Latest Updates
-
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ!
അവഗണനകളില്‍ നിന്നും ജീവിത വിജയം കൈവരിക്കാന്‍ ജന്മനാ യോഗമുള്ള രാശിക്കാര്‍ ഇവര്‍
ജനിച്ച രാശി, നക്ഷത്രം, സമയം എന്നിവയ്ക്കനുസരിച്ച്, ഓരോ വ്യക്തികള്‍ക്കും ാേരോ ഭാഗ്യങ്ങളും ഭാഗ്യദോഷങ്ങളും നിര്‍ണ്ണയിക്കപ്പെടുന്നു. ദേ ജ്യോതിഷത്തില്‍ നക്ഷത്രങ്ങള്‍ക്ക് മാത്രമല്ല, രാശികള്‍ക്കും പ്രാധാന്യം വളരെയധികമാണ്. പ്രത്യേകിച്ച്, ഒരു വ്യക്തിയുടെ സ്വഭാവം മുതല്‍ അവരുടെ ഭാഗ്യം വരെ നിര്‍ണ്ണയിക്കപ്പെടുന്നതില്‍ രാശികള്‍ക്കും പങ്കുണ്ട്.

അപ്രകാരം, വേദജ്യോതിഷത്തില്‍ ഏറ്റവും അവഗണനകള്‍ ഏറ്റുവാങ്ങേണ്ടി വരുന്നവരും, എന്നാല്‍ അവസാനം ജീവിതത്തില്‍ വിജയിക്കുന്നവരുമായ ചില രാശിക്കാരെ കുറിച്ച് പറയുന്നുണ്ട്. ഇവർ ഒരു പ്രായം വരെ പലവിധത്തിലുള്ള പ്രശ്നങ്ങൾ ജീവിതത്തിൽ ഏറ്റുവാങ്ങും. എന്നാൽ, ഒരു ഘട്ടം കഴിയുന്നതോടെ ഇവരുടെ നല്ലകാലവും എത്തുകയാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മിഥുനം
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പലതരത്തിലുള്ള അവഗണനകള്‍ നേരിടേണ്ടിവരുന്ന രാശിക്കാരാണ് മിഥുനം രാശിക്കാര്‍. കുടുംബത്തില്‍ നിന്നും, ജോലി സ്ഥലത്ത് നിന്നുമെല്ലാം പലതരത്തിലുള്ള അവഗണനകളായിരിക്കും ഇവര്‍ നേരിടേണ്ടി വരിക. പലപ്പോഴും വ്യക്തിപരമായി അവഹേളിക്കുന്ന വിധത്തില്‍, മാനസിക ബുദ്ധിമുട്ടുകളും വിഷമങ്ങളും ഉണ്ടാക്കുന്ന വിധത്തില്‍ പല സംഭവങ്ങളും നടക്കാനും സാധ്യത. എന്നാല്‍, ഇവയില്‍ നിന്നെല്ലാം മുകിതി നേടി, ജീവിതത്തില്‍ നല്ല ഉയര്‍ച്ചകള്‍ കീഴടക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. 28 വയസ്സിന് ശേഷം പലവിധത്തിലുള്ള ഭാഗ്യങ്ങള്‍ ഈ രാശിക്കാരെ തേടിയെത്തും. ഇവര്‍ തൊഴില്‍ രംഗത്ത് മികച്ച് നില്ക്കും. ജീവിതത്തില്‍ വെച്ചടി വെച്ചടി കയറ്റം ഈ രാശിക്കാര്‍ക്ക് ഉണ്ടാകുന്നതാണ്. വിവാഹശേഷം ഈ സൗഭാഗ്യങ്ങള്‍ അനുഭവിക്കാനുള്ള യോഗം കൂടുകയും ചെയ്യും.
തുലാം
സാമ്പത്തികപരമായ കാര്യത്തില്‍ പലവിധത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഈ രാശിക്കാര്‍ നേരിടേണ്ടി വരിക. പലപ്പോഴും പണം കയ്യില്‍ ഇല്ലാത്തതിന്റെ പേരില്‍ നാണക്കേടുകള്‍ അനുഭവിക്കാം. ബന്ധുക്കളില്‍ നിന്നും അവഗണന ഉണ്ടാകാം. സുഹൃത്തുക്കള്‍ പലരും ഒഴിവാക്കാനും, ഈ രാശിക്കാരെക്കുറിച്ച് മോശമായി പറയാനും സാധ്യത കൂടുതലാണ്. 30 വയസ്സിന് ശേഷവും ഇത്തരം പ്രശ്നങ്ങള്‍ ഇവരെ അലട്ടുമെങ്കിലും 35 വയസ്സിന് ശേഷം ഈ പ്രശ്നങ്ങളെല്ലാം മാറുന്നതാണ്. സ്ഥിരമായി വരുമാനം കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ബിസിനസ്സില്‍ പോലും ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. അത്രയധികം ഗുണങ്ങളാണ് ഈ രാശിക്കാരെ പിന്നീട് കാത്തിരിക്കുക.
കര്‍ക്കിടകം
ചെറുപ്പത്തില്‍ പഠനത്തിന്റെ പേരില്‍ പലവിധത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ ഇവര്‍ അനുഭവിക്കാം. അതിനുശേഷം നല്ല ജോലി ലഭിക്കാത്തതിന്റെ പ്രശ്നങ്ങളും ഈ രാശിക്കാരെ വേട്ടയാടാം. സാമ്പത്തിക ഭദ്രത ഇല്ലാത്തത് സമൂഹത്തില്‍ വില നല്കാതിരിക്കുന്നതിന് കാരണമാകുന്നു. സ്വന്തം വീട്ടില്‍ നിന്നുപോലും പരിഹാസം ഏറ്റുവാങ്ങേണ്ടി വരുന്ന രാശിക്കാരാണ് കര്‍ക്കിടകം രാശിക്കാര്‍. എന്നാല്‍, 31 വയസ്സിന് ശേഷം തലവര സാവധാനത്തില്‍ മാറാന്‍ ആരംഭിക്കും. പ്രതീക്ഷിച്ച സൗഭാഗ്യങ്ങള്‍ കയ്യിലെത്തും. നല്ലപോലെ പണം സമ്പാദിക്കാനും ഈ രാശിക്കാര്‍ക്ക് ജന്മനാ യോഗം സിദ്ധിച്ചവരാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
