Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശുക്രന് ഭരണിയിലെത്തി: വരും ദിനങ്ങള്‍ തലയിലെഴുത്ത് മാറ്റിയെഴുതും, സമ്പത്സമൃദ്ധിയില്‍ ആറാടുന്നവര്‍
ജ്യോതിഷ പ്രകാരം ശുക്രന് ഭരണി നക്ഷത്രത്തില്‍ പ്രവേശിച്ച് കഴിഞ്ഞു. വെള്ളിയാഴ്ച രാത്രി 9.21-നാണ് ശുക്രന് ഭരണിയില്‍ എത്തിയത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം അനുകൂലമായ മാറ്റങ്ങള്‍ക്കുള്ള തുടക്കമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ശുക്രന് സന്തോഷം, സമൃദ്ധി, നേട്ടങ്ങള്‍, ധനം എന്നിവയെല്ലാം തന്നെ നല്കുന്നു. സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും അധിപനായത് കൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം ഉയര്‍ച്ചയും മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും പല വിധത്തിലുള്ള ഉയര്‍ച്ചയാണ് ശുക്രന്റെ ഭരണി നക്ഷത്രത്തിലേക്കുള്ള മാറ്റം നിമിത്തം ഉണ്ടാവുന്നത്. പലപ്പോഴും നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. ശുക്രന്റെ ഭരണി നക്ഷത്രത്തിലേക്കുള്ള മാറ്റം നിങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ പല മാറ്റങ്ങളും നല്കുന്നു. അതില്‍ തന്നെ നാല് രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ കൂടുതല്‍ പ്രദാനം ചെയ്യുന്നത്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ശുക്രന്റെ ഭരണിയിലേക്കുള്ള നക്ഷത്രമാറ്റം വളരെയധികം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. കൂടാതെ ആളുകളുടെ ജീവിതത്തില്‍ നേട്ടങ്ങളിലേക്ക് നിങ്ങളെത്തുന്നു. അതോടൊപ്പം തന്നെ പ്രണയിക്കുന്നവര്‍ക്ക് മികച്ച മാറ്റങ്ങളും ഈ സമയം സംഭവിക്കുന്നു. സാമ്പത്തികമായുണ്ടാവുന്ന പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ എളുപ്പത്തില്‍ പരിഹാരം കാണാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവും. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അത് വഴി എല്ലാ കാര്യങ്ങളിലും വിജയം കരസ്ഥമാക്കാന്‍ സാധിക്കുകയും ചെയ്യുന്നു. അനുകൂലമായ പലസാഹചര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് വരാനിരിക്കുന്നത്. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. അതോടൊപ്പം തന്നെ ആരോഗ്യവും മികച്ച അവസ്ഥയിലേക്ക് എത്തുന്നു. പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങളിലേക്ക് എത്തിക്കും. കാര്യങ്ങളെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിനും അതനുസരിച്ച് മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അതില്‍ സന്തോഷവും സമാധാനവും കണ്ടെത്തുന്നതിനും യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു.

തുലാം
തുലാം രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഈ സമയം രൂപപ്പെടുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുകയും അത് വഴി ജീവിതം മാറി മറിയുകയും ചെയ്യുന്നു. പരസ്പര ധാരണയിലൂടെ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യം ഒരിക്കലും നിസ്സാരമല്ല മാത്രമല്ല ബിസിനസ് സംബന്ധമായി യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും അനുഭവിക്കുകയും ഇല്ല. എളുപ്പത്തില്‍ നിങ്ങളുടെ ജീവിതം മികച്ച അവസ്ഥയിലേക്ക് എത്തിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സമൂഹത്തില്‍ ബഹുമാനവും ആദരവും തേടി എത്തുന്നു. കടം കൊടുത്ത പണം തിരികെ ലഭിക്കുകയും ലോട്ടറിയോഗത്തിനുള്ള സാധ്യതയും വളരെ കൂടുതലാണ്.
മീനം
മീനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. പലപ്പോഴും നിങ്ങളുടെ ജീവിതം മാറി മറിയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തുന്നു. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്നു. കലാപരമായി നിങ്ങളുടെ മാറ്റങ്ങള്‍ അനുകൂലമായി മാറുന്നതോടൊപ്പം തന്നെ അംഗീകാരവും ബഹുമാനവും തേടി എത്തുകയും ചെയ്യുന്നു. സമ്മാനങ്ങള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു. കുടുംബത്തിന്റെ ഐക്യം ജീവിതത്തില്‍ സന്തോഷവും നേട്ടങ്ങളും കൊണ്ട് വരുന്നു. ഇതെല്ലാം തന്നെ ശുക്രന്റെ ഭരണി നക്ഷത്രത്തിലേക്കുള്ള മാറ്റങ്ങളുടെ ആകെത്തുകയാണ് എന്നതാണ് സത്യം.



Click it and Unblock the Notifications
