Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
സ്വപ്നം കാണാനാകാത്ത ജീവിതം മുന്നില്‍, ശുക്രന്റെ അനുഗ്രഹം കൊണ്ട് അത്ഭുതപ്പെടുത്തുന്ന രാശികള്‍
അസുരഗുരുവെന്നാണ് ശുക്രനെ വിളിക്കുന്നത്. ജീവിതത്തില്‍ സകല സുഖസൗകര്യങ്ങളും സമ്പത്തും ഐശ്വര്യവും സൗന്ദര്യവും ശുക്രന്റെ അനുഗ്രഹമാണ്. അതുകൊണ്ടാണ് ആളുകള്‍ക്ക് ശുക്രനോട് ഇത്ര പ്രിയം. ഓരോ 26 ദിവസം കൂടുമ്പോള്‍ ശുക്രന് രാശി മാറി സഞ്ചരിക്കുന്നു. ഇതിനിടയില്‍ നക്ഷത്ര പരിവര്‍ത്തനവും നടത്തുന്നുണ്ട്. ഇതെല്ലാം ആളുകളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കും.

ഇപ്പോള്‍ മൂലം നക്ഷത്രത്തിലാണ് ശുക്രനുള്ളത്. കേതുവാണ് മൂലം നക്ഷത്രത്തിന്റെ അധിപന്. കേതുവിന്റെ നക്ഷത്രത്തില്‍ ശുക്രനുള്ളത് ചില രാശികള്‍ക്ക് ബംപര്‍ നേട്ടങ്ങളാണ് നല്‍കുക. നവംബര്‍ ഏഴിനാണ് ശുക്രന് മൂലം രാശയിലേക്ക് പ്രവേശിച്ചത്. നവംബര്‍ 18 വരെ ശുക്രന് മൂലത്തിലായിരിക്കും. 27 നക്ഷത്രങ്ങളില്‍ 19ാമത്തെ നക്ഷത്രമായ മൂലത്തിന്റെ അധിപനായി വ്യാഴം കൂടിയുണ്ട്.
ഏതെല്ലാം രാശികള്‍ക്കാണ് നിലവില്‍ ശുക്രന്റെ അനുഗ്രഹം ഉള്ളത് എന്നറിയാം.
മകരം
മൂലം നക്ഷത്രത്തില്‍ ശുക്രന് സ്ഥിതി ചെയ്യുന്നത് മകരം രാശിക്കാര്‍ക്ക് ഗുണകരമാണ്. ഏറെക്കാലമായി മുടങ്ങിക്കിടന്ന ജോലി പൂര്‍ത്തിയാക്കാനും കരിയറിലും ബിസിനസിലും വലിയ നേട്ടങ്ങള്‍ കൊയ്യാനും ഈ സമയത്ത് മകരം രാശിക്കാര്‍ക്ക് സാധിക്കും. ജോലിസ്ഥലത്ത് ഇവരുടെ സ്വീകാര്യത വര്‍ധിക്കുകയും ജോലിയിലെ മികവിലൂടെ അംഗീകാരങ്ങള്‍ തേടിയെത്തുകയും ചെയ്യും. ശമ്പളവര്‍ധനയും സ്ഥാനക്കയറ്റവും ഈ സമയത്ത് ലഭിച്ചേക്കാം. ജീവിതത്തില്‍ സന്തോഷങ്ങളുടെ സുവര്‍ണ്ണകാലമാണ് ഇവര്‍ക്ക്. മേലുദ്യോഗസ്ഥരുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകും. അത് കരിയറില്‍ നേട്ടങ്ങളേകും. ഇത്രയും കാലം അനുഭവിച്ചിരുന്ന നേട്ടങ്ങളില്‍ നിന്നെല്ലാം മോചനം ലഭിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭം ദിവസം ചെല്ലുന്തോറും കൂടിവരും.
കുംഭം
കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് മൂലം നക്ഷത്രത്തിലെ ശുക്രന് രാജാവിനെ പോലുള്ള ജീവിതം വാഗ്ദാനം ചെയ്യും. ഈ രാശിയുടെ പതിനൊന്നാമത്തെ ഭാവത്തിലാണ് ശുക്രന് മൂലം രാശിയിലേക്ക് എത്തിയത്. അതുകൊണ്ട് ഇവര്‍ക്ക് ഈ കാലയളവില്‍ ഭാഗ്യത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകും. ഭൗതികമായ സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. കരിയറില്‍ ആഗ്രഹിച്ചത് പോലെയുള്ള നേട്ടങ്ങളും ലാഭങ്ങളും ഉണ്ടാകും. ശമ്പളവര്‍ധനയും സ്ഥാനക്കയറ്റവും ഇക്കാലയളവില്‍ പ്രതീക്ഷിക്കാം. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അവര്‍ ആഗ്രഹിച്ചത് പോലെയുള്ള ഒരു ജോലി നേടാനാകും. ബിസിനസ് ചെയ്യുന്നവര്‍ക്ക് പുതിയ ഓര്‍ഡറുകളും കരാറുകളും നേടാനാകും. പങ്കാളിത്ത ബിസിനസുകള്‍ നേട്ടമുണ്ടാക്കുന്ന സമയമായിരിക്കും ഇത്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ഭാവിയിലേക്കുള്ള നിക്ഷേപങ്ങള്‍ നടത്താന്‍ ഉചിതമായ സമയമാണ്. സമ്പാദ്യം വളരും. പ്രണയജീവിതം സുന്ദരസുരഭിലമാകും. ദാമ്പത്യത്തില്‍ പങ്കാളി കൂടുതല്‍ സന്തോഷവും സമാധാനവും അനുഭവിക്കും.
കന്നി
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്ക് മൂലം നക്ഷത്രത്തിലെ ശുക്രന് സൗഭാഗ്യമേകും. ഈ കാലയളവില്‍ സുഖസൗകര്യങ്ങള്‍ ഇരട്ടിയാകും. കുടുംബത്തോടൊപ്പം നല്ല നിമിഷങ്ങള്‍ പങ്കുവെക്കും. അവിവാഹിതര്‍ക്ക് വിവാഹയോഗമുണ്ടാകും. അതോടൊപ്പം സമൂഹത്തില്‍ പേരും പ്രശസ്തിയും വര്‍ധിക്കും. ഉന്നതാധികാരികളുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിയും. ഇത് കരിയറില്‍ നേട്ടങ്ങള്‍ നല്‍കും. കരിയറില്‍ ഏറ്റവും ഉന്നതിയിലെത്തുന്ന സമയമായിരിക്കും ഇത്. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്കും മുന്നേറാന്‍ മികച്ച സമയമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications