Latest Updates
-
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ!
ശ്രദ്ധിച്ചില്ലെങ്കില്‍ ജോലി വരെ നഷ്ടപ്പെടാം; ശുക്രന്റെ അസ്തമയം തൊഴിലിനെ ബാധിക്കുന്ന രാശികള്‍
ജ്യോതിഷത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹങ്ങളില്‍ ഒന്നാണ് ശുക്രന്. സ്നേഹം, ഐക്യം, സൗന്ദര്യം എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹമാണിത്. ശുക്രന് ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോള്‍ അത് ഭൂമിയില്‍ ഉള്ളവരുടെ ജീവിതത്തില്‍ കാര്യമായ സ്വാധീനമുണ്ടാക്കും. ഗ്രഹങ്ങളുടെ രാശിമാറ്റത്തിന് പുറമേ, ഗ്രഹങ്ങള്‍ രാശികളില് ഉദിക്കുകയും അസ്തമിക്കുകയും ചെയ്യും. ഇതും പലതരത്തില്‍ വ്യക്തികളുടെ ജീവിതത്തെ ബാധിക്കും.

ജീവിതത്തില്‍ ശുക്രന്റെ സ്വാധീനം
വേദ ജ്യോതിഷത്തില്‍ ആഢംബരം, സമൃദ്ധി, ആകര്‍ഷണം, ആസ്വാദനം, പ്രണയം എന്നിവയുടെ ഗ്രഹം കൂടിയാണ് ശുക്രന്. സ്ത്രീഗുണങ്ങള്‍ ഉള്ള, ഒരാളുടെ ജീവിതത്തിലേക്ക് സ്നേഹവും ഭൗതിക സുഖങ്ങളും സന്തോഷവും കൊ്ണ്ടുവരുന്നതും ശുക്രനാണ്. ഗ്രഹനിലയില്‍ ശുക്രന്റെ സ്ഥാനം നോക്കിയാല്‍ ഒരു വ്യക്തിയുടെ പ്രണയം ഏത് രീതിയിലാണെന്നും അവര്‍ എങ്ങനെയാണ് വികാരങ്ങളും സ്നേഹവും പ്രകടിപ്പിക്കുകയെന്നും പറയാന്‍ സാധിക്കും. ശുക്രന് അധിപനായുള്ള രാശികളിലുള്ളവര്‍ക്ക് അവരുടെ ജീവിതത്തില്‍ സ്നേഹത്തിന് ഒരു കുറവും ഉണ്ടാകില്ല.
ഗ്രഹനിലയില്‍ ശുക്രന് ശക്തമായ സ്ഥാനത്താണെങ്കില്‍ അവരുടെ പ്രണയവും വിവാഹജീവിതവും വളരെ സന്തോഷം നിറഞ്ഞതായിരിക്കും. അവര്‍ യാത്ര ചെയ്യാന്‍ താല്‍പ്പര്യമുള്ളവരും എല്ലാവിധ സുഖസൗകര്യങ്ങളോടും ആഢംബരത്തോടും ജീവിക്കുന്നവരും ആയിരിക്കും.
2024 ഏപ്രില്‍ 28ന് ശുക്രന് മേടം രാശിയില്‍ അസ്തമിക്കുകയാണ്. ഇത് ചില രാശിക്കാരുടെ കരിയറിലും ഉദ്യോഗജീവിതത്തിലും ചില അസ്വസ്ഥതകള്‍ ഉണ്ടാക്കാനിടയുണ്ട്. അങ്ങനെ കരിയറിലും ഉദ്യോഗജീവിതത്തിലും വെല്ലുവിളികള്‍ നേരിടാനിരിക്കുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
ശുക്രന് മേടം രാശിയില്‍ അസ്തമിക്കുന്നതിനാല് മേടം രാശിയില്‍ ഉള്ളവര്‍ക്ക് ഈ കാലയളവ് പ്രതികൂലമായി ഭവിക്കും. ജോലി സമ്മര്‍ദ്ദം കൂടുകയും മേലുദ്യോഗസ്ഥര്‍ അവരുടെ കഠിനാധ്വാനം അവഗണിക്കാനും സാധ്യതയുണ്ട്. ഇക്കാരണം കൊണ്ടുതന്നെ മേടം രാശിയിലുള്ളവര്‍ക്ക് നിരാശ തോന്നുന്ന സമയമായിരിക്കും ഇത്. ഉദ്യോഗക്കയറ്റവും ശമ്പളക്കയറ്റവും പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് അതിനായി കുറച്ച് കാലം കൂടി കാത്തിരിക്കേണ്ടതായി വരും. വരാനിരിക്കുന്ന സമയം ഇവര്‍ക്ക് അനുകൂലമല്ല. കഠിനാധ്വാനം ചെയ്താല്‍ പോലും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സഫലമായെന്ന് വരില്ല.
