Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
സ്നേഹിച്ചാല്‍ ചങ്ക് പറിച്ച് നല്‍കും, വെറുപ്പിച്ചാല്‍ മുച്ചോടു മുടിപ്പിക്കും, ഈ രാശിക്കാരെ കുറച്ച് സൂക്ഷിക്കണം
വേദ ജ്യോതിഷപ്രകാരം, ജല ഗുണങ്ങളടങ്ങിയ ചില രാശിക്കാരുണ്ട്. ജനിച്ച സമയത്തിനനുസരിച്ചാണ് ഈ ഗുണങ്ങള്‍ ഓരോ രാശിക്കാരില്‍ വരുന്നത്. ഈ രാശിക്കാര്‍, പുറമേയ്ക്ക് ശാന്തമായി തോന്നുമെങ്കിലും, ദേഷ്യപ്പെട്ടാല്‍ ഏറ്റവും അപകടകാരികളാണ്. കൂടാതെ, സ്വന്തം നേട്ടത്തിനായി ഏതറ്റം വരെ പോകാനും ഇവര്‍ക്ക് യാതൊരു മടിയും ഉണ്ടായിരിക്കുകയില്ല. അതിനാല്‍, ഇവരുടെ വഴിയില്‍ തടസ്സമായി നില്‍ക്കുന്നവരെയും, ഇവരുടെ ശത്രുക്കളെയും തിരിച്ച് ഉപദ്രവിക്കാനും ഇവര്‍ മടിക്കുകയില്ല.

തങ്ങളെ വിഷമിപ്പിച്ചവരെ മനസ്സില്‍ ഓര്‍ത്ത് വെയ്ക്കുകയും, തക്കം കിട്ടുമ്പോള്‍ അവര്‍ക്കിട്ട് നല്ല മുട്ടന്‍ പണി കൊടുക്കാനും ഇവര്‍ക്ക് ധൈര്യമുണ്ടായിരിക്കും. പാമ്പിനെക്കാള്‍ പകയുള്ളതും, ലക്ഷ്യത്തിനായി മുന്നേറാന്‍ തയ്യാറാകുന്നതുമായ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
കര്‍ക്കിടകം
നല്ലപോലെ ആത്മാര്‍ത്ഥത സൂക്ഷിക്കുന്ന രാശിക്കാരായാരിക്കും ഈ രാശിക്കാര്‍. എന്നാല്‍, തങ്ങള്‍ വിശ്വസിച്ചവര്‍ തങ്ങളെ ചതിക്കുകയാണെന്ന് മനസ്സിലാക്കിയാല്‍, അവരോട് പകവീട്ടാനും ഈ രാശിക്കാര്‍ക്ക് മടിയുണ്ടായിരിക്കുകയില്ല. സ്നേഹിച്ചാല്‍ ചങ്ക് പറിച്ച് കൊടുക്കും. എന്നാല്‍ വെറുപ്പിച്ചാല്‍ ഇവരോളം പേടിക്കേണ്ട രാശിക്കാരും വളരെ കുറവായിരിക്കും. മറ്റുള്ളവരെ സഹായിക്കാന്‍ ഇവര്‍ക്ക് യാതൊരു മടിയും ഉണ്ടായിരിക്കുകയില്ല. അതുപോലെ, ഇവരെ പെട്ടെന്ന് മാനസികമായി തളര്‍ത്താനും സാധിക്കുകയില്ല. ഏതൊരു കാര്യത്തിന്റെയും നെല്ലും പതിരും തിരിച്ചറിയാനുള്ള ശേഷി ഇവരില്‍ കൂടുതലാണ്. അതിനാല്‍, നുണകള്‍ ഇവര്‍ വേഗത്തില്‍ കണ്ടെത്തുന്നു. ജോലിയില്‍ അഴിമതി കാണിക്കാന്‍ താല്പര്യപ്പെടാത്ത രാശിക്കാരായിരിക്കും ഇവര്‍. അതുപോലെ, അഴിമതി കാണിക്കുന്നവര്ക്കുനേരെ തിരിയാനും ഇവര്‍ക്ക് യാതൊരു മടിയും ഉണ്ടായിരിക്കുന്നതല്ല.
വൃശ്ചികം
പുതിയ കാര്യങ്ങള്‍ വളരെ വേഗത്തില്‍ പഠിച്ചെടുക്കാന്‍ താല്പര്യപ്പെടുന്ന രാശിക്കാരാണ് വൃശ്ചികം രാശിക്കാര്‍. അതുപോലെ ഓരോ വ്യക്തികളെയും വേഗത്തില്‍ മനസ്സിലാക്കി എടുക്കാനും ഇവര്‍ക്ക് പ്രത്യേക കഴിവായിരിക്കും. അതിനാല്‍, അപകടങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും. ശത്രുക്കളെ എങ്ങനെ വീഴ്ത്തണം എന്ന ധാരണയും ഇവര്‍ക്ക് കൃത്യമായി ഉണ്ടായിരിക്കുന്നതാണ്. സ്വന്തം ഗുണങ്ങളും ദോഷവശങ്ങളും കൃത്യമായി അറിയുന്നതിനാല്‍ തന്നെ, മറ്റുള്ളവരുടെ വാക്കുകള്‍ ഇവരെ സ്വാധീനിക്കുകയില്ല. കൂടാതെ, വേഗത്തില്‍ ശത്രുക്കളെ വീഴ്ത്താനും ഇവര്‍ക്ക് സാധിക്കും. സമാധാനപരമായിരിക്കാന്‍ താല്പര്യപ്പെടുന്നവരാണെങ്കിലും, ഇവരെ പ്രകോപിപ്പിച്ചാല്‍, ദേഷ്യവും അമിതമായിരിക്കും. കൂടാതെ, ഇവരുടെ ദേഷ്യം അകലുന്നതുവരെ ഉപദ്രവിക്കാനുമുള്ള സാധ്യതയും വളരെ കൂടുതലാണ്. അമിതമായി ആത്മവിശ്വാസം ഉള്ളവരായിരിക്കും. ഏത് കാര്യത്തിലും കൃത്യത പാലിക്കാന്‍ താല്പര്യപ്പെടുന്നവരുമാണ് ഈ രാശിക്കാര്‍.
മീനം
ചെറിയ കാര്യത്തിന് പോലും വളരെ വേഗത്തില്‍ ദേഷ്യപ്പെടുന്നവരാണ് മീനം രാശിക്കാര്‍. ഇവരുടെ ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ കലശലാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. എല്ലായ്പ്പോഴും തങ്ങളുടെ ഭാഗത്തെ ന്യായം കണ്ടെത്താന്‍ ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കും. അതിനാല്‍, ഒരു വാക്വാദത്തിലൂടെ ഇവരെ തോല്‍പ്പിക്കുക സാധ്യമല്ല. ചെറുതെന്ന് കരുതുന്ന പല കാര്യങ്ങളും ഇവര്‍ക്ക് പ്രശ്നമായി തീര്‍ന്നേക്കാം. അതുപോലെ, ഇവരോട് നുണ പറയുന്നത് പ്രശ്നങ്ങള്‍ വഷളാക്കാന്‍ കാരണമാകും. വെറുപ്പിച്ചാല്‍, തിരിച്ചും വെറുപ്പിക്കും. ഉള്ളില്‍ പക സൂക്ഷിക്കുന്ന രാശിക്കാരാണ് ഇവര്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications


