Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ശുക്രനും ഗുരുവും ഉദിക്കും; ജൂണ്‍ മാസത്തിലെ ഭാഗ്യരാശികള്‍ ഇവരാണ്
മെയ് മാസം അവസാനിക്കാന്‍ ഇനി നാളുകളേയുള്ളൂ. ജ്യോതിഷ ശാസ്ത്ര പ്രകാരം നിരവധി പ്രധാനപ്പെട്ട രാശിമാറ്റങ്ങളും ഗ്രഹസംയോഗങ്ങളും യോഗങ്ങളുമെല്ലാം സംഭവിക്കുന്ന ഒരു മാസമാണ് വരാനിരിക്കുന്നത്. ജൂണില്‍ നവഗ്രഹങ്ങളില്‍ പല ഗ്രഹങ്ങളും രാശികള്‍ മാറുന്നുണ്ട്. ഇതില്‍ എടുത്തുപറയേണ്ട കാര്യം വ്യാഴത്തിന്റെയും ശുക്രന്റെയും ഉദയമാണ്. ജൂണ്‍ മാസത്തില്‍ നടുക്കുന്ന ഈ ഉദയങ്ങള്‍ ഭൂമിയിലുള്ള മനുഷ്യരുടെ ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തും.

ദേവഗുരുവായ വ്യാഴത്തിന്റെയും ധനത്തിന്റെയും പ്രശസ്തിയുടെയും ദേവനായ ശുക്രന്റെയും ഉദയത്തിലൂടെ ജൂണ്‍ മാസത്തില്‍ ഭാഗ്യാനുഗ്രഹങ്ങള് ലഭിക്കാന്‍ പോകുന്ന രാശികള്‍ തെല്ലാമാണെന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ജൂണ്‍ മാസത്തില്‍ വ്യാഴത്തിന്റെയും ശുക്രന്റെയും അനുഗ്രഹം വേണ്ടുവോളം ലഭിക്കും. വ്യാഴം ഇടവം രാശിയിലാണ് ഉള്ളത്, ശുക്രന് ഇടവത്തിന്റെ പന്ത്രണ്ടാം ഭാവത്തിലാണ് ഉള്ളത്. ഈ രണ്ടുഗ്രഹങ്ങളും അനുകൂല സ്ഥാനങ്ങളില്‍ ആയതിനാല്‍ ജൂണ്‍ മാസത്തില്‍ ഇടവം രാശിക്കാര്‍ക്ക് അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. ഇതുമൂലം സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയും അഭിവൃദ്ധിയുണ്ടാകുകയും ചെയ്യും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതോടെ പണം ഭാവിയിലേക്കായി കരുതിവെക്കാനുള്ള അവസ്ഥവരും. ഉദ്യോഗജീവിതത്തിലും ബിസിനസിലും അഭിവൃദ്ധിയും പ്രതീക്ഷിച്ച നിലയില്‍ കാര്യങ്ങള്‍ നടക്കുകയും ചെയ്യും. എല്ലാ ജീവിത മണ്ഡലങ്ങളിലും പ്രതീക്ഷയ്ക്കൊത്ത് കാര്യങ്ങള്‍ നടക്കും. വിദേശത്ത് വ്യാപാരം നടത്തുന്നവര്‍ക്കും ലാഭം കൊയ്യാനുള്ള അവസരം വന്നുചേരും.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്കും വ്യാഴത്തിന്റെയും ശുക്രന്റെയും ഉദയങ്ങള്‍ നല്ലകാലത്തിന് തുടക്കമിടും. ചിങ്ങം രാശിയുടെ കര്‍മ്മ ഭാവത്തിലാണ് വ്യാഴം ഉള്ളത്. ശുക്രന് ഈ രാശിയുടെ വരുമാനവുമായി ബന്ധപ്പെട്ട മണ്ഡലത്തിലാണ് നിലകൊള്ളുന്നത്. അതിനാല്‍ തന്നെ വരുമാനത്തിലും സാമ്പത്തിക കാര്യങ്ങളിലും വളരെയധികം അഭിവൃദ്ധിയുണ്ടാകാന്‍ പോകുന്ന സമയമാണ് മുന്നിലുള്ളത്. വരുമാനം മുമ്പത്തേക്കാള്‍ വര്‍ദ്ധിക്കും. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവര്‍ദ്ധനയ്ക്കും പ്രമോഷനും സാധ്യതയുണ്ട്. മാത്രമല്ല നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധ്യതയുള്ള ഒരു സമയം കൂടിയാണ് മുന്നിലുള്ളത്. സുഹൃത്തുക്കളുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കുകയും പ്രശസ്തരായ വ്യക്തികളുമായി സഹയോഗം ഉണ്ടാകുകയും ചെയ്യും. നിക്ഷേപങ്ങളില്‍ നിന്നും ലാഭം ഉണ്ടാകാനുള്ള സാധ്യതയും മുന്നിലുണ്ട്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരുടെ പ്രിയ മാസമായി ജൂണ്‍ മാറും. ഈ രാശിയില്‍ ജനിച്ചവരുടെ വരുമാനവുമായി ബന്ധപ്പെട്ട ഭാവത്തിലാണ് വ്യാഴം ഉള്ളത്. ശുക്രന് കര്‍ക്കിടകം രാശിയുടെ 12ാം ഭാവത്തിലാണ് ഉദിക്കുക. ഈ അനുകൂല ഗ്രഹസ്ഥാനങ്ങളിലൂടെ കര്‍ക്കിടകം രാശിക്കാര്‍ക്ക് വരുമാനം വര്‍ദ്ധിക്കാനുള്ള യോഗമുണ്ട്. മാത്രമല്ല ഇച്ഛയ്ക്കൊത്ത് ഉദ്യോഗ ജീവിതവും ബിസിനസ് ജീവിതവും അഭിവൃദ്ധിപ്പെടും. അപ്രതീക്ഷിതമായി ധനലാഭമുണ്ടാകും. സാമ്പത്തികമായി വളരെയധികം മെച്ചപ്പെടും. വ്യാപാരികള്‍ പുതിയ ചില കരാറുകളില്‍ അന്തിമ തീരുമാനമെടുക്കുകയും അതിലൂടെ ഭാവിയില്‍ ലാഭം തേടിയെത്തുകയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
