Latest Updates
-
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി!
ശുക്രന് തൃക്കേട്ട നക്ഷത്രത്തിലേയ്ക്ക്: ഇതുവരെ കാണാത്ത സൗഭാഗ്യങ്ങള്‍ മൂന്നിരട്ടിയായി എത്തുന്നത് ഇവരിലേയ്ക്ക്
ഒക്ടോബര്‍ 27-ാം തീയ്യതിയോടെ ശുക്രന് തൃക്കേട്ട നക്ഷത്രത്തിലേയ്ക്ക് നീങ്ങുകയാണ്. ശുക്രന്റെ ഈ നക്ഷത്രമാറ്റം മൂലം പല നക്ഷത്രക്കാര്‍ക്കും ആഢംഭരത്തിന്റെ കാര്യത്തിലും അതുപോലെ, പ്രണയത്തിലും, പണത്തിന്റെ കാര്യത്തിലും നിരവധി സൗഭാഗ്യങ്ങളാണ് തേടിയെത്താന്‍ പോകുന്നത്. പ്രത്യേകിച്ച്, ഇതുവരെ നേടിയതില്‍ നിന്നും മൂന്നിരട്ടി നേട്ടങ്ങളാണ് ചില രാശിക്കാരെ കാത്തിരിക്കുന്നത്. ഈ നേട്ടങ്ങള്‍ എന്തെല്ലാം എന്നും, ഒക്ടോബര്‍ 27-ന് ശേഷം തലവരമാറാന്‍ പോകുന്നത് ആരുടെയെല്ലാം എന്നും നോക്കാം.

ചിങ്ങം
ശുക്രന് തൃക്കേട്ട നക്ഷത്രത്തിലേയ്ക്ക് നീങ്ങുമ്പോള്‍ ഇതിന്റെ ഗുണങ്ങള്‍ ലഭിക്കുന്ന ഒരു രാശിക്കാരില്‍ ഒന്ന് ചിങ്ങം ആണ്. ചിങ്ങം രാശിക്കാര്‍ക്ക് മംഗല്യഭാഗ്യം ഉണ്ടായിരിക്കും. ആഗ്രഹിച്ച വ്യക്തിയെ വിവാഹം കഴിക്കാന്‍ സാധിക്കും. പ്രണയ സാഫല്യം ഉണ്ടാകും. ജോലി കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്കാന് സാധിക്കുന്നതിനാല്‍, ജോലിയില്‍ മേലുദ്യോഗസ്ഥരില്‍ നിന്നും പ്രശംസകള്‍ ലഭിക്കും. അതുപോലെ കുടുംബത്തില്‍ വളരെ സന്തോഷകരമായ നിമിഷങ്ങള്‍ വരാന്‍ സാധ്യത വളരെ കൂടുതലാണ്.
ബിസിനസ്സില്‍ പുതിയ മേഖലയില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ സാധിക്കുന്നതാണ്. അതിനാല്‍ തന്നെ, കൂടുതല്‍ ധനം കയ്യില്‍ വന്നു ചേരും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വളരെ നല്ല സമയമാണിത്. അതുപോലെ, വീട്ടില്‍ സാമ്പത്തികപരമായി ബുദ്ധിമുട്ടുകള്‍ കുറയും. ബന്ധുക്കളില്‍ നിന്നും സമ്പത്ത് ലഭിക്കുന്നതാണ്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ പുതിയ നിക്ഷേപങ്ങള്‍ നടത്തും. ഇത് കൂടുതല്‍ ധനം കയ്യില്‍ വന്ന് ചേരുന്നതിന് സഹായിക്കും. പല കാര്യങ്ങളും വളരെ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുകയും വളരെ മനോഹരമായി ചെയ്ത് തീര്‍ക്കാന്‍ സാധിക്കുകയും ചെയ്യും. ആരോഗ്യ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക. നിലവിലുള്ള പല രോഗങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ക്കും നിരവധി ഗുണങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ബാങ്കില്‍ നല്ലൊരു തുക നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്. വീടുപണി വേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കും. വീട്ടിലേയ്ക്ക് പുതിയ വീട്ടുപകരണങ്ങള്‍ വാങ്ങിക്കും. വില കൂടിയ ലോഹങ്ങള്‍ വാങ്ങി സൂക്ഷിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. വീട്ടില്‍ സന്തോഷവും സമാധാനവും വന്ന് ചേരുന്നതാണ്. മുന്‍പ് പദ്ധതിയിട്ട പല കാര്യങ്ങളും വളരെ വേഗത്തില്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയമാണിത്. ദാമ്പത്യത്തില്‍ സന്തോഷം ഉണ്ടായിരിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വളരെ നല്ല സമയമാണിത്.
മകരം
ശുക്രന്റെ നക്ഷത്രമാറ്റം മൂലം മകരം നക്ഷത്രക്കാര്‍ക്ക് സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ലഭിക്കുന്നതാണ്. നല്ലരീതിയില്‍ ജോലി ചെയ്തതിനാല്‍ ജോലി സ്ഥലത്ത് നിന്നും ബോണസ് ലഭിക്കുന്നതാണ്. നിങ്ങളുടെ കഠിനധ്വാനം ജോലി സ്ഥലത്ത്സഹപ്രവര്ത്തകര്ക്കിടയില് നല്ല അഭിപ്രായം ഉണ്ടാക്കിയെടുക്കുന്നതിന് സഹായിക്കും. ബിസിനസ്സില്‍ നിക്ഷേപങ്ങള്‍ നടത്തുന്നത് നല്ലതാണ്. കൂടുതല്‍ വരുമാനംവ ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല സമയമാണിത്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് ആഗ്രഹിച്ച യൂണിവേഴ്സിറ്റിയില്‍ ജോലി ലഭിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications