Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
എല്ലായ്പ്പോഴും കടം വാങ്ങേണ്ടി വരുന്ന നക്ഷത്രക്കാര്‍; എത്ര ആഗ്രഹിച്ചാലും സാമ്പത്തിക ബാധ്യത ഇവരില്‍ മാറില്ല
Nakshatras that are prone to debt and financial struggles: കടങ്ങള്‍ ഇല്ലാത്ത, സാമ്പത്തിക ബാധ്യതകള്‍ ഇല്ലാത്ത ഒരു ജീവിതം. പലരുടെയും ആഗ്രഹവും ഇതുതന്നെയാണ്. ജീവിക്കാനുള്ള പണം സ്വയം സമ്പാദിച്ച്, ആരുടെയും മുന്നില്‍ തല താഴ്ത്താതെ ജീവിക്കാന്‍ സാധിക്കുക എന്നത് സൗഭാഗ്യമാണ്. എല്ലാ മനുഷ്യനും ഇത്തരത്തില്‍ നിരവധി ആഗ്രഹങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍, പലപ്പോഴും വിധി ഇതിന് തടസ്സമായി നില്ക്കാം.

ജ്യോതിഷ പ്രകാരം, ഒരു വ്യക്തിയില്‍ സമ്പത്ത് വര്‍ദ്ധിക്കണമെങ്കില്‍ ബുധന്‍, വ്യാഴം എന്നീ ഗ്രഹങ്ങള്‍ ശുഭസ്ഥാനത്ത് നിലനില്‍ക്കേണ്ടത് അനിവാര്യമാണ്. അതുപോലെ, ഒരു വ്യക്തിയുടെ ജനന സമയം, നക്ഷത്രം എന്നിവയെല്ലാം ധനസ്ഥിതിയെയും ബാധിക്കുന്നു. അത്തരത്തില്‍ സാമ്പത്തിക ബാധ്യതകള്‍ തീരാത്തവരായി കണക്കാക്കുന്ന നക്ഷത്രങ്ങള്‍ ഇവയാണ്.
മൂലം
27 നക്ഷത്രങ്ങളില്‍ 19-ാമത്തെ നക്ഷത്രമാണ് മൂലം നക്ഷത്രം. ധനു രാശിയിലെ തന്നെ ആദ്യത്തെ നക്ഷത്രം കൂടിയാണ് മൂലം. പൊതുവില്‍ ധൈര്യശൈലികളാണ് മൂലം നക്ഷത്രക്കാര്‍. ഏത് വെല്ലുവിളികളും നേരിടാന്‍ ഈ നക്ഷത്രക്കാര്‍ തയ്യാറായിരിക്കും. സ്വതന്ത്ര ചിന്താഗതി ഉള്ളവരും, യാത്രകള്‍ വളരെയധികം താല്പര്യപ്പെടുന്നവരും, ആത്മീയ കാര്യങ്ങളില്‍ അമിതമായി വിശ്വാസം അര്‍പ്പിക്കുന്നവര്‍ കൂടിയാണ് മൂലം നക്ഷത്രക്കാര്‍. കൂടാതെ, കഠിനധ്വാനികളും, സത്യസന്ധരും വിശ്വസ്തരുമാണ് മൂലം നക്ഷത്രക്കാര്‍.
എന്നാല്‍, സാമ്പത്തിക വിഷയത്തില്‍ ഈ നക്ഷത്രക്കാര്‍ ഒട്ടനവധി ബുദ്ധിമുട്ടുകള്‍ നേരിടുന്നതായിരിക്കും. ദേഷ്യം കുറച്ച് അമിതമായതിനാല്‍ തന്നെ തൊഴില്‍ അവസരങ്ങള്‍ ഇവരില്‍ നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. എത്ര കഠിനധ്വാനം ചെയ്താലും, അതിനൊത്ത പ്രതിഫലം ഇവര്‍ക്ക് ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. കൂടാതെ, അമിതമായി സത്യസന്ധത പുലര്‍ത്തുന്നത് പലരും കമ്പളിപ്പിക്കുന്നതിനും കാരണമാകുന്നു. ഇത്തരം വസ്തുതകള്‍ ഈ രാശിക്കാരെ സാമ്പത്തിക കടക്കെണിയിലേയ്ക്ക് നയിക്കുന്നു. എത്ര ശ്രമിച്ചാലും സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ ഈ രാശിക്കാര്‍ കുറച്ച് കഷ്ടപ്പെടുന്നതായിരിക്കും.
