Latest Updates
-
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം!
വേദ ജ്യോതിഷം പറയുന്നൂ; ഏറ്റവും മിടുക്കരായ സ്ത്രീകള്‍ ഈ നക്ഷത്രക്കാരായിരിക്കും
ഏല്ലാ നക്ഷത്രക്കാര്‍ക്കും ഒരേ ഗുണങ്ങളും കഴിവുകളും ഒരിക്കലും ലഭിച്ചെന്ന് വരികയില്ല. ഒരേ നക്ഷത്രം തന്നെ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്ത ഫലങ്ങളുമായിരിക്കും നല്‍കുന്നത്. സ്ത്രീകള്‍ക്ക് ചേരുന്ന നക്ഷത്രങ്ങള്‍ പുരുഷന്മാര്ക്ക് ഗുണകരമായിരിക്കുകയില്ല.

വേദ ജ്യോതിഷ പ്രകാരം, സ്ത്രീകള്‍ക്ക് ചേരുന്ന ചില നക്ഷത്രങ്ങളുണ്ട്. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ മറ്റു സ്ത്രീകളെക്കാള്‍ മിടുക്കരായിരിക്കും എന്നാണ് പറയുന്നത്. ഇവര്‍ക്ക് കാര്യങ്ങള്‍ വളരെ മികവോടെ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. മറ്റുള്ളവരുടെ വാക്കുകളില്‍ വീഴാതെ, സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ പ്രത്യേക കഴിവ് ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടായിരിക്കും. ഈ ഭാഗ്യ നക്ഷത്രങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
കാര്‍ത്തിക
വളരെ വിവേകത്തോടു കൂടി പ്രവര്‍ത്തിക്കുന്ന നക്ഷത്രക്കാരായിരിക്കും കാര്‍ത്തിക നക്ഷത്രക്കാര്‍. ഏതൊരു പ്രവര്‍ത്തിയും ചെയ്യുന്നതിന് മുന്‍പ് നല്ലപോലെ ആലോചിക്കും. എടുത്തുചാടി ചെയ്യുന്നതിന് പകരം, ഒരു കാര്യത്തിന്റെ വരും വരായികകളെല്ലാം ചിന്തിച്ച് മാത്രമേ ഈ നക്ഷത്രക്കാര്‍ ഏതൊരു കാര്യവും ചെയ്ത് തീര്‍ക്കുക. അതിനാല്‍ തന്നെ, പാളിച്ചകള്‍ പറ്റാനുള്ള സാധ്യതയും വളരെ കുറവായിരിക്കും. ഇവര്‍ക്ക് ഏതൊരു കാര്യത്തെക്കുറിച്ചും അറിവ് കൂടുതലായിരിക്കും. ഇത് ഇവരുടെ മികവ് എടുത്ത് കാണിക്കാന്‍ സഹായിക്കും. മറ്റുള്ളവരോട് ദയ കാണിക്കാനുള്ള മനസ്സും ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
പുണര്‍തം
ബുദ്ധിസാമര്‍ത്ഥ്യത്തില്‍ മിടുക്കരാണ് പുണര്‍തം നക്ഷത്രക്കാര്‍. പഠിക്കാനും ഈ നക്ഷത്രക്കാര്‍ മിടുക്കരായിരിക്കും. അതുപോലെ, നല്ല ജോലിയില്‍ പ്രവേശിക്കാനുള്ള കഴിവും ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ വളരാന്‍ ഇവര്‍ ഏതറ്റം വരെയും പോകും. ഈ നക്ഷത്രക്കാര്‍ വളരുന്നതിന്റെ കൂടെ, സ്വന്തം പങ്കാളിയേയും വളരാന്‍ ഇവര്‍ സഹായിക്കുന്നതാണ്. കുടുംബത്തിനെ സാമ്പത്തികപരമായി സഹായിക്കും. സ്വന്തം ആദര്‍ശങ്ങള്‍ കൈവിടാതെ, ഏക്കാലത്തും പ്രവര്‍ത്തിക്കുന്നവരായിരിക്കും ഈ നക്ഷത്രക്കാര്‍.
