Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ശുക്രന് ചോതി നക്ഷത്രത്തിലെത്താന്‍ വെറും അഞ്ചുനാള്‍, സാമ്പത്തിക സമൃദ്ധി ആര്‍ക്കെല്ലാം, ഫലങ്ങള്‍ അറിയാം
നവഗ്രഹങ്ങളില്‍ ധനത്തിന്റെയും ഐശ്വര്യത്തിന്റെയും സുഖ സമൃദ്ധിയുടെയും ദേവനായാണ് ശുക്രനെ കരുതുന്നത്. ശുക്രന് സമയാസമയങ്ങളില്‍ രാശിയും നക്ഷത്രവും മാറുന്നു. ഇതിന്റെ പ്രഭാവം എല്ലാ രാശികളിലും അനുഭവപ്പെടും. പഞ്ചാംഗം അനുസരിച്ച് നിലവില്‍ ശുക്രന് ചിത്തിര നക്ഷത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ സെപ്റ്റംബര്‍ 24ന് ശുക്രന് ചോതി നക്ഷത്രത്തിലേക്ക് പ്രവേശിക്കും.

നിഴല്ഗ്രഹമായ രാഹുവിന്റെ നക്ഷത്രനാണ് ചോതി. ഈ നക്ഷത്രമാറ്റം ചില രാശികള്‍ക്ക് വളരെ അനുകൂലമായിരിക്കും. എന്നാല്‍ ചില രാശികള്‍ക്ക് ഈ നക്ഷത്രമാറ്റം പ്രതികൂലവുമാകും. ഈ രണ്ട് ഗ്രഹങ്ങളും മിത്രഭാവത്തിലുള്ള ഗ്രഹങ്ങളാണ്.
സെപ്റ്റംബര്‍ 24ന് പുലര്‍ച്ചെ 1.20നാണ് ശുക്രന് ചോതിയിലെത്തുന്നത്. ഒക്ടോബര്‍ 5 വരെ ശുക്രന് ഇതേ നക്ഷത്രത്തില്‍ തുടരും. 27 നക്ഷത്രങ്ങളില്‍ പതിനഞ്ചാമത്തെ നക്ഷത്രമാണ് ചോതി. ഈ നക്ഷത്രത്തിന്റെ അധിപന് രാഹുവും രാശി തുലാവുമാണ്.
ശുക്രന് രാഹുവിന്റെ നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നതിലൂടെ ജീവിതത്തില്‍ ഭൗതികസുഖങ്ങളും സൗകര്യങ്ങളും സന്തോഷങ്ങളും തേടിയെത്താന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിക്കാരില്‍ ശുക്രന്റെ നക്ഷത്രമാറ്റം ഗുണകരമായ മാറ്റങ്ങള്‍ക്ക് കാരണമാകും. മേടം രാശിയുടെ ഏഴാമത്തെ ഭാവത്തിലാണ് ശുക്രന് വരാന്‍ പോകുന്നത്. അതുകൊണ്ട് ഈ രാശിക്കാര്‍ക്ക് ജോലിയിലും ബിസിനസിലും തിളങ്ങാന്‍ സാധിക്കും. അതോടൊപ്പം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായുള്ള ബന്ധം ഊഷ്മളമായിത്തീരും. കരിയറില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. വിദേശ ജോലി ആഗ്രഹിക്കുന്നവര്‍ക്കും അതിനായി പരിശ്രമിക്കുന്നവര്‍ക്കും ഈ കാലയളവില്‍ അതിനുള്ള ഭാഗ്യം ഉണ്ടാകും. ബിസിനസില്‍ നിന്നും വമ്പന്‍ നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ ആശയങ്ങളാല്‍ ബിസിനസില്‍ നിന്നും ലാഭമുണ്ടാക്കാനും പുതിയ ഓര്‍ഡറുകള്‍ നേടാനും കഴിയും. ചോതി നക്ഷത്രത്തിലെ ശുക്രന് മേടം രാശിക്കാര്‍ക്ക് സാമ്പത്തികാഭിവൃദ്ധി നല്‍കും. സുഹൃത്തുക്കളുടെ കൂടി സഹായത്താല്‍ ധനം സമ്പാദിക്കുന്നതില്‍ വിജയം നേടാനാകും. ആരോഗ്യം പൊതുവേ തൃപ്തികരമായിരിക്കും.
ഇടവം
ഇടവം രാശിയുടെ ആറാമത്തെ ഭാവത്തിലാണ് ശുക്രന് സ്ഥിതി ചെയ്യുക. ശുക്രന്റെ നക്ഷത്രമാറ്റം ഇടവം രാശിക്കാര്‍ക്ക് നേട്ടമാകും. ശത്രുക്കളെയും എതിരാളികളെയും പിന്നിലാക്കി വിജയത്തിലേക്ക് എത്തും. കരിയറില്‍ ആഗ്രഹിച്ച രീതിയിലുള്ള മാറ്റങ്ങള്‍ സ്വന്തമാക്കും. തൊഴില്‍രഹിതരായവര്‍ക്ക് നല്ല ജോലി ലഭിക്കും. ബിസിനസില്‍ നിന്നും ലാഭമുണ്ടാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പുതിയ വരുമാനസ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയും. ജീവിതപങ്കാളിയോടൊപ്പം നല്ല നിമിഷങ്ങള്‍ പങ്കുവെക്കുകയും ദാമ്പത്യം കൂടുതല്‍ മനോഹരമാകുകയും ചെയ്യും. ശാരീരികവും മാനസികമായ പ്രശ്നങ്ങളില്‍ നിന്ന് മുക്തി ലഭിക്കും.
ചിങ്ങം
ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്കും ശുക്രന്റെ നക്ഷത്രമാറ്റം ഗുണകരമായിരിക്കും. ഈ രാശിക്കാര്‍ക്ക് ജോലിസംബന്ധമായി സ്ഥലംമാറ്റം ആവശ്യമായി വരും. വിദേശത്തേക്ക് ജോലിക്കായി പോകാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് അതിനുള്ള അവസരം ലഭിക്കും. ഇവരുടെ പരിശ്രമവും അധ്വാനവും മനസ്സിലാക്കി തൊഴിലില്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും. ബിസിനസില്‍ നിന്നും ലാഭം തേടിയെത്തും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പതിയെപ്പതിയെ സാമ്പത്തികലാഭം ഉണ്ടാകും. ജീവിതപങ്കാളിക്കൊപ്പം നല്ല നിമിഷങ്ങള്‍ പങ്കിടാന്‍ കഴിയും. ദാമ്പത്യം സന്തോഷപൂര്ണ്ണമാകും. ഏറെക്കാലമായി അലട്ടിയിരുന്ന പ്രശ്നങ്ങളില്‍ നിന്നും മോചനം ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
