Latest Updates
-
ഒക്ടോബർ 8-ന് ഗുരു പ്രദോഷവും മാസ ശിവരാത്രിയും ഒരുമിച്ച്; ഈ പുണ്യദിനത്തിൽ പൂജ ചെയ്യേണ്ടത് എങ്ങനെ? -
ഒക്ടോബർ 5: സർവ്വാർത്ഥ സിദ്ധി യോഗം; മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ വേഗത്തിൽ തീർക്കാൻ ഇന്നത്തെ ശുഭമുഹൂർത്തം ഇങ്ങനെ ഉപയോഗിക്കാം -
ആമസോൺ സെയിൽ: ബ്യൂട്ടി പ്രൊഡക്ടുകൾ വാങ്ങുമ്പോൾ ചതിയിൽ വീഴരുത്; ചർമ്മം സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ അറിയൂ -
ഒക്ടോബർ 5: കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമില്ല; ആശ്വാസ വാർത്തയുമായി എണ്ണക്കമ്പനികൾ -
ഒക്ടോബർ 7-ലെ അപൂർവ്വ ബുധ-ശുക്ര സംഗമം: സാമ്പത്തിക ഇടപാടുകളിൽ വൻ മാറ്റം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ശുക്ര വക്രഗതി 2026: പ്രണയത്തിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ -
പുഷ്യ നക്ഷത്രം ഇന്ന്: സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണം നഷ്ടപ്പെടും -
ജീവനാംശം ലഭിക്കാൻ അർഹത ആർക്കൊക്കെ? 2026-ലെ പുതിയ കോടതി ഉത്തരവുകളും നിയമങ്ങളും അറിയേണ്ടതെല്ലാം -
ഒക്ടോബർ 5-11: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
പൂയം നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ആയില്യം നക്ഷത്രക്കാർ ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം അറിയാം
ശുക്രന് ഇനി സ്വരാശിയായ തുലാത്തില്‍, മാളവ്യ രാജയോഗത്താല്‍ ഇനി രാജജീവിതം
ആഡംബരത്തിന്റെയും വൈഭവത്തിന്റെയും ഐശ്വര്യത്തിന്റെയും ഭൗതിക സുഖങ്ങളുടെയും ദാമ്പത്യസുഖത്തിന്റെയും ധനത്തിന്റെയും സൗന്ദര്യത്തിന്റെയും കാരണഭൂതനായാണ് വേദ ജ്യോതിഷം ശുക്രനെ കാണുന്നത്. അതുകൊണ്ടുതന്നെ ശുക്രന് രാശി മാറുകയോ നക്ഷത്രം മാറുകയോ ചെയ്യുമ്പോള്‍ ചില രാശികള്‍ക്ക് നല്ലകാലം വന്നണയും മറ്റുചില രാശികള്‍ക്ക് നല്ലകാലം അസ്തമിക്കുകയും ചെയ്യും. ഇന്ന് ശുക്രന് സ്വന്തം രാശിയായ തുലാത്തിലേക്ക് പ്രവേശിച്ചു. ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് ശുക്രന് സ്വരാശിയില്‍ എത്തിയിരിക്കുന്നത്. ശുക്രന്റെ രാശിമാറ്റത്തിലൂടെ മാളവ്യ രാജയോഗം രൂപപ്പെട്ടിട്ടുണ്ട്. ചില രാശികള്‍ക്ക് വളരെയധികം ശ്രേഷ്ഠമായ ഫലങ്ങളാണ് ഈ രാജയോഗം നല്‍കുക. അവര്‍ക്ക് കരിയറിലും ബിസിനസിലും വച്ചടി വച്ചടി കയറ്റമുണ്ടാകും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

ഇടവം
ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് മാളവ്യ രാജയോഗം ലാഭപ്രദമായിരിക്കും. കാരണം ശുക്രന് ഇവരുടെ ഏഴാമത്തെ ഭാവത്തിലാണ് സംക്രമണം നടത്തുന്നത്. കോടതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അനുകൂലമായ സ്ഥിതിയുണ്ടാകും. കൂടാതെ ഈ സമയത്ത് സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ജീവിതപങ്കാളിയോടൊത്തുള്ള ജീവിതം സന്തോഷകരമാകും. ഒന്നിച്ച് സുന്ദരമുഹൂര്‍ത്തങ്ങള്‍ പങ്കിടും. മാത്രമല്ല, ഈ കാലയളവില്‍ ഇവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമാകും. ഉദ്യോഗസ്ഥരായവര്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കും. പൊതുവേ ഈ കാലയളവില്‍ ജീവിതത്തില്‍ സന്തോഷം അനുഭവപ്പെടും. അവിവാഹിതരായ ആളുകള്‍ക്ക് നല്ല ആലോചനകള്‍ വന്നുചേരും.
ധനു
മാളവ്യ രാജയോഗം ധനു രാശിയില്‍ പിറന്ന ആളുകള്‍ക്ക് ലാഭകരമായിരിക്കും. കാരണം ശുക്രന് ഇവരുടെ വരുമാനം, ലാഭം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ വരുമാനം വര്‍ധിക്കും. ജോലിയുമായി ബന്ധപ്പെട്ട് നിരവധി യാത്രകള്‍ വേണ്ടിവന്നേക്കും. എന്നാല്‍ അവയെല്ലാം വളരെ അനുകൂലമായ ഫലങ്ങള്‍ നല്‍കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പല വഴികളിലായി ധനലാഭമുണ്ടാകും. നിക്ഷേപങ്ങളില്‍ നിന്നും ലാഭം തേടിയെത്തും. വ്യവസായികള്‍ക്ക് പുതിയ ഓര്‍ഡറുകള്‍ ലഭിക്കുകയോ കരാറില്‍ ഒപ്പുവെക്കാനുള്ള അവസരം വരികയോ ചെയ്യും. ഭാവിയില്‍ ഇവ കൊണ്ട് സാമ്പത്തികകാര്യങ്ങളില്‍ അനുകൂലസ്ഥിതിയുണ്ടാകും.
മകരം
മകരം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശുക്രന്റെ രാശിമാറ്റം കൊണ്ട് രൂപപ്പെടുന്ന മാളവ്യ രാജയോഗം ലാഭങ്ങളേകും. കാരണം ശുക്രന് ഇവരുടെ കര്‍മ്മ ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ കാലയളവില്‍ തൊഴില്‍രഹിതര്‍ ആയിട്ടുള്ളവര്‍ക്ക് ജോലി ലഭിച്ചേക്കും. ഏറെക്കാലമായി കഠിനാധ്വാനം ചെയ്തിട്ടും അര്‍ഹിക്കുന്ന നേട്ടങ്ങള്‍ ലഭിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് ഈ കാലയളവില്‍ പ്രയത്നങ്ങള്‍ക്കുള്ള ഫലം ലഭിക്കും. സഹപ്രവര്‍ത്തകരില്‍ നിന്നും മതിയായ സഹകരണം ലഭിക്കും. ബിസിനസുകാര്‍ക്ക് നല്ല ഓര്‍ഡറുകളും അതുവഴി നല്ല ലാഭവും വന്നുചേരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