മകം
നല്ല ലക്ഷണമൊത്ത സ്ത്രീ നക്ഷത്രങ്ങളില്‍ ഒന്നാണ് മകം നക്ഷത്രം. ഏറ്റവും ക്ഷമയും എന്നാല്‍, തൊട്ടതെല്ലാം പൊന്നാക്കാന്‍ ശേഷിയുള്ള നക്ഷത്രക്കാരാണ് മകം നക്ഷത്രക്കാര്‍. ഈ നക്ഷത്രക്കാര്‍ ചെറുപ്പം മുതല്‍, മറ്റുള്ളവരുടെ പ്രീതി നേടിയെടുക്കുന്നവരായിരിക്കും. വാക്ചാതുര്യത്താല് കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കും. അതുപോലെ, ഇവരെ വാദിച്ച് തോല്‍പ്പിക്കാനും സാധിക്കുകയും ഇല്ല. ഇതെല്ലാം ഇവരുടെ നേട്ടങ്ങള്‍ക്ക് വളരെയധികം സഹായിക്കുന്നുണ്ട്. പണം സമ്പാദിക്കാന്‍ ഇവര്‍ക്ക് സാധിക്കും.
രേവതി
പുതിയ അറിവുകള്‍ നേടിയെടുക്കാന്‍ താല്പര്യപ്പെടുന്ന നക്ഷത്രക്കാരാണ് രേവതി നക്ഷത്രക്കാര്‍. ഇത് ഇവരുടെ വളര്‍ച്ചയ്ത്ത് വളരെയധികം ഗുണം ചെയ്യും. ഏത് പ്രതിസന്ധിയിലും തളരാതെ ആഗ്രഹത്തിനൊത്ത് മുന്നോട്ട് സഞ്ചരിക്കാന്‍ ഇവര്‍ക്ക് സാധിക്കും. മനക്കട്ടി വളരെ കൂടുതലായിരിക്കും. ലക്ഷ്യബോധമുള്ള നക്ഷത്രക്കാരാണ് രേവതി നക്ഷത്രക്കാര്‍. വളരെ മിടുക്കോടെ ഏതൊരു കാര്യവും ചെയ്ത് തീര്‍ക്കാനുള്ള ഇവരുടെ കഴിവും തൊഴിലിടത്തില്‍ പ്രശംസിക്കപ്പെടും.
തിരുവോണം
ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഈ നക്ഷത്രക്കാര്‍ക്ക് പ്രത്യേക കഴിവാണ്. അതിനാല്‍ തന്നെ, ഈ നക്ഷത്രക്കാര്‍ ഉള്ള വീട്ടില്‍ കുടുംബ കലഹം വളരെ കുറവായിരിക്കും. പ്രതിസന്ധികളില്‍ തളരാത്ത മനസ്സായിരിക്കും ഈ നക്ഷത്രക്കാര്‍ക്ക്. കൃത്യമായ പദ്ധതികള്‍ തയ്യാറാക്കി അതിനൊത്ത് സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന നാളുകാരാണ് തിരുവോണം നക്ഷത്രക്കാര്‍. അതിനാല്‍ തന്നെ, പാളിച്ചകളും ഇവരില്‍ വളരെ കുറവായിരിക്കും.
തിരുവാതിര
കൂര്‍മ്മ ബുദ്ധിയുള്ള സ്ത്രീ നക്ഷത്രക്കാരാണ് തിരുവാതിര നക്ഷത്രക്കാര്‍. ഏതൊരു കാര്യത്തിന്റെയും ഗുണവും ദോഷവും ചിന്തിച്ച്, അതില്‍ അവര്‍ക്ക് അനുകൂലമാകുന്ന രീതിയില്‍, കാര്യങ്ങളെ ചെയ്തെടുക്കാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവായിരിക്കും. ദാമ്പത്യത്തില്‍ ഭര്‍ത്താവിനെ പോലും നിയന്ത്രിക്കാന്‍ ശേഷിയുള്ള സ്ത്രീകളായിരിക്കും തിരുവാതിര നക്ഷത്രക്കാര്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications