Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
2025-ല്‍ ശുക്രന് തെളിയുന്നത് ഈ രാശിക്കാരില്‍
വേദ ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളില്‍ തന്നെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഗ്രഹങ്ങളില്‍ ഒന്നാണ് ശുക്രന്. ശുക്രന് അനുകൂലമായി നിന്നാല്‍ മാത്രമാണ് ആഗ്രഹ സഫലീകരണം, സൗഭാഗ്യം എന്നിവയെല്ലാം ഒരു വ്യക്തിയില്‍ രൂപപ്പെടൂ. ശുക്രന് അനുകൂലമല്ലെങ്കില്‍ പല പ്രതിസന്ധികളും തരണം ചെയ്യേണ്ടതായും വന്നേക്കാം.

2025 ജനുവരി 28-ന് ശുക്രന് മീനം രാശിയിലേയ്ക്ക് പ്രവേശിക്കുകയാണ്. ശുക്രന് മീനത്തില്‍ പ്രവേശിക്കുന്നതോടെ പുതുവര്‍ഷാരംഭത്തില്‍ ഭാഗ്യങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍ അനവധിയാണ്. സന്തോഷകരമായ ജീവിതം, ധനം, പുതിയ ജോലി എന്നിവ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഈ സൗഭാഗ്യങ്ങള്‍ നേടിയെടുക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടതായി വന്നേക്കാം. സമൂഹത്തില്‍ പേരും പ്രശസ്തിയും വര്‍ദ്ധിക്കുന്നതാണ്. കര്‍മ്മമണ്ഡലത്തില്‍ ശോഭിക്കാന്‍ സാധിക്കുന്ന രാശിക്കാരാണ് ഇവര്‍. ഇവരുടെ കഴിവുകള്‍ പ്രശംസിക്കപ്പെടും. പുതിയ വാഹനം വാങ്ങാന്‍ സാധിക്കും. മക്കള്‍ക്ക് വാഹനം വാങ്ങി നല്കാന് സാധിക്കും. ബാധ്യതകള്‍ തീര്‍ക്കാന്‍ സാധിക്കുന്നതാണ്. ആനന്ദകരമായ ജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. മക്കളെ വിദേശത്തേയ്ക്ക് അയക്കാനുള്ള യോഗം ഉണ്ടായിരിക്കും. വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ സാധിക്കും. പുതിയ നിക്ഷേപങ്ങളില്‍ ചേരാന്‍ സാധിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭം പ്രതീക്ഷിക്കാം. പുതിയ മേഖലയില്‍ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വളരെ നല്ല ദിനങ്ങളാണ് മുന്നിലുള്ളത്. സ്വയം വളരാന്‍ സാധിക്കും. കുടുംബ ബാധ്യകള്‍ സ്വയം ഏറ്റെടുത്ത് മനോഹരമായി നടത്താന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ദിനങ്ങളാണ് മുന്നിലുള്ളത്. നല്ല മാര്‍ക്കോടെ പല ഉന്നത പരീക്ഷകളിലും വിജയിക്കാന്‍ സാധിക്കുന്നതാണ്. ആഗ്രഹിച്ച സ്ഥാപത്തില്‍ പുതിയ കോഴ്സിന് പ്രവേശനം ലഭിക്കും. സ്കോളര്‍ഷിപ്പുകള്‍ ലഭിക്കാന്‍ ഭാഗ്യം ഉണ്ടായിരിക്കുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് സമ്പത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ ജോലിയില്‍ പ്രവര്‍ത്തനം കാഴ്ച വെയ്ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ആഗ്രഹിച്ച വ്യക്തിയെ വിവാഹം കഴിക്കാന്‍ സാധിക്കും. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നതാണ്. ബന്ധുക്കളുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ സാധിക്കും. കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ കുറച്ച് ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്. മാനസിക വിഷമങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. ജീവിത പങ്കാളിയുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ സമ്പത്തില്‍ മുന്നില്‍ നില്ക്കാന് ആഗ്രഹിക്കുന്നവരാണ്. ഈ അഗ്രഹങ്ങള്‍ പുതുവര്‍ഷത്തില്‍ സഫലീകരിക്കാന്‍ സാധിക്കും. പുതിയ വാഹനം വാങ്ങാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ വീട് പണിയാന്‍ സാധിക്കും. വീടിനോട് ചേര്‍ന്ന് നല്ല കൃഷി സ്ഥലം വാങ്ങാന്‍ യോഗം ഉണ്ടായിരിക്കും. പണം കൃത്യമായി വിനിയോഗിക്കും. സമ്പാദ്യ പദ്ധതികളില്‍ പേര് ചേര്‍ക്കും. ബാധ്യതകള്‍ കുറയും. സമ്പാദ്യം വര്‍ദ്ധിക്കും. സമാധാനം വര്‍ദ്ധിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
