Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
5 വര്‍ഷങ്ങള്‍ക്കുശേഷം ബുധനിലുണ്ടായ ഈ മാറ്റം നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറയ്ക്കും
5 വര്‍ഷങ്ങള്‍ക്കുശേഷം ബുധന്‍ വൃശ്ചികം രാശിയിലേയ്ക്ക് പ്രവേശിക്കുകയാണ്. ബുധനില്‍ ഉണ്ടാകുന്ന ഈ മാറ്റം മൂലം ലക്ഷ്മി നാരായണ യോഗം രൂപപ്പെടുകയാണ്. ലക്ഷ്മി നാരായണ യോഗത്താല്‍ 5 രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങള്‍ ജീവിതത്തിലും, ജോലിയിലും ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. ഈ ഭാഗ്യങ്ങള്‍ നേടിയെടുക്കുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

മിഥുനം
ബുധനില്‍ ഉണ്ടാകുന്ന ഈ മാറ്റം മിഥുനം രാശിക്കാര്‍ക്ക് ജോലി സംബന്ധമായ കാര്യങ്ങളില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കി കൊടുക്കാന്‍ സഹായിക്കുന്നുണ്ട്. സ്ഥിരമായി ഒരു ജോലി ലഭിക്കാന്‍ ഇത് സഹായിക്കും. അതുപോലെ, ജോലി സ്ഥലത്ത് നല്ല അനുഭവങ്ങള്‍ ഉണ്ടാകും. നല്ലരീതിയില്‍ ജോലി ചെയ്യാന്‍ സാധിക്കും. പുതിയ പ്രോജക്ടുകള്‍ ഏറ്റെടുത്ത് ലാഭകരമാക്കാന്‍ സാധിക്കും. കൂടാതെ, ലക്ഷ്മി നാരാണ യോഗത്താല്‍ പണം സമ്പാദിക്കാന്‍ സാധിക്കും. പുതിയ ജോലി അവസരങ്ങള്‍ ലഭിക്കും. വിദേശത്തേയ്ക്ക് ജോലി നോക്കുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കുന്നതാണ്. വീട്ടില്‍ സന്തോഷവും സമാധാനവും വന്ന് ചേരും. ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്, കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കുന്നതാണ്.
ചിങ്ങം
ലക്ഷ്മി നാരായണ യോഗത്താല്‍ ബിസിനസ്സ് നടത്തുന്നവര്‍ക്ക് നല്ല ലാഭം ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ നല്ല അുഭവങ്ങള്‍ ഉണ്ടാകും. വീട്ടിലെ സാമ്പത്തിക സ്ഥിതി പണ്ടത്തേക്കാള്‍ മെച്ചപ്പെടും. ബന്ധുക്കളുമായുള്ള ഐക്യം വര്‍ദ്ധിക്കും. പുറത്ത് ജോലി നോക്കുന്നവര്‍ക്ക് നല്ല സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിവസങ്ങളാണ് വരാനിരിക്കുന്നത്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയമാണ്. പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയമാണ്. അതുപോലെ, സാമ്പത്തിക പദ്ധതികളില്‍ ചേരാനും, സ്വര്‍ണ്ണ നിക്ഷേപം നടത്താനും ഇത് ഉചിതമായ സമയമാണ്.
തുലാം
ജോലിയില്‍ നല്ല ഉയര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. മേലുദ്യോഗസ്ഥരില്‍ നിന്നും നിങ്ങളുടെ കഴിവിനും ആത്മാര്‍ത്ഥതയ്ക്കും പ്രശംസകള്‍ ലഭിക്കും. നിങ്ങളുടെ വാക്ചാതുര്യത്താല് പലരും പുതിയ പ്രോജക്ടുകള്‍ നിങ്ങളെ ഏൽപ്പിക്കുന്നതാണ്. കൂടുതല്‍ വര്‍ക്ക് ലഭിക്കും. ഇത് കച്ചവടം ലാഭകരമാക്കാന്‍ സഹായിക്കുന്നതാണ്. സമ്പാദ്യം വര്‍ദ്ധിക്കും. പുതിയ വാഹാനം വാങ്ങാന്‍ യോഗം കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല സമയമാണ് വരാനിരിക്കുന്നത്. യാത്രകള്‍ പലപ്പോഴും അനിവാര്യമായി വന്നേക്കാം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നല്ല ലാഭം ഉണ്ടായിരിക്കുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്നു ചേരും. മക്കളുമായി ചേര്‍ന്ന് പലപ്പോഴും യാത്രകള്‍ ചെയ്യേണ്ടതായി വരും. മക്കളുടെ വിദ്യാഭ്യാസ കാര്യത്തിനായി പണം ചിലവഴിക്കും. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് ഇത് അനുകൂല സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പലവിധത്തിലുള്ള നല്ല അനുഭവങ്ങളും ഉണ്ടാകും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അറിവ് വര്‍ദ്ധിക്കും. പല കാര്യങ്ങളും സ്വന്തം ഉത്തരവാദിത്വത്തില്‍ ചെയ്ത് തീര്‍ക്കും. വീട്ടിലെ സാമ്പത്തിക ബാധ്യതകള്‍ സ്വയം ഏറ്റെടുത്ത് തീര്‍ക്കും. ജോലിയില്‍ ഉയര്‍ച്ച ഉണ്ടാകും. പുതിയ ജോലി ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല സമയമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications