Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
2025-ല്‍ തൊടുന്നതെല്ലാം പൊന്നാക്കുന്ന നക്ഷത്രങ്ങള്‍ ഇവയാണ്, വീട്ടില്‍ ഇവരുണ്ടെങ്കില്‍ സര്‍വ്വൈശ്വര്യം
തൊട്ടതെല്ലാം പൊന്നാക്കുന്നവര്‍ എന്ന പ്രയോഗം അന്വര്‍ത്ഥമാക്കുന്ന ചിലയാളുകള്‍ ഉണ്ട്. എല്ലാ കാര്യങ്ങളിലും വിജയം നേടുകയും ആഗ്രഹങ്ങളെല്ലാം സ്വന്തമാക്കുകയും ചെയ്യുന്നവര്‍. അവരുടെ തലവര, യോഗം എന്നെല്ലാം ആളുകള്‍ പറയുന്നത് പോലെ അവര്‍ക്ക് ചില ഭാഗ്യങ്ങള്‍ ഉണ്ട്. ഗ്രഹനിലയും പ്രപഞ്ചവും അവര്‍ക്കൊപ്പം നില്‍ക്കുന്നത് കൊണ്ടാണ് എല്ലാ കാര്യങ്ങളും അവര്‍ക്ക് അനുകൂലമായി വരുന്നത്.

ജ്യോതിഷം അനുസരിച്ച് 2025ല്‍ ധാരാളം ഗ്രഹമാറ്റങ്ങള്‍ നടക്കുന്നുണ്ട്. ഈ ഗ്രഹമാറ്റങ്ങളുടെ ഫലമായി ചില രാശികള്‍ക്ക് സര്‍വ്വകാര്യങ്ങളിലും വിജയും അനുകൂല ജീവിതസ്ഥിതിയും വന്നുചേരും. ഇവര്‍ കര്‍മ്മരംഗത്ത് അസാധാരണമായ നേട്ടങ്ങള്‍ കൈവരിക്കുന്ന വര്‍ഷമായിരിക്കും 2025 . ഏതൊക്കെ നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്കാണ് 2025ല്‍ അതിനുള്ള ഭാഗ്യം ലഭിക്കുക എന്ന് നോക്കാം.
കര്‍ക്കടകം രാശി
പുണര്‍തം, പൂയ്യം, ആയില്യം
കുറേകാലങ്ങളായി ജീവിതത്തില്‍ പല പ്രശ്നങ്ങളും വെല്ലുവിളികളും നേരിട്ട ഈ നാളുകാര്‍ക്ക് ഒടുവില്‍ നല്ലകാലം വന്നെത്താന്‍ പോകുകയാണ്. ഇവര്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും സമാധാനവും വന്നുചേരും. സാമ്പത്തികമായി അഭിവൃദ്ധിപ്പെടാനും കര്‍മ്മരംഗത്ത് ശോഭിക്കാനും പൊതുരംഗത്ത് സ്വീകാര്യത വര്‍ധിക്കാനും, കുടുംബത്തില്‍ ഐശ്വര്യം വന്നുചേരാനും സാധ്യതയുള്ള വര്‍ഷമാണ് ഈ നാളുകാരെ സംബന്ധിച്ചെടുത്തോളം 2025.
ശനി, വ്യാഴം എന്നീ മഹാഗ്രഹങ്ങളുടെ രാശിമാറ്റം, രാഹു, ശുക്ര, ശനി സംയോഗങ്ങള്‍ എല്ലാം ഈ മൂന്ന് നക്ഷത്രങ്ങള്‍ക്ക് അനുകൂലമായ ഫലം നല്‍കും. കര്‍മ്മരംഗത്തുള്ള ഉയര്‍ച്ചയാണ് ഇതില്‍ എടുത്തുപറയേണ്ട നേട്ടം. ബിസിനസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തികമായി വലിയ അഭിവൃദ്ധി നേടാനാകും. ബിസിനസിനെ കൂടുതല്‍ വളര്‍ച്ചയിലേക്ക് നയിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ഉദ്യോഗസ്ഥര്‍ക്ക് ജോലിയിലുള്ള താല്‍പ്പര്യവും ഉത്സാഹവും വര്‍ധിക്കും. മേലുദ്യോഗസ്ഥരുടെ പ്രശംസയും ഇഷ്ടവും പിടിച്ചുപറ്റുന്ന രീതിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും. സ്ഥാനക്കയറ്റവും ശമ്പളവര്ധവയും ഈ കാലയളവില്‍ ഉണ്ടാകും. വിദേശ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജോലിക്കായി കാത്തിരിക്കുന്നവര്‍ക്കും അവിടെ സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അടുത്ത വര്‍ഷം അനുകൂലമായ ഫലങ്ങള്‍ ലഭിക്കും.
വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസ്സങ്ങളെല്ലാം മാറി അടുത്ത വര്‍ഷം അതിന് സാധിക്കും. വിദേശത്ത് ജോലിസംബന്ധമായോ ബന്ധുക്കളെ സന്ദര്‍ശിക്കാനോ യാത്ര പോകാനോ സാധിക്കും. സാമ്പത്തികമായ ക്ലേശങ്ങള്‍ മാറുകയും ഐശ്വര്യവും ധനസമൃദ്ധിയും കൈവരികയും ചെയ്യും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യാനും ആഗ്രഹത്തിനൊത്ത് ജീവിക്കാനും കഴിയുന്ന സമയമാണ് വരാന്‍ പോകുന്നത്. ബന്ധുജന പ്രീതി, സൗഹൃദങ്ങള്‍ വളരല്, ശത്രുക്കള്‍ പോലും മിത്രങ്ങളായി മാറല്‍ തുടങ്ങി വലിയ മാറ്റങ്ങളും അത്ഭുതങ്ങളും ഈ കാലയളവില്‍ ഉണ്ടാകും.
ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടിയിരുന്ന കര്‍ക്കടകം രാശിക്കാര്‍ക്ക് അടുത്ത വര്‍ഷം ആശ്വാസം ലഭിക്കും. പല വലിയ രോഗങ്ങളും ഈ കാലയളവില്‍ മാറും. ആരോഗ്യത്തിലുള്ള ഉണര്‍വ്വ് മനസ്സിന് സന്തോഷം നല്‍കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
