Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ശുക്രന് മകരം രാശിയിലേയ്ക്ക്; ഈ മൂന്ന് രാശിക്കാര്‍ സൂക്ഷിക്കുക!
വേദ ജ്യോതിഷ പ്രകാരം, ശുക്രന് ഒരു വര്‍ഷത്തിന് ശേഷം മകരം രാശിയിലേയ്ക്ക് പ്രവേശിക്കുകയാണ്. ശുക്രനില്‍ ഉണ്ടാകുന്ന ഓരോ മാറ്റങ്ങളും ഓരോ രാശിയിലും പലവിധത്തിലുള്ള മാറ്റങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പ്രത്യേകിച്ച്, പണം, സന്തോഷം, ഉയര്‍ച്ച എന്നീ കാര്യങ്ങള്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നത് ശുക്രന്റെ രാശിമാറ്റത്തെയും ചലനത്തെയുമാണ്.

ഇത്തവണം ശുക്രന് രാശിമാറുമ്പോള്‍ ചില രാശിക്കാര്‍ക്ക് ഗുണം ലഭിക്കുന്നു. എന്നാല്‍, ചില രാശിക്കാര്‍ക്ക് ഗുണത്തിന്റെ കൂടെ ദോഷവും ഉണ്ടാകുന്നു. ഈ രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് നല്ല ജോലി ലഭിക്കുമെങ്കിലും പണം കൃത്യമായി സമ്പാദിക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. ഇത് നിങ്ങളില്‍ മാനസിക വിഷമങ്ങള്‍ വര്‍ദ്ധിപ്പിച്ചേക്കാം. അതുപോലെ, വസ്ത്രങ്ങളില്‍ ആഢംഭരം കാണിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത് നിങ്ങളെ ദരിദ്രനാക്കും. അതുപോലെ, ബിസിനസ്സില്‍ നിന്നും ലാഭം ഉണ്ടാകുന്നതാണ്. പണം വര്‍ദ്ധിക്കുമ്പോള്‍ മിണ്ടാതിരുന്ന പലരും നിങ്ങളെ തേടി എത്തിയേക്കാം. ഇവരെ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. അമിതമായി അനാവശ്യ കാര്യങ്ങള്‍ക്ക് പണം ചിലവഴിക്കാതിരിക്കുക. പുറത്ത് നിന്നും ആഹാരം കഴിക്കാതിരിക്കാം. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുന്നത് നല്ലതാണ്. ഈ ചെറിയ കാര്യങ്ങളില്‍ നിങ്ങള്‍ ശ്രദ്ധ നല്കിയാല് ശുക്രന്റെ രാശിമാറ്റത്താലുള്ള ഗുണങ്ങള്‍ അനുഭവിക്കാന്‍ സാധിക്കുന്നതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് വീട്ടിലെ വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും. ദാമ്പത്യത്തില്‍ സന്തോഷം ഉണ്ടായിരിക്കും. എന്നിരുന്നാലും മറ്റുള്ളവരുടെ വാക്കുകളില്‍ അമിതമായി വിശ്വാസം അര്‍പ്പിക്കുന്നത് നിങ്ങളെ തകര്‍ച്ചയിലേയ്ക്ക് നയിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. പലരും നിങ്ങളെ സാമ്പത്തിക കെണിയില്‍ അകപ്പെടുത്താന്‍ ശ്രമിക്കാം. ഇത്തരം അപകടങ്ങള്‍ തിരിച്ചറിയാന്‍ ശ്രദ്ധിക്കാം. നിലവിലെ ജോലി മറ്റുള്ളവരുടെ വാക്ക് കേട്ട് കളയാതിരിക്കാന്‍ ശ്രദ്ധിക്കുക. നിലവില്‍ ഉള്ള ശമ്പളത്തില്‍ നിങ്ങള്‍ക്ക് മറ്റൊരു ജോലി ലഭിക്കാന്‍ കുറച്ച് പ്രയാസപ്പെടേണ്ടതായി വന്നേക്കാം. പണം സമ്പാദിക്കാനുള്ള നല്ല അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നതാണ്. അവ സ്വയം തിരിച്ചറിയാന്‍ ശ്രദ്ധിക്കുക. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിലും കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ്.
കന്നി
ശുക്രന്റെ രാശിമാറ്റത്താല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതാണ്. അതുപോലെ, വീട്ടില്‍ സന്തോഷവും സമാധാനവും വന്ന് ചേരും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല കാലമാണ്. എന്നിരുന്നാലും പണം കൈകാര്യം ചെയ്യുമ്പോള്‍ കുറച്ച് ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്. പ്രതീക്ഷിച്ച രീതിയില്‍ ചിലവ് നില്‍ക്കാത്ത അവസ്ഥ ഉണ്ടായേക്കാം. ഇത് സാമ്പത്തിക പ്രശ്നങ്ങളിലേയ്ക്ക് നയിക്കാം. വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കുക. ചെറിയ പ്രശ്നങ്ങള്‍ ക്ഷമയോടെ കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications