Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
മേടത്തില് ചേരുന്ന ശുക്രനും ചൊവ്വയും: ഒന്നിന് പുറകേ ഒന്നായി നേട്ടങ്ങള്‍, സമ്പത്തിനൊപ്പം 6 രാശിക്ക് ഭാഗ്യവും
പുതുവര്‍ഷത്തില്‍ നിരവധി ഗ്രഹരാശിമാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും തന്നെയാണ് പുതുവര്‍ഷത്തില്‍ എല്ലാവരും ആഗ്രഹിക്കുന്നത്. ആരോഗ്യം, കരിയര്‍, സമ്പത്ത്, ജോലി എന്നിവയെല്ലാം തന്നെ നിങ്ങള്‍ക്ക് എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നതാണ് എല്ലാവരും ശ്രദ്ധിക്കുന്ന കാര്യം. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങള്‍ക്കും ജ്യോതിഷം ഒരു നിമിത്തമായി വരുന്നു. ജ്യോതിഷപരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. അതില്‍ ചൊവ്വയുടെ സ്വാധീനവും ശുക്രന്റെ സ്വാധീനവും എപ്രകാരമാണ് എന്നത് നമുക്ക് നോക്കാം.
ചൊവ്വയുടെ ശക്തിയും ധൈര്യവും തന്നെയാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ശുക്രനെ സമ്പത്ത്, സൗകര്യം, സ്നേഹം, ആശയവിനിമയം എന്നിവയുമായി ബന്ധപ്പെട്ടാണ് പറയുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് എപ്രകാരമാണ് ഈ രണ്ട് ഗ്രഹങ്ങളും ചേരുന്നതിന്റെ ഫലമായി അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നത് എന്ന് നോക്കാം. 2026 മാര്‍ച്ച് 26-ന് ശുക്രന് മേടം രാശിയില്‍ പ്രവേശിക്കുന്നു. അത് കൂടാതെ മേയ് 11-ന് ചൊവ്വയും മേടം രാശിയിലേക്ക് എത്തുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ സംഭവിക്കുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ സംയോജനം പല വിധത്തിലുള്ള നേട്ടങ്ങളിലേക്കാണ് എത്തുന്നത്. അത് കൂടാതെ ലഗ്നത്തില്‍ ആണ് ഈ രണ്ട് ഗ്രഹങ്ങളും സംയോജിക്കുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നതിനുള്ള സാധ്യതയുണ്ട്. ലാഭകരമായ പല മാറ്റങ്ങള്‍ തേടി എത്തുന്നു. എല്ലാ കാര്യങ്ങളിലും ഇരട്ടി നേട്ടം തേടി എത്തുന്നതിനുള്ള യോഗം ഉണ്ട്. ധൈര്യവും സന്തോഷവും ഒരുമിക്കുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി അനുസരിച്ച് കൂടുതല്‍ മാറ്റങ്ങള്‍ അതോടൊപ്പം തന്നെ വരുമാനവും വര്‍ദ്ധിക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ വാതില്‍ തുറയ്ക്കുന്ന ദിവസങ്ങളാണ് കാത്തിരിക്കുന്നത്. പലപ്പോഴും ദൂരയാത്രകള് നടത്തുന്നതിന് ഏറ്റവും അനുകൂല സമയമാണ്. ധനലാഭം തേടി എത്തുന്നു. പലപ്പോഴും ആഢംബര വസ്തുക്കള്‍ക്ക് വേണ്ടി ധാരാളം പണം ചിലവഴിക്കുന്നു. ഇരട്ടി ലാഭം തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ദൂരയാത്രകള്‍ക്ക് ഏറ്റവും അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. പല മേഖലകളിലും നിങ്ങള്‍ക്ക് ആദരവും അംഗീകാരവും തേടി എത്തും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ശുക്രനും ചൊവ്വയും ശക്തമായി നില്ക്കുന്ന സമയമാണ്. അത് മാത്രമല്ല എല്ലാ കാര്യങ്ങളിലും സാമ്പത്തിക ലാഭം തേടി എത്തുന്നു. ഓഹരി വിപണിയിലും ഇതേ മാറ്റങ്ങളും നേട്ടങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് യോഗം കാണുന്നു. നിങ്ങളെ സ്നേഹിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ചൊവ്വയുടെ അനുഗ്രഹം സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അത് കൂടാതെ അപ്രതീക്ഷിത നേട്ടങ്ങള്‍ തേടി എത്തുന്നു. സന്തോഷകരമായ വാര്‍ത്തകള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തും. പുതിയ വാഹനം വാങ്ങുന്നതിനും അത് വഴി ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നതിനും സാധിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പല കോണില്‍ നിന്നും സഹായം ലഭിച്ചേക്കാം. സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ശുക്രന്റെ കൃപയാല്‍ കാര്യങ്ങളെല്ലാം തന്നെ മികച്ച മാറ്റങ്ങളിലേക്ക് എത്തുന്നു. പ്രശസ്തിയും ബഹുമാനവും വര്‍ദ്ധിക്കുന്നു. അതിന്റെ ഫലമായി സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളിലേക്കെത്തും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. അതെല്ലാം മൂന്നിരട്ടി സമ്പാദിക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. കാര്യങ്ങളെല്ലാം തന്നെ നിങ്ങളുടെ വരുതിക്ക് വരുന്നു. പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂല സമയവും അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള യോഗം കാണുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ചൊവ്വയുടെ മാറ്റം പല വിധത്തിലുള്ള നേട്ടങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ധനലാഭം നിങ്ങളിലേക്ക് ഓരോ ഘട്ടത്തിലും ഇരട്ടിയായി മാറും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലികളില്‍ സന്തോഷവും സമാധാനവും തേടി എത്തും. അതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തെ സന്തോഷത്തില്‍ ആറാടിക്കും. വരുമാനം വര്‍ദ്ധിക്കുകയും അത് വഴി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തും. ദേഷ്യത്തെ നിയന്ത്രിക്കുന്നതിനും അത് വഴി ബന്ധങ്ങളില്‍ സ്നേഹം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.



Click it and Unblock the Notifications