Latest Updates
-
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ!
ശുക്രന്റെ രാശിമാറ്റം; ഈ 4 രാശിക്കാര്‍ക്ക് ഇനി പ്രതാപകാലം
ശുക്ര ദേവന്റെ അനുഗ്രഹം ലഭിച്ചാല്‍ ജീവിതം ശോഭിക്കും. എന്നാല്‍, കോപിച്ചാല്‍ പലവിധത്തിലുള്ള ദോഷങ്ങളാണ് ഓരോ രാശിക്കാരും അനുഭവിക്കേണ്ടതായി വരിക. നിലവില്‍ ശുക്രന് ഡിസംബര്‍ പകുതിയോടെ കുംഭം രാശിയിലേയ്ക്ക് പ്രവേശിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്.

ശുക്രന് കുംഭത്തില്‍ പ്രവേശിച്ചാല്‍ പിന്നെ രാശി തെളിയുന്നത് 4 രാശിക്കാര്‍ക്കാണ്. ഇവര്‍ക്ക് സാമ്പത്തികപരമായും, മനസികപരമായും, അഭിവൃദ്ധി ഉണ്ടായിരിക്കുന്നതാണ്. ഈ രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തികപരമായി നിരവധി ഗുണങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ജോലി ലഭിക്കാത്തവര്‍ക്ക് ജോലി ലഭിക്കാന്‍ സാധ്യത കൂടുതലാണ്. കുടുംബ വഴക്ക് പരിഹരിക്കാന്‍ സാധിക്കുന്നതാണ്. ബന്ധക്കളുമായി സൗഹൃദം സ്ഥാപിക്കാന്‍ സാധിക്കും. വിവാഹം നടക്കാന്‍ യോഗം കാണുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതാകുന്നതാണ്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് സമാധാനപരമായ അന്തരീക്ഷം ഉണ്ടായിരിക്കും. ഇവര്‍ക്ക് പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണ്. കുടുംബത്തിലേയ്ക്ക് പലവിധത്തിലുള്ള സാധനങ്ങള്‍ നല്കാന് സാധിക്കും. പുതിയ വാഹനം വാങ്ങാന്‍ സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സമയമാണ് വരാനിരിക്കുന്നത്.
കന്നി
കന്നി രാശിക്കാര്‍ക്ക് ആഗ്രഹിച്ച കാര്യങ്ങള്‍ പ്രയാസമില്ലാതെ നടത്തിയെടുക്കാന്‍ സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള അവസരം ലഭിക്കുന്നതാണ്. സാമ്പത്തികപരമായി മെച്ചപ്പെടാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. അതുപോലെ, വീട്ടിലെ കഷ്ടപ്പാടുകള്‍ ഇല്ലാകുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്ന് ചേരും. പുതിയ സ്ഥലം ആഗ്രഹിച്ച വിലയില്‍ നേടിയെടുക്കാന്‍ സാധിക്കും. വാങ്ങനങ്ങള്‍ വാങ്ങാന്‍ യോഗം. സുഹൃത്തുക്കള്‍ വഴി പുതിയ ജോലി ലഭിച്ചേക്കാം. സഹോദരങ്ങളെ സഹായിക്കാന്‍ സാധിക്കും. മാതാപിതാക്കളെയും കൊണ്ട് യാത്രകള്‍ ചെയ്യും. ആത്മവിശ്വാസം വര്‍ദ്ധിക്കും. കഴിവിനൊത്ത നല്ല ജോലിയില്‍ പ്രവേശിക്കുകയും, അതിലൂടെ സ്വയം വളരാന്‍ സാധിക്കുകയും ചെയ്യുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കും. കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങള്‍ കുറയുന്നതാണ്. ജോലിയില്‍ നല്ല പുരോഗതി ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ കഴിവില്‍ വിശ്വാസം അര്‍പ്പിച്ച്, പല പ്രോജക്ടുകളും നിങ്ങളെ ഏല്‍പ്പിക്കുന്നതായിരിക്കും. നല്ലരീതിയില്‍ ബിസിനസ്സ് ചെയ്യാന്‍ സാധിക്കും. ബിസിനസ്സില്‍ നിന്നും പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ലാഭം കയ്യില്‍ വന്ന് ചേരുന്നതാണ്. മക്കളുടെ പഠനാവശ്യത്തിനായി പണം കണ്ടെത്താന്‍ സാധിക്കും. മക്കളുമായി ദീര്‍ഘകാലം നിലനിന്നിരുന്ന പ്രശ്നങ്ങള്‍ ഇല്ലാതാകുന്നതാണ്.
മീനം
മീനം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നല്ലപോലെ ശോഭിക്കാന്‍ സാധിക്കും. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ കച്ചവടം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക സ്ഥിതിയില്‍ നല്ലപോലെ മെച്ചം ഉണ്ടായിരിക്കും. നിലവിലെ കച്ചവട സ്ഥാപനം പുതുക്കി പണിയും. വീട്ടിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ സമ്പാദ്യ പദ്ധതികളില്‍ അംഗത്വം എടുക്കാൻ സാധിക്കും. സ്വര്‍ണ്ണം വാങ്ങി സ്വരൂപിക്കും. വീട്ടില്‍ സന്തോഷം നിറയും. മംഗളകരമായ പല കാര്യങ്ങളും വീട്ടില്‍ നടക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കും വളരെ നല്ല ദിവസങ്ങളാണ് വരാനിരിക്കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
