Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ചിങ്ങം രാശിയില്‍ ലക്ഷ്മി നാരായണ യോഗത്തിന്റെ സമൃദ്ധി, സമ്പത്തും സമ്പാദ്യവും ഐശ്വര്യവും വഴിയേ
ജ്യോതിഷത്തില്‍ നവഗ്രഹങ്ങള്‍ നിശ്ചിത കാലത്തിന് ശേഷം രാശി മാറി സഞ്ചരിക്കും. ചില ഗ്രഹങ്ങള്‍ വര്‍ഷങ്ങളോളം ഒരു രാശിയില്‍ തുടരുമ്പോള്‍ മറ്റ് ചില ഗ്രഹങ്ങള്‍ ആഴ്ചകള്‍ മാത്രമേ ഒരു രാശിയില്‍ നിലനില്‍ക്കൂ. ഈ രാശിമാറ്റങ്ങള്‍ ആളുരകളുടെ ജീവിതത്തില്‍ കാര്യമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും. ദേവഗുരുവായ ശുക്രനും ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനും ഈ മാസം പ്രധാനപ്പെട്ട ചില രാശിമാറ്റങ്ങള്‍ നടത്തുകയാണ്.

ജൂലൈ 19ന് ബുധന്‍ കര്‍ക്കടകം രാശിയില്‍ നിന്നും ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. അതിനുശേഷം ജൂലൈ 31ന് ശുക്രനും ചിങ്ങത്തിലെത്തും. ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോഗത്തിലൂടെ ചിങ്ങം രാശിയില്‍ ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെടും. പൊതുവേ രാജയോഗങ്ങളില്‍ വളരെ ശുഭകരമായ രാജയോഗമാണിത്. ഈ രാജയോഗത്തിലൂടെ മൂന്ന് രാശികള്‍ക്ക് വളരെ മികച്ച സമയം വന്നുചേരും.
ആ മൂന്ന് രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിയുടെ അഞ്ചാം ഭാവത്തിലാണ് ലക്ഷ്മി നാരായണ രാജയോഗം സംഭവിക്കുന്നത്. ഇതിലൂടെ മേടം രാശിക്കാര്‍ക്ക് എല്ലാ മേഖലകളിലും വിജയവും സഫലതയും വന്നുചേരും. എന്തുകാര്യത്തിലും ഭാഗ്യത്തിന്റെ തുണയുണ്ടാകും. പൂര്‍ത്തിയാക്കാതെ വെച്ചിരുന്ന കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കും. കുടുംബത്തിലും നല്ല സമയം വന്നുചേരും. കുടുംബത്തോടൊപ്പം യാത്രകള്‍ പോകാന്‍ സാധിക്കും. അപ്രതീക്ഷിതമായ ധനലാഭത്തിന് യോഗമുണ്ടാകും. ഇതിലൂടെ ധനസ്ഥിതി മെച്ചപ്പെടും. വാഹനമോ മറ്റെങ്കിലും സ്വത്തുവകകളോ വാങ്ങും. സന്താനങ്ങളുമായ ബന്ധപ്പെട്ട് നല്ലകാര്യങ്ങള്‍ കേള്‍ക്കാന്‍ സാധിക്കും. ഓഹരി നിക്ഷേപവും ലോട്ടറിയും അടക്കമുള്ള ഭാഗ്യപരീക്ഷണങ്ങള്‍ക്ക് അനുകൂലമായ സമയമാണ്. ആരോഗ്യപരമായി അനുകൂലമായ സമയമാണ്. ദാമ്പത്യജീവിതം സന്തോഷകരമായിരിക്കും. ജീവിതത്തില്‍ പൊതുവേ സന്തോഷം നിറഞ്ഞ സമയമായിരിക്കും ഇത്.
മിഥുനം
മിഥുനം രാശിയുടെ മൂന്നാം ഭാവത്തിലാണ് ലക്ഷ്മി നാരായണ യോഗം സംഭവിക്കുന്നത്. ഈ രാശിയില്‍ ജനിച്ചവര്‍ക്ക് എല്ലാ മേഖലകളിലും തിളങ്ങാനുള്ള അവസരമാണിത്. കുടുംബത്തോടൊപ്പം നല്ല സമയം പങ്കുവെക്കും. ജോലിസ്ഥലത്തും വളരെ അനുകൂലമായ സാഹചര്യങ്ങളായിരിക്കും. അതിനാല്‍ ജോലിയില്‍ നിന്ന് കടുതല്‍ സംതൃപ്തി ലഭിക്കും. ജോലിയിലുള്ള മികവ് ഉന്നതാധികാരികളുടെ പ്രശംസ നേടും. ഇത് സ്ഥാനക്കയറ്റത്തിനും ശമ്പളവര്ധനയ്ക്കുമുള്ള സാധ്യത വര്‍ധിപ്പിക്കും. ജോലിയുമായി ബന്ധപ്പെട്ട് നിരവധി യാത്രകള്‍ നടത്തേണ്ടതായി വരും. പങ്കാളിയുമായി ചേര്‍ന്ന് യാത്രകള്‍ പോകും. ഭാഗ്യത്തിന്റെ പൂര്‍ണ്ണമായ അനുഗ്രഹം ഈ കാലയളവില്‍ ലഭിക്കും. ശമ്പളം വര്‍ധിക്കും. കാലങ്ങളായി തിരികെ കിട്ടാതിരുന്ന പണം തിരിച്ചുകിട്ടും. ബിസിനസില്‍ പുതിയ കരാറുകളില്‍ ഒപ്പുവെക്കാന്‍ ഇടയുണ്ട്. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ വരും. ആലോചിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ തുടങ്ങും. ആലോചിച്ചുവെച്ചിരുന്ന പല ജോലികളും പൂര്‍ത്തിയാക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. പൊതുവേ ഈ കാലയളവില്‍ ആത്മവിശ്വാസം വര്‍ധിക്കും.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ചവരുടെ ലഗ്നഭാവത്തിലാണ് ലക്ഷ്മി നാരായണ യോഗം രൂപം കൊള്ളുന്നത്. ഈ കാലയളവില്‍ ഉടനീളം ഭാഗ്യം ഒപ്പമുണ്ടാകും. ഏറെക്കാലമായി പൂര്‍ത്തിയാക്കാതെ വെച്ചിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. കുടുംബാംഗങ്ങളുടെ പൂര്‍ണ്ണമായ സഹകരണം ഉണ്ടാകും. ബിസിനസില്‍ ലാഭം വന്നുചേരും. പുതിയ വരുമാനസ്രോതസ്സുകള്‍ ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
