Latest Updates
-
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ
ഈ നക്ഷത്രക്കാരില്‍ നിന്നും ഒരിക്കലും പണം കടം വാങ്ങരുത്; വേദ ജ്യോതിഷം പറയുന്ന കാരണങ്ങള്‍ ഇവയാണ്
Money: കയ്യില്‍ പണമില്ലെങ്കില്‍ മിക്കവരും മറ്റുള്ളവരുടെ കയ്യില്‍ നിന്നും പണം കടം വാങ്ങുകയാണ് പതിവ്. കുറച്ച് ദിവസത്തെ അല്ലെങ്കില്‍ മാസത്തെ കാലതാമസം പറഞ്ഞായിരിക്കും കടം വാങ്ങുന്നത്. പറഞ്ഞ ദിവസത്തിനുള്ളില്‍ ചിലര്‍ പണം തിരികെ നല്‍കും. എന്നാല്‍ മറ്റു ചിലര്‍ക്ക് കൃത്യം പണം നല്കാന് സാധിച്ചെന്നും വരാറില്ല.

പൊതുവില്‍ നാം പണം കടം വാങ്ങാന്‍ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍, അല്ലെങ്കില്‍ ബന്ധുക്കള്‍ എന്നിവരെയാണ് തിരഞ്ഞെടുക്കുക. വേദ ജ്യോതിഷ പ്രകാരം, നമ്മള് കടം വാങ്ങാന്‍ തിരഞ്ഞെടുക്കുന്ന നാളുകാര്‍ക്കും ചില പ്രത്യേകതകള്‍ പറയുന്നുണ്ട്. ചില നാളുകാരില്‍ നിന്നും പരമാവധി കടം വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കാനും പറയുന്നു. എത്ര വലിയ സുഹൃത്തുക്കളാണെങ്കിലും, ബന്ധുവാണെങ്കിലും ഈ നക്ഷത്രക്കാരില്‍ നിന്നും പണം കടം വാങ്ങായാല്‍ ചിലപ്പോള്‍ ബുദ്ധിമുട്ട് വര്‍ദ്ധിക്കാന്‍ സാധ്യത കൂടുതലാണ്. ഈ നക്ഷത്രക്കാരും, അവരില്‍ നിന്നും കടം വാങ്ങരുത് എന്ന് പറയുന്നതിന്റെ കാരണങ്ങളും എന്തെല്ലാമെന്ന് നോക്കാം.
അശ്വതി
സാമ്പത്തിക കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധാലുക്കളായ നക്ഷത്രക്കാരാണ് അശ്വതി നക്ഷത്രക്കാര്‍. ഇവര്‍ക്ക് ഏത് പ്രതിസന്ധിയിലും പണം സമ്പാദിക്കാനുള്ള കഴിവ് ഉണ്ടായിരിക്കും. അതുപോലെ, മറ്റുള്ളവര്‍ക്ക് പണം നല്‍കും മുന്‍പ് കുറച്ചധികം ചിന്തിക്കുന്നവര്‍ കൂടിയാണ് അശ്വതി നക്ഷത്രക്കാര്‍. ഒരാളുടെ വിഷമം കേട്ടാല്‍, അല്ലെങ്കില്‍, സുഹൃത്തുക്കള്‍ പോലും പണം പെട്ടെന്ന് ചോദിച്ചാല്‍, എടുത്ത് കൊടുക്കാന്‍ മടി കാണിക്കുന്ന പ്രകൃതക്കാര്‍ കൂടിയാണ് അശ്വതി നക്ഷത്രക്കാര്‍. അതിനാല്‍ തന്നെ, ഏതെങ്കിലും കാരണവശാല്‍ ഒരു വ്യക്തിയ്ക്ക് പണം നല്കിയാല്, തിരിച്ച് കിട്ടുന്നതുവരെ സമാധാനം ഇല്ലാത്ത നക്ഷത്രക്കാര്‍ കൂടിയാണ് ഇവര്‍. പണം കയ്യില്‍ ഉണ്ടെങ്കിലും, തങ്ങളില്‍ നിന്നും കടം വാങ്ങിയവരോട് നിരന്തരം പണത്തെ കുറിച്ച് ചോദിക്കുന്ന പ്രകൃതക്കാര്‍ കൂടിയാണ് അശ്വതി നക്ഷത്രക്കാര്‍. അതിനാല്‍, ഈ നക്ഷത്രക്കാരില്‍ നിന്നും പണം വാങ്ങുന്നത് നിങ്ങളുടെ മനസ്സാമാധനം നഷ്ടപ്പെടുത്താം.
