Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
Kendra Trikona Rajayoga: സെപ്റ്റംബര്‍ 18 മുതല്‍ രാജയോഗം, ഓണത്തിന് ശേഷം തലവര തെളിയും
Kendra Trikona Rajayoga : ജ്യോതിഷ പ്രകാരം ഗ്രഹമാറ്റങ്ങള്‍ പല വിധത്തിലാണ് ജീവിതത്തെ സ്വാധീനിക്കുന്നത്. ഇതില്‍ തന്നെ ശുഭഫലങ്ങളും അശുഭഫലങ്ങളും ഉണ്ടാവുന്നു. എന്നാല്‍ ഇത് മനുഷ്യ ജീവിതത്തില്‍ എപ്രകാരം സ്വാധീനിക്കുന്നു എന്നത് ചോദ്യമാണ്. പലപ്പോഴും ഓരോ രാശിമാറ്റങ്ങളും യോഗവും നിങ്ങളുടെ ജീവിതത്തില്‍ പ്രതികൂലമായ മാറ്റങ്ങളും അനുകൂലമായ മാറ്റങ്ങളും ഉണ്ടാക്കുന്നു. സെപ്റ്റംബര്‍ 18-ന് അതായത് തിരുവോണത്തിന് ശേഷം ചില രാശിക്കാരില്‍ അവര്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള കയറ്റമാണ് ഉണ്ടാവുന്നത്. കാരണം കേന്ദ്ര ത്രികോണ രാജയോഗവും മാളവ്യ രാജയോഗവും ഒരുമിച്ചാണ് ഈ സമയം രൂപപ്പെടുന്നത്.
ശുക്രന് തുലാം രാശിരാശിയില് പ്രവേശിക്കുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ യോഗങ്ങള്‍ രൂപപ്പെടുന്നത്. അതിന്റെ ഫലമായി സാമ്പത്തിക നേട്ടങ്ങളും സാമ്പത്തിക മാറ്റങ്ങളും നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഈ വര്‍ഷത്തെ ഓണത്തിന് ശേഷം ഗുണഫലങ്ങള്‍ ആരംഭിക്കുന്ന ചില രാശിക്കാരുണ്ട്. അതില്‍ പ്രധാനികളാണ് മൂന്ന് രാശിക്കാര്‍. അവര്‍ ആരൊക്കെയെന്നും എന്താണ് കാത്തിരിക്കുന്ന ഫലങ്ങള്‍ എന്നും നമുക്ക് നോക്കാം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് കേന്ദ്ര ത്രികോണ രാജയോഗവും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന മാറ്റങ്ങളും വളരെയധികം ഗുണകരമാണ്. ശുക്രന് ലഗ്നത്തില്‍ നില്‍ക്കുമ്പോഴാണ് ഇവരില്‍ കേന്ദ്ര ത്രികോണ രാജയോഗം രൂപം കൊള്ളുന്നത്. നിങ്ങള്‍ പ്ലാന്‍ ചെയ്തത് പോലെ തന്നെ എല്ലാ കാര്യങ്ങളും സംഭവിക്കുന്നു. കൂടാതെ ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറുന്നു. ജോലിയില്‍ നല്ല അവസരങ്ങള്‍ വന്ന് ചേരുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. വിവാഹിതരുടെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത സന്തോഷവും നിലനില്ക്കുന്നു. അവിവാഹിതര്‍ക്ക് വിവാഹത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്. ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഒന്നും തന്നെ ബാധിക്കുന്നില്ല. മൊത്തത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തുലാം രാശിക്കാര്‍ക്ക് കേന്ദ്രത്രികോണ രാജയോഗം നല്കുന്നു.
മകരം രാശി
കേന്ദ്ര ത്രികോണ രാജയോഗത്തിന്റെ രൂപീകരണം മകരം രാശിക്കാര്‍ക്ക് ശുഭകരമാണെന്ന് അനുഭവത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. കാരണം അത്രയേറെ സാമ്പത്തിക നേട്ടങ്ങളും ഐശ്വര്യവും ഇവരെ തേടി വരുന്നു. കൂടാതെ ഈ കാലയളവില്‍ ഇവരെ തേടി വരുമാന സ്രോതസ്സുകള്‍ എത്തുന്നു. പലപ്പോഴും ജോലിയില്‍ സ്ഥാനക്കയറ്റവും പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. ബിസിനസില്‍ ലാഭവും നേട്ടവും തേടി എത്തും. പുതിയ ജോലി ലഭിക്കുന്നതിനും അത് വഴി ജീവിതം പച്ചപിടിക്കുന്നതിനും സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്നു. ഈ സമയത്ത്, ജോലി ചെയ്യുന്ന വ്യക്തിക്ക് അവന് ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് ജോലി മാറ്റാന്‍ സാധിക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് കേന്ദ്രത്രികോണ രാജയോഗം ജീവിതത്തെ മൊത്തത്തില്‍ മാറ്റി മറിക്കുന്നു. കൂടാതെ ശുക്രന് ഇവരെ കനിഞ്ഞനുഗ്രഹിക്കും. അതിന്റെ ഫലമായി സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇവരുടെ ഒന്‍പതാം ഭാവത്തിലാണ് ശുക്രന്റെ കേന്ദ്ര ത്രികോണ രാജയോഗം രൂപം കൊള്ളുന്നത്. അനുകൂല സമയങ്ങള്‍ നിങ്ങളെ തേടി വരുന്നു. വരുമാനത്തില്‍ വര്‍ദ്ധനവും സാമ്പത്തിക നേട്ടങ്ങളും തുടര്‍ന്ന് വരുന്നു, പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിക്കാത്ത വിജയം കരസ്ഥമാക്കാന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
