Latest Updates
-
അവിധവാ നവമി 2026: പിതൃപക്ഷത്തിലെ നവമി ശ്രാദ്ധം എങ്ങനെ ആചരിക്കണം? കൃത്യമായ മുഹൂർത്തം ഇതാ -
വിടവാങ്ങിയത് സിനിമയിലെ അത്ഭുത പ്രതിഭ; പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക!
ജ്യോതിഷ പ്രകാരം ഏറ്റവും സൗന്ദര്യമുള്ളവര്‍ ഈ രാശിയില്‍ ജനിച്ചവരാണ്
ഓരോ രാശികള്‍ക്കും ഓരോ പ്രത്യേകതകളാണ് ഉള്ളത്. വേദ ജ്യോതിഷ പ്രകാരം, 12 രാശികള്‍ക്കും ഓരോ ഗുണങ്ങളും പ്രത്യേകതകളും വിവരിക്കുന്നുണ്ട്. അത്തരത്തില്‍ നോക്കിയാല്‍ ഏറ്റവും സൗന്ദര്യമുള്ളതായി വേദ ജ്യോതിഷം പറയുന്നത് ഒരേഒരു രാശിക്കാരെയാണ്. കാണാന്‍ അഴകുള്ളതും, സ്വഭാവത്തിലും പെരുമാറ്റത്തിലും അതേ ഗുണം നിലനിര്‍ത്താന്‍ ശേഷിയുള്ളതുമായ ഒരു രാശിയുണ്ട്. ഈ രാശിയില്‍ ജനിക്കുന്നവരിലും ഇതേ ജന്മഗുണം കാണാന്‍ സാധിക്കും. ഈ അമൂല്യമായ രാശി ഏതെന്ന് നോക്കാം.

കന്നി
വേദ ജ്യോതിഷപ്രകാരം, കന്നിരാശിയില്‍ ജനിക്കുന്നവര്‍ സൗന്ദര്യത്തില്‍ മുന്നിലായിരിക്കും എന്നാണ് പറയപ്പെടുന്നത്. സൗന്ദര്യം എന്നാല്‍ ബാഹ്യമായ സൗന്ദര്യം മാത്രമല്ല, അറിവിലും ബുദ്ധിശക്തിയിലും ഇവര്‍ മിടുക്കരായിരിക്കും. മറ്റുള്ളവരോട് പെരുമാറുന്ന രീതിയില്‍ പോലും നമുക്ക് ബഹുമാനം കാണാന്‍ സാധിക്കും. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ആദരവ് പിടിച്ചുപറ്റാന്‍ സാധിക്കുന്ന രാശിക്കാര്‍ കൂടിയാണ് കന്നി രാശിക്കാര്‍.
അറിവ്
ഈ രാശിക്കാരുടെ അറിവിനു മുന്പില് മറ്റാര്‍ക്കും പിടിച്ച് നില്ക്കാന് സാധിക്കില്ലെന്നാണ് വേദ ജ്യോതിഷം പറയുന്നത്. എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായ അറിവ് ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കും. അതുപോലെ, സാമ്പത്തിക ലാഭം നോക്കി ഓരോ കാര്യങ്ങളും കൃത്യമായി ഗുണിച്ചും ഗണിച്ചും പറയാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവാണ്. ഇവരുടെ അറിവാണ് ഇവരുടെ സൗന്ദര്യം കൂടുതല്‍ എടുത്ത് കാണിക്കുന്നതും.
ശോഭിക്കുന്ന മേഖലകള്‍
രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് പ്രത്യേക കഴിവാണ്. അതുപോലെ, സാഹിത്യം, കണക്ക് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന മേഖലകളിലും രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരിക്കുന്ന മേഖലകളിലും ഈ രാശിക്കാര്‍ വളരെയധികം ശോഭിക്കും. ഇവരുടെ കഴിവുകള്‍ പ്രശംസിക്കപ്പെടുന്നതാണ്. നേതൃസ്ഥാനത്തേയ്ക്ക് വരാനുള്ള യോഗ്യതപോലും ഈ രാശിക്കാര്‍ക്ക് നേടിയെടുക്കാന്‍ സാധിക്കുന്നതാണ്.
സ്വഭാവം
വളരെയധികം കര്‍ക്കശക്കാരായ രാശിക്കാരാണ് കന്നി രാശിക്കാര്‍. എന്നാല്‍, ക്ഷമയും ദയയും ഇവരുടെ മറ്റൊരു സവിശേഷതയുമാണ്. മറ്റുള്ളവരുടെ വാക്കുകള്‍ ക്ഷമയോടെ കേള്‍ക്കും. എല്ലാ കാര്യത്തിലും പരിഹാരം കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് പ്രത്യേക കഴിവാണ്. ഒരു വ്യക്തിയോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ഇവര്‍ക്ക് ഉണ്ടായിരിക്കും. അതിനാല്‍ തന്നെ, മറ്റുള്ളവരുടെ പ്രീതി നേടിയെടുക്കുന്നതിനും ഇവര്‍ മുന്നിലായിരിക്കും. വാക്ചാതുര്യത്താല് ആരെയും മയക്കിയെടുക്കാനും ഇവര്‍ക്ക് സാധിക്കും. ഇതെല്ലാം ഈ രാശിക്കാരുടെ ഗുണങ്ങളായി വേദ ജ്യോതിഷം ചൂണ്ടി കാണിക്കുന്നു. കൂടാതെ, ബാഹ്യമായ സൗന്ദര്യത്തിലും ഇവര്‍ക്ക് പ്രത്യേക അഴകുണ്ടായിരിക്കുമെന്നാണ് പറയുന്നത്. ഓരോ നോട്ടത്തിലും ഭാവത്തിലും ഈ അഴക് പ്രകടമാകുമെന്നും പറയുന്നു.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