പൂരാടം
27 നക്ഷത്രങ്ങളില്‍ 20-ാമത്തെ നക്ഷത്രമാണ് പൂരാടം. ധനു രാശിയില്‍ തന്നെയാണ് പൂരാടവും സ്ഥിതി ചെയ്യുന്നത്. സൗന്ദര്യത്താലും ആകര്‍ഷണീയതയാലും പേരുകേട്ടവരാണ് പൂരാടം നക്ഷത്രക്കാര്‍. കൂടാതെ, സമാധാനപ്രിയരാണ് ഇവര്‍. അമിതമായി സത്യസന്ധത പുലര്‍ത്തുന്നവരും, വിശ്വസ്ഥരുമാണ് ഈ നക്ഷത്രക്കാര്‍. കൂടാതെ, മറ്റുള്ളവരെ സഹായിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ കൂടിയാണ് ഇവര്‍.
മറ്റുള്ളവര്‍ക്കുവേണ്ടി നിരവധി കാര്യങ്ങള്‍ സ്വമനസ്സാല്‍ ചെയ്യുന്നത് പലപ്പോഴും സാമ്പത്തിക ബാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. കടബാധ്യതകള്‍ തീര്‍ക്കാന്‍ സാധി്കാത്ത അവസ്ഥയും ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടായേക്കാം. ബന്ധുക്കളാല്‍ വഞ്ചിതരാകാനും സാധ്യത.
ഉത്രാടം
27 നക്ഷത്രങ്ങളില്‍ 21-ാമത്തെ നക്ഷത്രമാണ് ഉത്രാടം. മകരം രാശിയിലാണ് ഉത്രാടം നക്ഷത്രം സ്ഥിതി ചെയ്യുന്നത്. അമിതമായി സത്യസന്ധരും വിശ്വസ്ഥരുമാണ് ഈ നക്ഷത്രക്കാര്‍. കൂടാതെ, പൊതുവേ ശാന്തസ്വഭാവക്കാരാണ് ഇവര്‍. മറ്റുള്ളവരെ സഹായിക്കാന്‍ താല്പര്യപ്പെടുന്നവരും, യാത്രകള്‍ ഇഷ്ടപ്പെടുന്നവരും കൂടിയാണ് ഈ നക്ഷത്രക്കാര്‍. കൂടാതെ, കുടുംബ ബന്ധങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം ഈ നക്ഷത്രക്കാര്‍ നല്‍കുന്നുണ്ട്. നല്ല ബുദ്ധിശക്തിയുള്ള നക്ഷത്രക്കാര്‍ കൂടിയാണ് ഉത്രാടം നക്ഷത്രക്കാര്‍.
ഉത്രാടം നക്ഷത്രക്കാര്‍ ബന്ധങ്ങള്‍ക്ക് അമിതമായി പ്രാധാന്യം നല്കുന്നതിനാല് തന്നെ, പലപ്പോഴും സ്വന്തം കയ്യില്‍ നിന്നും പല കാര്യങ്ങള്‍ക്കുമായി പണം ചിലവഴിക്കേണ്ടതായി വന്നേക്കാം. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ മുറുകാനുള്ള സാധ്യത വളരെ കൂടുതലാണ്. എത്ര ശ്രമിച്ചാലും പണം സൂക്ഷിക്കാന്‍ സാധിക്കാത്ത അവസ്ഥയും ഇവരില്‍ ഉണ്ടായേക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