ഇടവം
ഇടവം രാശിയില്‍ ജനിച്ചവര്‍ ഈ കാലയളവില്‍ ജോലിക്കാര്യങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണം. മേലുദ്യോഗസ്ഥരുമായി സംസാരിക്കുമ്പോള്‍ അങ്ങേയറ്റം ജാഗ്രത കാണിക്കുക. അല്ലാത്തപക്ഷം അത് ജോലിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ പോലും വളരെ ബുദ്ധിമുട്ടായി തോന്നും. ഇത് ആത്മവിശ്വാസത്തെ ബാധിക്കും. ജോലിയിലെ തടസ്സങ്ങള്‍ മൂലം നിരാശയുണ്ടാകാനും സാധ്യതയുണ്ട്. പ്രതികൂല സമയം കഴിയുന്നത് വരെ ക്ഷമയോടെ കാത്തിരിക്കുക.
കര്‍ക്കിടകം
കര്‍ക്കിടക രാശിക്കാരും ശുക്രന്റെ അസ്തമയകാലം കഴിയുവോളം ക്ഷമയോടെ കാത്തിരിക്കണം. ജോലിസ്ഥലത്തും കരിയറിലും അനിശ്ചിതത്വങ്ങള്‍ ഉണ്ടാകാനിടയുണ്ട്. മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്തണമെന്നും അവരുടെ പ്രശംസ പിടിച്ചുപറ്റണമെന്നും ആഗ്രഹിക്കുമെങ്കിലും ഇതിനുള്ള അവസരങ്ങളും സാധ്യതയും കുറവായിരിക്കും. ഉദ്യോഗക്കയറ്റത്തിനും ശമ്പളവര്‍ദ്ധനയ്ക്കും കാത്തിരിക്കേണ്ടതായി വരും. വളരെയേറെ പ്രയത്നിച്ചും ഉദ്യോഗരംഗത്തെ പ്രതിബന്ധങ്ങള്‍ കാണുന്നത് മൂലം നിരാശയുണ്ടാകാന്‍ സാധ്യതയുണ്ട്.
മീനം
മേടം രാശിയിലെ ശുക്രന്റെ അസ്തമയം മൂലം മീനം രാശിയിലുള്ളവര്‍ക്ക് തൊഴില്‍രംഗത്ത് പലവിധ തടസ്സങ്ങള്‍ ഉണ്ടാകും. മേലുദ്യോഗസ്ഥരുമായി വിള്ളല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മാത്രമല്ല, മേലുദ്യോഗസ്ഥരുമായി സംസാരിക്കുമ്പോള്‍ ജാഗ്രത കാണിച്ചില്ലെങ്കില്‍ അത് ജോലിയെ ദോഷകരമായി ബാധിക്കും. ഉദ്യോഗക്കയറ്റത്തിനും ശമ്പളവര്ധനയ്ക്കുമായി ജോലി മാറാന്‍ വരെ നിങ്ങള്‍ ആഗ്രഹിച്ചേക്കും.
കുംഭം
ശുക്രന്റെ അസ്തമയം ദോഷകരമായി ബാധിക്കുന്ന മറ്റൊരു രാശിയാണ് കുംഭം. ജീവിതത്തില്‍ അതിന്റെ ദോഷഫലങ്ങള്‍ അനുഭവപ്പെടും. ജോലിയില്‍ പിഴവുകള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ഏകാഗ്രതയോടെ ജോലികള്‍ ചെയ്യാന്‍ പരമാവധി ശ്രമിക്കണം. അതേസമയം, പിഴവുകള്‍ക്ക് വലിയ വില നല്കേണ്ടതായും വരും. കരിയറില്‍ വിജയം നേടുന്നതിന് കുംഭം രാശിയിലുള്ളവര്‍ വ്യക്തമായ ആസൂത്രണത്തോടെ നീങ്ങണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications