Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
പാപഗ്രഹത്തിന്റെ നക്ഷത്രത്തിലേക്ക് ശുക്രന്, രണ്ട് ദിവസത്തില്‍ ഭാഗ്യം തെളിയുന്നത് ഇവര്‍ക്ക്
വേദ ജ്യോതിഷത്തില്‍ പ്രണയത്തിന്റെയും ആകര്‍ഷണത്തിന്റെയും സമ്പത്തിന്റെയും സൗന്ദര്യത്തിന്റെയും കാരണഭൂതനായാണ് ശുക്രന് അറിയപ്പെടുന്നത്. അതിനാല്‍ ശുക്രന്റെ സഞ്ചാരഗതിയിലും രാശയിലും നക്ഷത്രത്തിലുമുള്ള മാറ്റങ്ങള്‍ ഓരോ ആളുകളുടെയും ജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കും. അസുരഗുരുവെന്നാണ് ജ്യോതിഷത്തില്‍ ശുക്രന് അറിയപ്പെടുന്നത്. രാശിമാറ്റത്തോടൊപ്പം അതത് അവസരങ്ങളില്‍ ശുക്രന് നക്ഷത്രമാറ്റവും നടത്തുന്നുണ്ട്. ഇതിന്റെ പ്രഭാവം എല്ലാ രാശികളിലും പ്രതിഫലിക്കും.

ഇപ്പോള്‍ തൃക്കേട്ട നക്ഷത്രത്തിലാണ് ശുക്രന് സ്ഥിതി ചെയ്യുന്നത്. പക്ഷേ നവംബര്‍ ഏഴിന് മൂലം നക്ഷത്രത്തിലേക്ക് ശുക്രന് പ്രവേശിക്കും. കേതുവിന്റെ നക്ഷത്രമാണ് മൂലം. 27 നക്ഷത്രങ്ങളില്‍ പത്തൊമ്പതാമത്തെ നക്ഷത്രമാണ് മൂലം.
ശുക്രന്റെ നക്ഷത്രത്തിലൂടെ ചില രാശികള്‍ക്ക് ഗുണവും ചില രാശികള്‍ക്ക് ദോഷവും ഭവിക്കും. എതെല്ലാം രാശികള്‍ക്കാണ് ഈ നക്ഷത്രമാറ്റം ഗുണകരമാകുക എന്നറിയാം.
മേടം
ശുക്രന് മേടം രാശിയുടെ രണ്ടാമത്തെയും ഏഴാമത്തെയും ഭാവാധിപനാണ്. ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് മൂലം നക്ഷത്രത്തിലേക്ക് ശുക്രന് പ്രവേശിക്കുന്നത്. അതുകൊണ്ട് മേടം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. ഏറെക്കാലമായി മാറ്റിവെച്ചിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണ എല്ലാ കാര്യങ്ങളിലും ഉണ്ടാകും. കരിയറിലും ഉയരങ്ങളിലേക്ക് കുതിക്കാന്‍ മേടം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ സാധിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭമുണ്ടാക്കാന്‍ അനുകൂല സമയമാണ്. വലിയ ലാഭമാണ് ഈ കാലയളവില്‍ ഇവര്‍ക്ക് ലഭിക്കുക. വിദേശത്ത് നിന്ന് ഓര്‍ഡറുകള്‍ ലഭിക്കാനിടയുണ്ട്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. സമ്പാദ്യം വര്‍ധിക്കും. ദാമ്പത്യം സുഖരമായി മുന്നേറും. പങ്കാളിയ്ക്കൊപ്പം കൂടുതല്‍ സമയം ചിലവിടും.
ഇടവം
ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശുക്രന്റെ നക്ഷത്രമാറ്റം ഗുണകരമാകും. ഇവരുടെ ആറാമത്തെ ഭാവത്തിന്റെ അധിപനാണ് ശുക്രന്. ആറാമത്തെ ഭാവത്തിലാണ് ശുക്രന് നക്ഷത്രമാറ്റത്തിനൊരുങ്ങുന്നത്. ഈ കാലയളവില്‍ കുടുംബസ്വത്ത് കൈവശം വന്നുചേരാനുള്ള യോഗമുണ്ട്. ഓഹരിവിപണിയില്‍ നിന്നോ മറ്റ് നിക്ഷേപങ്ങളില്‍ നിന്നോ വലിയ ലാഭം ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് അധികാരികളുടെ പ്രശംസ നേടാന്‍ സാധിക്കും. ഇവരുടെ ജോലിക്ക് അംഗീകാരങ്ങള്‍ ലഭിക്കും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ഈ കാലയളവ് ലാഭത്തിന് അനുകൂലമാണ്.
കന്നി
കന്നി രാശിയുടെ നാലാം ഭാവാധിപനാണ് ശുക്രന്. മൂലം നക്ഷത്രത്തില്‍ ശുക്രന് കന്നി രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങള്‍ നല്‍കും. ജീവിതത്തില്‍ അസുലഭമായ ഭാഗ്യങ്ങള്‍ ഇവരെ തേടിയെത്തും. സുഖവും സമൃദ്ധിയും അനുഭവിക്കാന്‍ യോഗം ഉണ്ടാകും. ആത്മവിശ്വാസം വര്‍ധിക്കും. സുഖസൗകര്യങ്ങളോടെ ജീവിക്കാന്‍ സാധിക്കും. കരിയറിലും ആഗ്രഹിച്ച നേട്ടങ്ങള്‍ സ്വന്തമാക്കുന്ന സമയമായിരിക്കും ഇത്. ഉന്നതാധികാരികളുടെ പൂര്‍ണ്ണ സഹകരണം ഇവര്‍ക്ക് ലഭിക്കും. സമൂഹത്തില്‍ ഇവരുടെ നിലയും വിലയും വര്‍ധിക്കും. ബിസിനസിലെ പുതിയ ആശയങ്ങള്‍ ഫലം കാണും. പ്രതിസന്ധികള്‍ അവസാനിക്കും. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. സമ്പാദ്യം വളരും. ദാമ്പത്യം കൂടുതല്‍ സമാധാനപൂര്‍ണ്ണമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
