Latest Updates
-
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഓഗസ്റ്റ് 5-ലെ ഈ ഗ്രഹമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇതാ! -
ഓഗസ്റ്റ് 3: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
2026 ഓഗസ്റ്റ്: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു! -
2026 ഓഗസ്റ്റ് 3: ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ, ഭാഗ്യം കൂടെയുണ്ടാകും! -
ഓഗസ്റ്റ് 2 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം
പതിനെട്ട് മാസത്തിന് ശേഷം കേതുവും ശുക്രനും ഒന്നിക്കുന്നു, കാത്തിരിക്കുന്നത് മഹാസൗഭാഗ്യങ്ങള്‍
രാശിമാറ്റത്തിനിടയില് ഗ്രഹങ്ങള്‍ ഒരേ രാശിയിലോ പൊരുത്തമുള്ളതോ അല്ലാത്തതോ ആയ ഭാവങ്ങളിലോ വരാം. അത്തരം ഗ്രഹസംയോഗങ്ങള്‍ ശുഭയോഗങ്ങള്ക്കും അശുഭയോഗങ്ങള്ക്കും കാരണമാകുന്നു. അതിന്റെ പ്രതിഫലനങ്ങള്‍ പലരുടെയും ജീവിതത്തില്‍ ഉണ്ടാകാം. ആഗസ്റ്റ് 25ന് ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവനായ ശുക്രന് കന്നി രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഛായാഗ്രഹമായ കേതു നേരത്തെ തന്നെ ഈ രാശിയില്‍ ഉണ്ട്. അങ്ങനെ കന്നിയില്‍ കേതുവിന്റെയും ശുക്രന്റെയും സംയോഗമുണ്ടാകാന് പോകുകയാണ്. ഈ സംയോഗത്തിന്റെ ശുഭഫലങ്ങള്‍ പ്രധാനമായും മൂന്ന് രാശികളിലാണ് അനുഭവപ്പെടുക. അവര്‍ക്ക് ഈ കാലയളവില്‍ സൗഭാഗ്യങ്ങളും ധനലബ്ധിയും ഉണ്ടാകും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

മകരം
ശുക്രന്റെയും കേതുവിന്റെയും സംയോഗം മകരം രാശിക്കാര്‍ക്ക് ശുഭഫലങ്ങള്‍ നല്‍കും. കാരണം ഈ രാശിയുടെ ഊാഗ്യവുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ഈ സംയോഗമുണ്ടാകുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഭാഗ്യത്തിന്റെ കടാക്ഷം ഇവരുടെമേല്‍ ഉണ്ടാകും. കൂടാതെ, ധനം, കരിയര്‍, സമ്പാദ്യം എന്നീ മേഖലകളിലും നേട്ടങ്ങള്‍ ഉണ്ടാകും. സ്വദേശത്തും വിദേശത്തുമായി യാത്രകള്‍ നടത്താനുള്ള ഭാഗ്യമുണ്ടാകും. ആഘോഷങ്ങളിലോ മംഗളകാര്യങ്ങളിലോ പങ്കുകൊള്ളും. ദാമ്പത്യജീവിതം കൂടുതല്‍ സന്തോഷകരമാകുകയും പങ്കാളിയുമായി കൂടുതല്‍ ഒരുമയോടെ ജീവിക്കുകയും ചെയ്യും.
ധനു
ശുക്രന്റെയും കേതുവിന്റെയും സംയോഗം ധനു രാശിക്കാര്‍ക്കും വളരെയധികം നേട്ടങ്ങള്‍ നല്‍കും. കാരണം ഈ സംയോഗം അവരുടെ കര്‍മ്മ ഭാവത്തിലാണ് നടക്കുന്നത്. അതുകൊണ്ട് ജോലിയില്‍ അല്ലെങ്കില്‍ കര്‍മ്മരംഗത്ത് പുരോഗതിയുണ്ടാകും. അപ്രതീക്ഷിതമായ ധനലാഭവും ഇവര്‍ക്ക് കൈവരാം. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇത് വളരെ അനുകൂലമായ സമയമാണ്. അവര്‍ക്ക് ലാഭവും ബിസിനസ് വളര്‍ച്ചയും ഉണ്ടാകും. നേരത്തെ ദാമ്പത്യത്തില്‍ ഉണ്ടായിരുന്ന പലവിധ പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും സമാധാനം ഉണ്ടാകുകയും ചെയ്യും. തൊഴില്‍രഹിതര്‍ ആയിട്ടുള്ളവര്‍ക്ക് ജോലിക്കുള്ള അവസരം കൈവരും. ഉദ്യോഗസ്ഥര്‍ക്ക് ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും.
കന്നി
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്കും ശുക്രന്റെയും കേതുവിന്റെയും സംയോഗം വളരെ ശുഭകരമായിരിക്കും. കാരണം ഈ സംയോഗം അവരുടെ ലഗ്ന ഭാവത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഇവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമായിത്തീരും. മാത്രമല്ല, വിവാഹിതര്‍ക്ക് ദാമ്പത്യം കൂടുതല്‍ മധുരതരമാകും. എല്ലാ കാര്യങ്ങളിലും ജീവിതപങ്കാളിയുടെ സഹകരണവും പിന്തുണയും ഉണ്ടാകും. വിവാഹതടസ്സങ്ങള് അനുഭവിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ കല്യാണയോഗം ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് ജോലിസ്ഥലത്ത് തിളങ്ങാന്‍ കഴിയും. അവരുടെ കഴിവുകള്‍ തിരിച്ചറിയപ്പെടുകയും അതിനനുസരിച്ചുള്ള നേട്ടങ്ങള്‍ ഉണ്ടാകുകയും ചെയ്യും. പങ്കാളിത്ത ബിസിനസുകള്‍ ചെയ്യുന്നവര്‍ക്കും ഈ സംയോഗം ഗുണകരമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications