Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
2025-ലെ അവസാന രാജയോഗം: ഫലങ്ങള്‍ പക്ഷേ 3 രാശിക്ക് മാത്രം, തുടര്‍ച്ചയാവും 2026-ലെ ഭാഗ്യവും
വേദജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ മാറ്റം എപ്പോഴും വളരെയധികം പ്രധാനപ്പെട്ടതാണ്. അതില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും സംഭവിക്കും. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് ഓരോ ഗ്രഹമാറ്റവും നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്. അതുപോലെ തന്നെയാണ് ദോഷഫലങ്ങള്‍ നിലനില്ക്കുന്നതും. വേദജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍ മാറുന്നതിന് അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ അതും അനുകൂലമാറ്റങ്ങള്‍ തേടി എത്തുന്നു. ശതങ്ക യോഗം എന്ന രാജയോഗം വരെ സൃഷ്ടിക്കപ്പെടുന്നു. അതിന് കാരണമാകുന്നത് ശുക്രനും വ്യാഴവും യഥാക്രമം അവരുടെ സ്ഥാനത്തില്‍ മാറ്റം വരുത്തുന്നതാണ്.
എന്നാല്‍ ഇത് 12 രാശിക്കാരിലും ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു. പക്ഷേ ഏറ്റവും കൂടുതല്‍ ഗുണാനുഭവങ്ങള്‍ നല്‍കുന്നത് 3 രാശിക്കാരിലാണ്. ഏറ്റവും ശുഭകരമായ മാറ്റങ്ങളെയാണ് ഇത് വഴി നിങ്ങള്‍ക്ക് ലഭിക്കുന്നത്. അതിന്റെ ഫലമായി വരുമാനം വര്‍ദ്ധിക്കുകയും തൊഴില്‍പരമായ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നത്, ആര്‍ക്കൊക്കെയാണ് മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് എന്ന് നമുക്ക് നോക്കാം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ രാജയോഗം വലിയ നേട്ടങ്ങള്‍ക്കാണ് തുടക്കം കുറിയ്ക്കുന്നത്. അത് മാത്രമല്ല ഇവരുടെ വരുമാനം ഇരട്ടിയാവുന്നതിനും ജീവിതത്തില്‍ സാമ്പത്തിക ഉയര്‍ച്ചകള്‍ കീഴടക്കുന്നതിനും സാധിക്കുന്നു. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങള്‍ക്കും തുടക്കമാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സ്ഥാനക്കയറ്റവും ഉത്തരവാദിത്വവും വര്‍ദ്ധിക്കുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യം. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. തൊഴിലവസരങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ആഗ്രഹങ്ങളെല്ലാം തന്നെ സഫലീകരിക്കപ്പെടുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഉത്തരവാദിത്വങ്ങള്‍ എല്ലാം തന്നെ കൃത്യമായി നിറവേറ്റുന്നതിനും സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നതിനും നിങ്ങള്‍ക്ക് യോഗം കാണുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് നല്ല ദിവസങ്ങള്‍ ആരംഭിക്കുന്നതിന് യോഗം കാണുന്നു. അതിന് ഈ രാജയോഗം കാരണമാകും എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല നിങ്ങള്‍ കാലങ്ങളായി ആഗ്രഹിച്ചിരുന്ന വസ്തു സ്വന്തമാക്കാന്‍ യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കടം വാങ്ങിച്ച പണം തിരിച്ച് കൊടുക്കാന്‍ സാധിക്കുന്നു. കൂടാതെ തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. അതോടൊപ്പം തന്നെ വിദേശയാത്രക്കുള്ള യോഗം കാണുന്നു. കാലങ്ങളായി നടക്കില്ലെന്ന് കരുതിയ പല കാര്യവും ഈ സമയം പൂര്‍ത്തീകരിക്കപ്പെടുന്നു. യാത്രകള്‍ എല്ലാം വരുമാനം വര്‍ദ്ധിപ്പിക്കുന്നത് കൂടിയായിരിക്കും എന്നതാണ് സത്യം. സാമ്പത്തിക മാറ്റങ്ങള്‍ എല്ലാം തന്നെ നിങ്ങളെ അത്ഭുതപ്പെടുത്തുന്നത് കൂടിയായിരിക്കും. മാനസിക സമ്മര്‍ദ്ദത്തില്‍ നിന്ന് മോചനം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ശതങ്ക യോഗം ശുഭകരമായ പല മാറ്റങ്ങളും നല്കുന്നു. കൂടാതെ ഈ സമയത്ത് ധൈര്യം വര്‍ദ്ധിക്കുന്നു. കൂടാതെ ചെയ്യുന്ന കാര്യങ്ങളെല്ലാം സന്തോഷത്തില്‍ അവസാനിക്കുകയും ചെയ്യുന്നു. സമൂഹത്തില്‍ അംഗീകാരവും ആദരവും തേടി എത്തും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്തുകൊണ്ടും അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. പഴയ പദ്ധതികള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും. പല ആഗ്രഹങ്ങളും നിങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന് യോഗം കാണുന്ന സമയമാണ്. വാഹനമോ വസ്തുവോ വാങ്ങിക്കുന്നതിന് അനുകൂല സമയമാണ് . ജീവിതത്തില്‍ സാമ്പത്തിക സ്ഥിരതയും മാറ്റങ്ങളും തേടി എത്തുന്നു.



Click it and Unblock the Notifications
