Latest Updates
-
ആഴ്ചഫലം: മാര്‍ച്ച് 15 - 21 വരെയുള്ള 7 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളും കൃത്യഫലവും -
Rashiphalam: ധനം, ജോലി, കുടുംബം, കരിയര്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം -
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍
ഐശ്വര്യകാരകന്‍ ശുക്രന്‍ ദുര്‍ബലാവസ്ഥയില്‍; 12 രാശികളെയും ബാധിക്കും, സമ്പൂര്‍ണ്ണ രാശിഫലം
Venus Combust in Pisces: 2025 മാര്‍ച്ച് 18-ന് രാവിലെ 7:34-ന് ശുക്രന്‍ മീനംരാശിയില്‍ അസ്തമിച്ചു. ഗ്രഹങ്ങള്‍ സൂര്യനോട് അടുത്ത് എത്തുമ്പോള്‍, അവയുടെ സ്വാധീനവും ശക്തിയും കുറയും. അതാണ് അസ്തമയം എന്നറിയപ്പെടുന്നത്. നിലവില്‍ ശുക്രന്‍ അസ്തമയാവസ്ഥയിലാണ്. പ്രണയം, പുനര്‍ജനനം, ഭംഗി, ആകര്‍ഷണം എന്നിവയുടെ ഗ്രഹമായി അറിയപ്പെടുന്ന ശുക്രന്റെ അസ്തമനം 12 രാശികളെയും ബാധിക്കും. 2025 മാര്‍ച്ച് 28-ന് ശുക്രന്‍ വീണ്ടും മീനരാശിയില്‍ ഉദിച്ച് ശക്തി വീണ്ടെടുക്കും. അതുവരെ, 12 രാശികളിലും ഉള്ള വ്യക്തികള്‍ ജാഗ്രത പാലിക്കണം. ശുക്രന്റെ നിലവിലെ അവസ്ഥ മൂലമുള്ള പ്രതികൂല ഫലങ്ങള്‍ തടയാന്‍, ഓരോ രാശിക്കുമുള്ള പ്രത്യേക പരിഹാരങ്ങള്‍ സ്വീകരിക്കാവുന്നതാണ്. മേടം മുതല്‍ മീനം വരെ ഓരോ രാശിയെയും ശുക്രന്റെ അസ്തമയം എങ്ങനെ ബാധിക്കുന്നുവെന്നും ഈ സ്വാധീനങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പരിഹാരങ്ങളും വിശദമായി അറിയാം.

മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിക്കാര്‍ക്ക് രണ്ട്, ഏഴ് ഭാവങ്ങളുടെ അധിപനാണ് ശുക്രന്‍. ഇവരുടെ പന്ത്രണ്ടാം ഭാവത്തിലാണ് ശുക്രന്‍ അസ്തമിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍, മേടം രാശിക്കാര്‍ ധനകാര്യങ്ങളില്‍ ജാഗ്രത പാലിക്കണം. ബിസിനസ് സാഹചര്യങ്ങളിലും പ്രവര്‍ത്തനങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാകാം. അതിനാല്‍ ളിലും പെരുമാറ്റത്തിലും നിയന്ത്രണം പാലിക്കുന്നത് അത്യാവശ്യമാണ്.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇടവം രാശിക്കാര്‍ക്ക് ശുക്രന്‍ അവരുടെ ആദ്യത്തെയും ആറാമത്തെയും ഭാവങ്ങളെ നിയന്ത്രിക്കുന്നു. പക്ഷേ പതിനൊന്നാം ഭാവത്തിലാണ് ശുക്രന്‍ അസ്തമിച്ചിരിക്കുന്നത്. ശുക്രന്‍ ഈ നിലയില്‍ തുടരുമ്പോള്‍, ഈ രാശിക്കാരുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടി വരാം. നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ ബിസിനസ് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നത് ഉചിതമാണ്. കൂടാതെ, നിങ്ങളുടെ ജീവിതപങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കുടുംബവിഷയങ്ങളിലും ഇടപെടലുകളിലും ജാഗ്രത പുലര്‍ത്തുക.