ഭരണി
വരുമാനത്തില്‍ കൂടുതല്‍ ചിലവഴിക്കുന്ന സ്വഭാവക്കാരാണ് ഭരണി നക്ഷത്രക്കാര്‍. അതിനാല്‍ തന്നെ, കയ്യില്‍ ലഭിക്കുന്ന പണം, പലപ്പോഴും ഈ നക്ഷത്രക്കാര്‍ക്ക് തികയാത്ത അവസ്ഥ ഉണ്ടാക്കാം. അതിനാല്‍, ഇവരില്‍ നിന്നും പണം കടം വാങ്ങിയാലും, വളരെ വേഗത്തില്‍ തിരിച്ച് ആവശ്യപ്പെടുന്നതായിരിക്കും. പണം ലഭിക്കുന്നതിനായി നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കാനും ഈ നക്ഷത്രക്കാര്‍ മടിക്കുന്നതല്ല. ചിലപ്പോള്‍ നിങ്ങള്‍ക്കിടയിലെ ബന്ധം ഇല്ലാതാകാനും ഇവ കാരണമായേക്കാം.
ഉത്രം
കടം കൊടുത്ത പണത്തിന് എല്ലായ്പ്പോഴും കണക്ക് പറഞ്ഞു നടക്കുന്ന നക്ഷത്രക്കാരാണ് ഉത്രം നക്ഷത്രക്കാര്‍. ഇവര്‍ക്ക് ഏതെങ്കിലും തരത്തില്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ കടം വാങ്ങിയവര്‍ ചെയ്താല്‍ കടം നല്കിയ പണത്തിന്റെ കണക്കുകള്‍ മറ്റുള്ളവര്‍ക്ക് മുന്പില് അവതരിപ്പിക്കാന്‍ ഇവര്‍ മടിക്കുകയില്ല. എത്ര പ്രിയപ്പെട്ടവരോടും ഇതേ രീതി ഈ നക്ഷത്രക്കാര്‍ പിന്തുടരും. പലപ്പോഴും ഇവരുടെ ഈ ശീലം ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിലേയ്ക്ക് വരെ നയിക്കുന്നു. അതിനാല്‍, ഉത്രം നക്ഷത്രക്കാരില്‍ നിന്നും പണം കടം വാങ്ങുമ്പോള്‍ സൂക്ഷിക്കുന്നത് നല്ലതാണ്.
മകം
കുറച്ചധികം പൊങ്ങച്ച പ്രിയരാണ് മകം നക്ഷത്രക്കാര്‍. അതിനാല്‍, മറ്റുള്ളവരുടെ മുന്പില് വെച്ച്, തങ്ങള്‍ ആരെയെല്ലാം സഹായിച്ചിട്ടഉണ്ട്. പണം നല്‍കിയിട്ടുണ്ട് എന്നീ കാര്യങ്ങള്‍ അഭിമാനത്തോടെ പറയാന്‍ താല്പര്യപ്പെടുന്നവരാണ് മകം നക്ഷത്രക്കാര്‍. സ്വന്തം അന്തസ്സ് ഉയര്‍ത്തികാട്ടാന്‍ താല്പര്യപ്പെടുന്ന മകം നക്ഷത്രക്കാരില്‍ നിന്നും പണം വാങ്ങുമ്പോള്‍ സൂക്ഷിക്കുന്നത് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications