Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
നവരാത്രിക്ക് ശുക്രന് നല്‍കും കേന്ദ്ര ത്രികോണ രാജയോഗം;പണം തേടി അലയേണ്ട, സമ്പത്ത് തേടിയെത്തും
ഒക്ടോബര്‍ മൂന്നിന് നവരാത്രി ആരംഭിക്കുകയാണ്. ജ്യോതിഷപരമായും നവരാത്രി ഏറെ പ്രാധാന്യമുള്ള ഒന്നാണ്. ധനത്തിന്റെയും സമ്പത്തിന്റെയും കാരണഭൂതനായ ശുക്രന് നിലവില്‍ സ്വരാശിയായ തുലാത്തിലാണ് ഭ്രമണം ചെയ്യുന്നത്. തുലാംരാശിയിലെ ശുക്രന് വളരെ വിശേഷപ്പെട്ട ചില രാജയോഗങ്ങള്‍ നല്‍കുന്നുണ്ട്. അതിലൊന്നാണ് കേന്ദ്ര ത്രികോണ രാജയോഗം. കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ നവരാത്രി കാലത്ത് ചില രാശികള്‍ക്ക് ഭാഗ്യം കൈവരും. ഇവര്‍ക്ക് അപ്രതീക്ഷിതമായി ധനലാഭമുണ്ടാകുകയും സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയും ചെയ്യും. ഈ ഭാഗ്യരാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.

കന്നി
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്ക് കേന്ദ്ര ത്രികോണ രാജയോഗം സൗഭാഗ്യമേകും. കാരണം ശുക്രന് കന്നി രാശിയുടെ ധന ഭാവത്തിലും ഭാഷണവുമായി ബന്ധപ്പെട്ട ഭാവത്തിലുമാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഇവര്‍ക്ക് അപ്രതീക്ഷിതമായ സാമ്പത്തികനേട്ടങ്ങളും ധനലാഭവും കൈവരും. കൂടാതെ ഈ കാലയളവില്‍ ഇവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്ഷമാകും. കരിയറില്‍ പലവിധ നേട്ടങ്ങളും ഉണ്ടാകും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്കും ഈ രാജയോഗം നേട്ടമാകും. പുതിയ ചില പ്രോജക്ടുകളോ ഓര്‍ഡറുകളോ ഇവരെ തേടിയെത്തും. ഇതുമൂലം ഭാവിയില്‍ നേട്ടങ്ങളുണ്ടാകും. കൂടാതെ ഈ കാലയളവില്‍ സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും.
മേടം
ശുക്രന് സ്വരാശിയില്‍ സ്ഥിതിചെയ്യുന്നത് കൊണ്ട് രൂപപ്പെടുന്ന കേന്ദ്രത്രികോണ രാജയോഗം മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ലാഭപ്രദമായിരിക്കും. ശുക്രന് മേടം രാശിയുടെ ഏഴാം ഭാവത്തിലാണ് സംക്രമണം നടത്തുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ വിവാഹിതരെ സംബന്ധിച്ചെടുത്തോളം ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ വരുന്ന സമയം കൂടിയായിരിക്കും. മേടം രാശിയുടെ ധന ഭാവത്തിന്റെ അധിപന് കൂടിയാണ് ശുക്രന്. അതിനാല്‍ ഈ കാലയളവില്‍ ശുക്രന്റെ സ്വാധീനം മേടം രാശിക്കാര്‍ക്ക് കൂടുതലായി അനുഭവപ്പെടും. ഉദ്യോഗജീവിതത്തില്‍ ചില നേട്ടങ്ങളുണ്ടാക്കാന്‍ ശുക്രന് രാശിക്കാര്‍ക്ക് കഴിയും. വിദേശത്ത് ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ധനം സമ്പാദിക്കാന്‍ ഉചിതമായ സമയമാണ് ഇത്. പങ്കാളിത്ത ബിസിനസുകള്‍ ചെയ്യുന്ന ആളുകള്‍ക്കും ഈ രാജയോഗം അനുകൂലമാണ്.
കുംഭം
കുംഭം രാശിയില്‍ ജനിച്ച ആളുകളാണ് കേന്ദ്ര ത്രികോണ രാജയോഗത്തിന്റെ ശുഭഫലങ്ങള്‍ അനുഭവിക്കാനിരിക്കുന്ന മറ്റൊരു രാശി. ശുക്രന് ഈ രാശിയുടെ ഒമ്പതാമത്തെ ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ഭാഗ്യത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ ലഭിക്കും. ചെയ്യാന്‍ കഴിയാതിരുന്നതും പൂര്ത്തിയാക്കാതിരുന്നതുമായ ജോലികള്‍ പൂര്‍ത്തീകരിക്കും. ഉദ്യോഗസ്ഥരെ സംബന്ധിച്ചെടുത്തോളം ജോലിസ്ഥലത്ത് ശോഭിക്കാനും മേലുദ്യോഗസ്ഥരില്‍ മതിപ്പുണ്ടാക്കാനും അനുയോജ്യമായ സമയമാണിത്. ഈ കാലയളവില്‍ ഭൗതികസുഖങ്ങള്‍ വര്‍ധിക്കും. ജോലിയുമായി ബന്ധപ്പെട്ടും ബിസിനസുമായി ബന്ധപ്പെട്ടും യാത്രകള്‍ നടത്തും. മാത്രമല്ല മംഗളകരമായ കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരങ്ങള്‍ വന്നെത്തുന്ന സമയം കൂടിയാണിത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
