Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
എത്ര ശ്രമിച്ചാലും നിരന്തരം പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നവര്‍ ഈ നക്ഷത്രക്കാര്‍
Nakshatras prone to difficulties and failures: എന്നെങ്കിലും ജീവിത വിജയം കരസ്ഥമാക്കാന്‍ സാധിക്കും എന്ന പ്രതീക്ഷിയിലാണ് ഓരോ മനുഷ്യനും ജീവിക്കുന്നത്. ഓരോ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നതും ഇത്തരം ആത്മവിശ്വാസമാണ്. എന്നാല്‍, വേദ ജ്യേതിഷപ്രകാരം, ചില നക്ഷത്രക്കാരുടെ പൊതു സ്വഭാവത്തില്‍ നിരന്തരം പരാജയങ്ങള്‍ ഏറ്റുവാങ്ങാന്‍ യോഗമുള്ളതായി സൂചിപ്പിക്കുന്നുണ്ട്. എത്ര ശ്രമിച്ചാലും പരാജയങ്ങള്‍ ഏറ്റുവാങ്ങാനായിരിക്കും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുക. ഈ നക്ഷത്രക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

ഭരണി
പൊതുവില്‍ കാന്തിക വ്യക്തിത്വവും സൗന്ദര്യത്താലും പേരുകേട്ടവരായിരിക്കും ഭരണി നക്ഷത്രക്കാര്‍. അതിവൈകാരികമായി പ്രണയ ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. പുതിയ സ്നേഹ ബന്ധങ്ങള്‍ തേടുന്നവരും, പങ്കാളിയോട് വിശ്വസ്തരായിരിക്കാന്‍ താല്പര്യപ്പെടുന്നവരുമായിരിക്കും ഭരണി നക്ഷത്രക്കാര്‍. ഇവകൂടാതെ, കലാകായിക രംഗത്ത് നേട്ടങ്ങള്‍ കരസ്ഥമാക്കാനും ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. വളരെ അഢംബരപൂര്ണ്ണമായ ജീവിതം ഇഷ്ടപ്പെടുന്നവരും, അതിനുവേണ്ടി പ്രയത്നിക്കുന്നവരും കൂടിയാണ് ഭരണി നക്ഷത്രക്കാര്‍. എന്നാല്‍, ഇവരിലെ ചില പോരായ്മകള്‍ നിരന്തരം പരാജയങ്ങള്‍ ഏറ്റുവാങ്ങുന്നതിലേയ്ക്ക് ഇവരെ നയിക്കുന്നു.
മറ്റുള്ളവരെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുമെങ്കിലും, മനസ്സിനുള്ളില്‍ ഇഷ്ടക്കേടുകള്‍ ഉണ്ടെങ്കില്‍ അത് വളരെ പ്രകടമാക്കാന്‍ താല്പര്യപ്പെടുന്നവരാണ് ഭരണി നക്ഷത്രക്കാര്‍. ചിലപ്പോള്‍ ചില കാര്യങ്ങള്‍ അറിയാതെ അവരുടെ വായയില്‍ നിന്നും പുറത്ത് വരുന്നു. ഇതെല്ലാം പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. നേട്ടങ്ങള്‍ കുറയ്ക്കുന്നതിനും, നിരന്തരം പരാജയങ്ങള്‍ ഏറ്റുവാങ്ങുന്നതിനും കാരണമാകുന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ജോലിയില്‍ മുതല്‍ പല കാര്യങ്ങളിലും ഈ നക്ഷത്രക്കാര്‍ തടസ്സങ്ങള്‍ നേരിട്ടേക്കാം.
മൂലം
27 നക്ഷത്രങ്ങളില്‍ പത്തൊമ്പതാമത്തെ നക്ഷത്രമാണ് മൂലം നക്ഷത്രം. മൂലം നക്ഷത്രക്കാര്‍ പൊതുവില്‍ ധൈര്യശാലികളായാണ് ചിത്രീകരിക്കുന്നത്. എല്ലാ വെല്ലുവിളികളും നേരിടാന്‍ തയ്യാറായിട്ടുള്ള നക്ഷത്രക്കാര്‍ കൂടിയാണ് മൂലം നക്ഷത്രക്കാര്‍. സ്വതന്ത്ര ചിന്താഗതി ഉള്ളവരും, യാത്രകള്‍ വളരെയധികം ഇഷ്ടപ്പെടുന്നവരും, പഠനത്തില്‍ മികച്ച് നില്‍ക്കുന്നവരും കൂടിയാണ് മൂലം നക്ഷത്രക്കാര്‍. ആത്മീയ കാര്യങ്ങളില്‍ വിശ്വാസവും ഈ നക്ഷത്രക്കാര്‍ക്ക് അമിതമായിരിക്കും.
എന്നാല്‍, ജീവിതത്തില്‍ പലപ്പോഴും പരാജയം നേരിടാന്‍ യോഗമുള്ള നക്ഷത്രക്കാര്‍ കൂടിയാണ് മൂലം നക്ഷത്രക്കാര്‍. പ്രത്യേകിച്ച്, ജോലി ലഭിക്കാന്‍ നിരവധി ശ്രമിച്ചാലും ശരിയായ വിധത്തില്‍ രക്ഷ ഇവര്‍ക്ക് ലഭിക്കണമെന്നില്ല. സാമ്പത്തിക പ്രശ്നങ്ങള്‍ ഈ നക്ഷത്രക്കാരില്‍ വര്‍ദ്ധിക്കാം. പദ്ധതിയിട്ട പല കാര്യങ്ങളും ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ പോലും ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കണമെന്നില്ല.
കാര്‍ത്തിക
27 നക്ഷത്രങ്ങളില്‍ മൂന്നാമത്തെ നക്ഷത്രമാണ് കാര്‍ത്തിക നക്ഷത്രം. മേടം രാശിയില്‍ ആരംഭിക്കുകയും ഇടവം രാശിയില്‍ അവസാനിക്കുകയും ചെയ്യുന്ന നക്ഷത്രം കൂടിയാണ് കാര്‍ത്തിക നക്ഷത്രം. അഗ്നി ദേവതയുടെ നക്ഷത്രം കൂടിയാണ് കാര്‍ത്തിക നക്ഷത്രം. അതിനാല്‍ തന്നെ, ശക്തമായ വ്യക്തിത്വം ഈ നക്ഷത്രക്കാരില്‍ ഉണ്ടായിരിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. കലാപരമായും മികവ് തെളിയിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കും. സാമ്പത്തിക ബാധ്യതകളും ഇഴരില്‍ കുറവായിരിക്കും. എന്നിരുന്നാലും, തൊഴില്‍ മേഖലയില്‍ പരാജയങ്ങള്‍ നേരിടുന്ന നക്ഷത്രക്കാരായിരിക്കും കാര്‍ത്തിക നക്ഷത്രക്കാര്‍. കൂടാതെ, ദാമ്പത്യത്തിലും പല പ്രശ്നങ്ങള്‍ ഈ നക്ഷത്രക്കാരെ പിന്തുടരാം. പലപ്പോഴും ബന്ധങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പോലും ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുകയില്ല. ഇതെല്ലാം ചില കാര്യങ്ങളില്‍ നിരന്തരം പരാജയങ്ങള്‍ ഏറ്റുവാങ്ങുന്നതിലേയ്ക്ക് നയിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
