Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഈ രാശിക്കാര്‍ പരസ്പരം ഒന്നിച്ചാല്‍ ആഗ്രഹിച്ചതെല്ലാം നേടിയെടുക്കും; ജീവിതം സന്തോഷകരമായിരിക്കും
വേദ ജ്യോതിഷ പ്രകാരം, ചില രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍, അവര്‍ സ്വന്തമാക്കാത്തതായി ഈ ഭൂലോകത്ത് ഒന്നും തന്നെ ഉണ്ടാവുകയില്ലെന്നാണ് പറയുന്നത്. ഇവര്‍ പരസ്പരം നേട്ടത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്ന് ചേരുന്നതാണ്. ഈ രാശികള്‍ ഏതെല്ലാമെന്ന് നോക്കാം.

മേടം- മിഥുനം
പങ്കാളിയെ സന്തോഷിപ്പിക്കുന്നതിനായി സമ്മാനങ്ങള്‍ നല്കാന് താല്പര്യപ്പെടുന്ന ഒരു രാശിക്കാരാണ് മേടം രാശിക്കാര്‍. ഇവര്‍, പങ്കാളിയുടെയും സ്വന്തം ഇഷ്ടങ്ങളെയും മാനിക്കുകയും, ഇതിനായി പ്രവര്‍ത്തിക്കാന്‍ തയ്യാറാവുകയും ചെയ്യും. മേടം രാശിപോലെ തന്നെ പങ്കാളിയെ ബഹുമാനിക്കുകയും, പങ്കാളിയുടെ താല്പര്യത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാശിക്കാരാണ് മിഥുനം രാശിക്കാര്‍. അതിനാല്‍, ഈ രണ്ട് രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍, ജീവിതം സന്തോഷകരമായിരിക്കും. കൂടാതെ, പങ്കാളിയുടെ താല്പര്യത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടി പരസ്പരം പ്രയത്നിക്കാനും ഇവര്‍ തയ്യാറായിരിക്കും.
ഇടവം- കന്നി
പൊതുവില്‍ ആത്മാര്‍ത്ഥത കൂടിയ രാശിക്കാരാണ് ഇടവം രാശിക്കാര്‍. സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി ഏതറ്റം വരെ പോകുന്നതിനും ഇവര്‍ തയ്യാറാണ്. അതുപോലെ, ജോലിയിലും ആത്മാര്‍ത്ഥത കാണിക്കുന്നതിനാല്‍ ഇവര്‍ക്ക് സ്വന്തമായി നേട്ടങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. ഇതേപോലെയാണ് കന്നി രാശിക്കാരും. പൊതുവില്‍ സ്നേഹവും കരണയും, ആത്മാര്‍ത്ഥതയും കൂടുതലുള്ള രാശിക്കാരാണ് കന്നി രാശിക്കാര്‍. ഇടവം രാശിക്കാരും കന്നി രാശിക്കാരും ഒന്നിച്ചാല്‍ ഇവരുടെ കൂട്ടായ പ്രയത്നത്താല്‍ സാമ്പത്തിക ലാഭം ഉണ്ടാക്കി എടുക്കാന്‍ സാധിക്കുന്നതാണ്. അതുപോലെ, ബിസിനസ്സിലും ജോലിയിലും ജീവിത്തിലും ഒരുപോലെ തിളങ്ങാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
കര്‍ക്കിടകം- വൃശ്ചികം
കുറച്ച് ദേഷ്യക്കാരാണെങ്കിലും ഏതൊരു കാര്യത്തിലും വ്യക്തത വരുത്തുന്ന പ്രകൃതക്കാരാണ് കര്‍ക്കിടകം രാശിക്കാര്‍. ഈ രാശിക്കാര്‍ക്ക് സാമ്പത്തികപരമായി എങ്ങനെ ഉയരണം എന്നതിനെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കും. അതുപോലെ തന്നെ, വൃശ്ചികം രാശിക്കാരും പണം സമ്പാദിക്കാന്‍ മിടുക്കരാണ്. കൂടാതെ, പങ്കാളിയെ ബഹുമാനിക്കുന്നതിലും മുന്നില്‍ നില്ക്കുന്ന രാശിക്കാരാണ് വൃശ്ചികം രാശിക്കാര്‍. അതിനാല്‍, കര്‍ക്കിടകം, വൃശ്ചികം രാശിക്കാര്‍ ഒന്നിച്ചാല്‍ ഇവര്‍ക്ക് പലമേഖലയില്‍ തിളങ്ങാന്‍ സാധിക്കുന്നതാണ്. കൂടാതെ, ജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കും.
ചിങ്ങം- തുലാം
വളരെ റൊമാന്റിക് ആയിട്ടുള്ള രാശിക്കാരാണ് ചിങ്ങം രാശിക്കാര്‍. സ്നേഹിച്ചാല്‍ ചങ്ക് പറിച്ച് കൊടുക്കാന്‍ വരെ ഇവര്‍ തയ്യാറാണ്. അതുപോലെ, പങ്കാളിയെ സ്നേഹത്തോടെ പരിപാലിക്കാനും, കകരുതല് നല്‍കാനും ഈ രാശിക്കാര്‍ക്ക് പ്രത്യേക കഴിവാണ്. എല്ലായ്പ്പോഴും ന്യായത്തിന്റെ ഭാഗത്ത് നില്ക്കാന് താല്പര്യപ്പെടുന്ന രാശിക്കാരാണ് തുലാം രാശിക്കാര്‍. ഇവര്‍ക്ക് നേരെ ആത്മാര്‍ത്ഥ പ്രണയം കാണിച്ചാല്‍ തിരിച്ച് കാണിക്കാന്‍ ഇവര്‍ ഒരിക്കലും മടിക്കുകയില്ല. ആത്മാര്‍ത്ഥതയും ഉണ്ടായിരിക്കും. അതിനാല്‍, ഈ രണ്ട് രാശിക്കാരും ചേര്‍ന്നാല്‍, ജീവിതം മനോഹരമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