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിയുടെ ശുക്രന്‍ അഞ്ച്, പന്ത്രണ്ട് ഭാവങ്ങളുടെ അധിപനാണ് ശുക്രന്‍. പത്താം ഭാവത്തിലാണ് ശുക്രന്‍ ്അസ്തമയത്തിലൂടെ ദുര്‍ബലനായിരിക്കുന്നത്. ഇത് ഇഷ്ടമില്ലാത്ത ജോലിയില്‍ എത്തുന്നതിനും ജോലി മാറ്റത്തിനും കാരണമാകാം. കൂടാതെ ചെലവുകള്‍ വര്‍ദ്ധിക്കാനും നിങ്ങളുടെ ജീവിത പങ്കാളിയുമായി ബന്ധത്തില്‍ ചില സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
കര്‍ക്കിടക രാശിയില്‍, ശുക്രന്‍ നാല്, പതിനൊന്ന് ഭാവങ്ങളെ ഭരിക്കുന്നു. ഇവരുടെ ഒമ്പതാം ഭാവത്തിലാണ് ഇപ്പോള്‍ ശുക്രന്‍ ദുര്‍ബലമായിരിക്കുന്നത്. ഭാഗ്യ ഭാവത്തില്‍ ശുക്രന്റെ ശക്തി ക്ഷയിച്ചത് ഈ രാശിക്കാര്‍ക്ക് അത്ര ഗുണകരമാകില്ല. ഭാഗ്യത്തിന്റെ പിന്തുണ കുറയാന്‍ കാരണമാകാം. ജോലിസ്ഥലത്ത് ജോലിഭാരം കൂടാനിടയുണ്ട്, ബിസിനസില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരാം. കൂടാതെ, ജീവിത പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ശുക്രന്‍ ഈ രാശിയുടെ മൂന്ന്, പത്ത്് ഭാവങ്ങളെ നിയന്ത്രിക്കുന്നു, ഇപ്പോള്‍ ഇവരുടെ എട്ടാം ഭവത്തിലാണ് ശുക്രന്‍ അസ്തമിച്ചിരിക്കുന്നത്. ഈ കാലയളവ് നിങ്ങള്‍ക്ക് അനുകൂലമല്ലാതിരിക്കാന്‍ സാധ്യതയുണ്ട്. പ്രതീക്ഷിച്ച ബിസിനസ് ലാഭം ലഭിക്കാതെ പോവാനും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ഈ കാലയളവില്‍ ജീവിത പങ്കാളിയോട് ക്ഷമ കാണിക്കുക.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
കന്നി രാശിക്കാരുടെ ജാതകത്തില്‍, ശുക്രന്‍ രണ്ടാം ഭാവത്തിന്റെയും ഒമ്പതാം ഭാവത്തിന്റെയും അധിപനാണ്. എന്നാല്‍ ഇവരുടെ ഏഴാം ഭാവത്തിലാണ് ശുക്രന്‍ ദുര്‍ബലമായിരിക്കുന്നത്. ഈ സ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകാം. ഇവരുടെ ആത്മവിശ്വാസത്തില്‍ കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. കൂടാതെ, നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള ബന്ധത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകാം.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിയില്‍ ശുക്രന്‍ ആദ്യ ഭാവത്തിന്റെയും എട്ടാം ഭാവത്തിന്റെയും അധിപനാണ്. ഇവരുടെ ആറാം ഭാവത്തിലാണ് ശുക്രന്‍ ദുര്‍ബലമായിരിക്കുന്നത്്. ഈ സ്ഥാനം കൂടുതല്‍ ചെലവുകള്‍ക്ക് കാരണമാകാം, വായ്പ ആവശ്യമായേക്കാം. കരിയറില്‍ വിജയിക്കാനായി ഏറെ പരിശ്രമം ആവശ്യമാകും. കൂടാതെ, പങ്കാളിയുമായി പരസ്പരം മനസ്സിലാക്കല്‍ സംബന്ധിച്ച വെല്ലുവിളികള്‍ ഉണ്ടായേക്കാം.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
