Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ശുക്രന് മൂലം അഷ്ടൈശ്വര്യവുമായി 3 രാശിക്കാര്‍; ഏപ്രില്‍ മാസം ഇവരുടെ തലവര തെളിയും
Venus in Pisces: ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുക്രന് തെളിഞ്ഞാല്‍ നേട്ടങ്ങള്‍ അനവധിയാണ് ആ വ്യക്തിയിലേയ്ക്ക് വന്നെത്തുന്നത്. വേദ ജ്യോതിഷപ്രകാരം, സ്നേഹം, സൗന്ദര്യം, സന്തോഷം, സമൃദ്ധി എന്നിവയുടെ ഗ്രഹം കൂടിയാണ് ശുക്രന്. അതിനാല്‍ തന്നെ, ശുക്രനില്‍ ഉണ്ടാകുന്ന നക്ഷത്രമാറ്റവും, രാശിമാറ്റവും ഓരോ രാശിക്കാരിലും വ്യത്യസ്ത ഫലങ്ങള്‍ നല്‍കുന്നതായിരിക്കും.

നിലവില്‍, വേദ ജ്യോതിഷപ്രകാരം, ഏപ്രില്‍ 13ന് ഞായറാഴ്ച ശുക്രന് മീനം രാശിയിലേയ്ക്ക് നേരിട്ട് സംക്രണണം നടത്താന്‍ പോവുകയാണ്. രാവിലെ 6.31ന് ശുക്രന് മീനത്തില്‍ നേരിട്ട് സംക്രമണം നടത്തും. ശുക്രന്റെ ഈ സംക്രമണം മൂലം 3 രാശിക്കാരില്‍ അഷ്ടൈശ്വര്യം വന്നു ചേരുന്നതാണ്. അവ എന്തെല്ലാമെന്ന് നോക്കാം.
കര്‍ക്കിടകം
ശുക്രന്റെ നേരിട്ടുള്ള സംക്രമണത്താല്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധി ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ വളര്‍ച്ച അനുഭവപ്പെടുന്നതായിരിക്കും. പണവും സമ്പത്തും വര്‍ദ്ധിക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. മകരം രാശിയില്‍ ജനിച്ചവര്‍ക്ക് ജോലി സ്ഥലത്ത് പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. കുടുംബത്തില്‍ മംഗളകരമായ പരിപാടികള്‍ നടക്കുന്നതായിരിക്കും. പല മേഖലകളിലും ആഗ്രഹിച്ച രീതിയില്‍ വിജയം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ആത്മീയ വിഷമങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കുന്നതാണ്. അധ്യാപകരില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും ജീവിത്തില്‍ ഉപകാരപ്പെടുന്ന വിധത്തിലുള്ള ഉപദേശങ്ങള്‍ ലഭിക്കുന്നതാണ്. സ്വന്തം താല്പര്യങ്ങള്ക്കനുസരിച്ച് വളരാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ലക്ഷ്യം കൈവരിക്കാനും ഇവര്‍ക്ക് യോഗം ഉണ്ടയാരിക്കുന്നതാണ്. ഭൂമി, കെട്ടിടങ്ങള്‍, വാഹനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നേട്ടം കൈവരിക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്.
തുലാം
ശുക്രന്റെ നേരിട്ടുള്ള സംക്രമണം തുലാം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ നല്‍കുന്നതാണ്. ഈ സമയത്ത് ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ അുഭവിക്കാന് ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാനുളഅള സാധ്യത ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. താല്പര്യങ്ങള്ക്കനുസരിച്ച് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സമൂഹത്തില്‍ ബഹുമാനവും പ്രശസ്തിയും ഗണ്യമായി വര്‍ദ്ധിക്കുന്നതാണ്. തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് വിദേശ വിദ്യാഭ്യാസത്തിനും, വിദേശത്ത് ജോലി ലഭിക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്. വീട്ടില്‍ സന്തോഷവും സമാധാവും വന്നു ചേരുന്നതാണ്. പുതിയ ബന്ധങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. എല്ലാ മേഖലയിലും വിജയം കൈവരിക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ബന്ധുക്കളുമായി നിലനിന്നിരുന്ന നീണ്ട തര്‍ക്കങ്ങള്‍ പലതും ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്.
കുംഭം
കുംഭം രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് നേരിട്ടുള്ള സംക്രമണത്താല്‍ ആത്മീയ വിഷയങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കുന്നതാണ്. വീട്ടില്‍ സന്തോഷം നല്കുന്ന പല സംഭവങ്ങളും നടക്കും. ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സഹപ്രവര്‍ത്തകരുടെ പൂര്‍ണ്ണ പിന്തുണയോടെ അനവധി കാര്യങ്ങള്‍ ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ജോലിയില്‍ വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതാണ്. സ്ഥാനകയറ്റം ലഭിക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ശുക്രന്റെ നേിട്ടുള്ള സംക്രമണത്താല്‍ എല്ലാ മേഖലയിലും വിജയം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പ്രണയ ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
നേല്പറഞ്ഞ മൂന്ന് രാശികളില് ഒന്നിലാണ് നിങ്ങളുടെ ജനനം എങ്കില്‍, ഏപ്രില്‍ 13 ന് ശുക്രന് മീനത്തില്‍ എത്തുന്നതോടെ ജീവിതത്തിലെ സുവര്‍ണ്ണകാലഘട്ടം ആരംഭിക്കുന്നതായിരിക്കും. നേട്ടങ്ങള്‍ അനവധി ലഭിക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
