശ്രമിക്കുന്നത് വിജയിക്കണം എന്നില്ല. ഒരു തരത്തിലും ജീവിതം വഴിമുട്ടുകയില്ല എന്നതാണ് കാര്യം.

മകരക്കൂറ് (ഉത്രാടം, തിരുവോണം, അവിട്ടം ആദ്യപകുതി):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അതുണ്ടാക്കുന്ന അനുകൂല മാറ്റങ്ങള്‍ നിസ്സാരമല്ല. പലപ്പോഴും ഗുണത്തോടൊപ്പം ദോഷങ്ങളും നില്‍ക്കുന്നു. പ്രതികൂല ഫലങ്ങളെ നേരിടേണ്ടി വരുന്നത് ചെറിയ ചില പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. സാമ്പത്തിക ഞെരുക്കത്തിനുള്ള സാധ്യതയുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവാം. ഉപരിപഠനത്തിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാവാം.

കുംഭക്കൂറ് (അവിട്ടം രണ്ടാം പകുതി ഭാഗം, ച തയം, പൂരുരുട്ടാതി ആദ്യ മുക്കാൽ ഭാഗം):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ അഞ്ചാം ഭാവത്തിലാണ് ബുധ ശുക്രന്‍മാര്‍ സഞ്ചരിക്കുന്നത്. പെട്ടെന്നൊരു തീരുമാനം പല കാര്യങ്ങളിലും എടുക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവുന്നു. ബിസിനസുകളില്‍ ലാഭം പ്രതീക്ഷിക്കാം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. വിദേശയാത്രകള്‍ നടത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ലോണ്‍ അപേക്ഷിച്ചിട്ടുള്ളവരെങ്കില്‍ അത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നു.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പുതിയ വാഹനം വാങ്ങുന്നതിനുള്ള യോഗം കാണുന്നു. വസ്ത്രങ്ങളും ആഭരണങ്ങളും സമ്മാനമായി ലഭിച്ചേക്കാം. കലാകാരന്‍മാര്‍ക്ക് പൊതു സമൂഹത്തില്‍ അംഗീകാരം ലഭിക്കുന്നു. തൊഴില്‍ രംഗത്ത് സമാധാനപൂര്‍ണമായ പല മാറ്റങ്ങളും സംഭവിക്കാം. പുതിയ നേട്ടങ്ങള്‍ നിങ്ങളെ തേടി വരാം. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. നമ്മുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് അവസരം ലഭിക്കുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Friday, June 7, 2024, 16:35 [IST]
X
Desktop Bottom Promotion