വൃശ്ചികം രാശിക്കാരുടെ ജാതകത്തിലെ ഏഴ്, പന്ത്രണ്ട് ഭാവങ്ങളെ ഭരിക്കുന്ന ഗ്രഹമാണ് ശുക്രന്‍. ഇവരുടെ അഞ്ചാം ഭാവത്തില്‍ ശുക്രന്‍ അസ്തമിച്ചിരിക്കുകയാണ്. ഈ സ്ഥാനം അരക്ഷിതാവസ്ഥകള്‍ക്ക് കാരണമാകാം. സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ശ്രമിക്കുക. ബിസിനസ് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരാം. ജീവിത പങ്കാളിയോ് ക്ഷമ കാണിക്കുക.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
ശുക്രന്‍ ധനു രാശിയുടെ ആറ്, പതിനൊന്ന് ഭാവങ്ങളെ നിയന്ത്രിക്കുന്നു, ഇപ്പോള്‍ ഇവരുടെ 4-ാം ഭാവത്തില്‍ നീചസ്ഥിതിയിലാണ് ശുക്രനുള്ളത്. ഈ സ്ഥിതി ചില ആഡംബരങ്ങളും സൗകര്യങ്ങളും ഉപേക്ഷിക്കാന്‍ ഈ രാശിക്കാരെ നിര്‍ബന്ധിതരാക്കാം. നിങ്ങളുടെ തൊഴില്‍ ജീവിതത്തില്‍ ചില കഠിനമായ ജോലികള്‍ നേരിടേണ്ടി വരാം, എന്നാല്‍ ഈ ശ്രമങ്ങളില്‍ വിജയിച്ചാല്‍ നിങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. കൂടാതെ, മാതാവിന്റെ ആരോഗ്യത്തിന് ശ്രദ്ധ നല്‍കുന്നത് ഇക്കാലയളവില്‍ പ്രധാനമാണ്.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
മകരത്തില്‍, ശുക്രന്‍ അഞ്ച്, പത്ത് ഭാവങ്ങളെ നിയന്ത്രിക്കുന്നു, ഇവരുടെ മൂന്നാം ഭവനത്തിലാണ് ശുക്രന്‍ ദുര്‍ബലമായിരിക്കുന്നത്്. ഈ സമയത്ത്, തടസ്സങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ദീര്‍ഘയാത്രകള്‍ ഒഴിവാക്കുന്നത് ഉചിതമാണ്. ആഗ്രഹിക്കുന്ന ബിസിനസ് ലാഭം നേടാന്‍ വലിയ പരിശ്രമം ആവശ്യമായിരിക്കും. കൂടാതെ, ജീവിതപങ്കാളിയുമായി തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
കുംഭത്തില്‍, ശുക്രന്‍ നാല്, ഒന്‍പത് ഭാവനങ്ങളെ നിയന്ത്രിക്കുന്നു, എന്നാല്‍ ഇവരുടെ രണ്ടാമത്തെ ഭാവനത്തിലാണ് ശുക്രന്റെ ശക്തി കുറഞ്ഞിരിക്കുന്നത്.. ഈ സ്ഥാനം സഹപ്രവര്‍ത്തകരില്‍ നിന്ന് തൊഴില്‍ വെല്ലുവിളികള്‍ ഉണ്ടാകാന്‍ കാരണമാകാം. കൂടാതെ, ബിസിനസ്സില്‍ കടുത്ത മത്സരവും നേരിടേണ്ടി വരാം. സാമ്പത്തിക മാറ്റങ്ങള്‍ സംഭവിക്കാവുന്നതാണ്, അതിനാല്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ജാഗ്രത പാലിക്കുന്നത് നല്ലതാണ്.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മീനം രാശിയില്‍ മൂന്ന്, എട്ട് ഭാവങ്ങളെയാണ് ശുക്രന്‍ നിയന്ത്രിക്കുന്നത്. ഇവരുടെ ഓന്നാം ഭാവത്തിലാണ് ശുക്രന്‍ ബലഹീനനായിരിക്കുന്നത്. ഇത് നിങ്ങളുടെ ജോലിഭാരം വര്‍ദ്ധിക്കാന്‍ കാരണമാകാം. അതിനാല്‍ ഈ സമയത്തെ ഫലപ്രദമായി നിയന്ത്രിക്കേണ്ടതുണ്ട്. നിങ്ങളുടെ കടമകളില്‍ അലംഭാവം കാണിക്കരുത്. ജീവിതപങ്കാളിയോട് സ്‌നേഹവും പരിചരണവും കാണിക്കുക, ആരോഗ്യം ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്‌സ്‌കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications











