Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വേദ ജ്യോതിഷ പ്രകാരം അപവാദങ്ങള്‍ കേള്‍ക്കേണ്ടിവരുന്ന നക്ഷത്രക്കാര്‍ ഇവര്‍
എല്ലാ മനുഷ്യരും ജീവിക്കുന്നത് നല്ലതിനുവേണ്ടിയാണ്. സ്വന്തം ജീവിത്തതില്‍ സന്തോഷവും സമാധാനവും ലഭിക്കാന്‍ വേണ്ടിയാണ്. എന്നാല്‍, പലപ്പോഴും ചുറ്റിലുമുള്ള സമൂഹത്തില്‍ നിന്നും പലവിധത്തിലുള്ള അപവാദങ്ങള്‍ ചിലരെ മാനസികമായി തളര്‍ത്തിയേക്കാം. ഇത്തരം അപവാദങ്ങള്‍ പലപ്പോഴായി എറ്റവും അധികം കേള്‍ക്കേണ്ടി വരുന്ന ചില നക്ഷത്രക്കാരുണ്ട്. വേദ ജ്യോതിഷപ്രകാരം, ഈ നക്ഷത്രക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

രോഹിണി
തങ്ങള്‍ ചെയ്യാത്ത പല കാര്യത്തിനും കുറ്റങ്ങള്‍ ഈ നക്ഷത്രക്കാര്‍ കേള്‍ക്കേണ്ടതായി വന്നേക്കാം. പല കാര്യങ്ങളും പ്രശ്നം ഉണ്ടാകേണ്ട എന്നു കരുതി വിട്ടുകളയുന്നത്, ഈ നക്ഷത്രക്കാരെ മോശമാക്കി ചിത്രീകരിക്കുന്നതിന് കാരണമാകുന്നു. മിക്കപ്പോഴും ബന്ധുക്കളുടെ പഴിചാരലുകള്‍ കേള്‍ക്കേണ്ടി വരുന്ന നക്ഷത്രമാണ് രോഹിണി. സ്വന്തമായി വളരാന്‍ നിരവധി കഷ്ടപ്പാടുകള്‍ സഹിക്കേണ്ടതായി വന്നേക്കാം. വിവാഹശേഷവും സ്വന്തം കുടുംബത്തില്‍ നിന്നും നിരവധി കുറ്റങ്ങള്‍ ഈ നക്ഷത്രക്കാരെ തേടിയെത്തിയേക്കാം. പലപ്പോഴും ഇവര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെക്കാള്‍, ഇവരില്‍ നിന്നും പറ്റുന്ന ചെറിയ കാര്യങ്ങളെ വലുതാക്കി കാണിച്ച് പ്രശ്നങ്ങള്‍ പലതും ഉണ്ടാകാനും സാധ്യത കൂടുതല്‍.
മകം
വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ ചിലരില്‍ നിന്നും അപവാദങ്ങള്‍ പരസ്യമായി നേരിട്ടേക്കാം. തിരിച്ച് പ്രതികരിക്കുന്നത് നിങ്ങളുടെ സ്വഭാവം മോശമായി കാണിക്കുന്ന വിധത്തില്‍ ചിത്രീകരിക്കപ്പെടുന്നതിന് കാരണമാകുന്നു. സാമ്പത്തികപരമായ കാര്യത്തില്‍ ഈ നക്ഷത്രക്കാര്‍ക്ക് പുരോഗതി ഉണ്ടാകുമെങ്കിലും, സുഹൃത്തുക്കളെപ്പോലെ നടിച്ച് ഒപ്പം ചേര്‍ന്ന് നില്ക്കുന്ന പലരില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ദാമ്പത്യത്തില്‍ സന്തോഷം ഉണ്ടായിരിക്കും. ബന്ധുക്കളെ അടുപ്പിക്കുമ്പോള്‍ സൂക്ഷിക്കുക. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോഴും സൂക്ഷിക്കണം.
തിരുവാതിര
എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കുന്ന പ്രകൃതക്കാരാണ് തിരുവാതിര നക്ഷത്രക്കാര്‍. സ്നേഹിച്ചാല്‍ ആവോളം സ്നേഹം വാരി നല്‍കും. ഇത് പലരും ദുരുപയോഗം ചെയ്യും. കൂടാതെ, ഈ നക്ഷത്രക്കാരെക്കുറിച്ച് മോശമായി പറയുന്നതിനും കാരണമാകുന്നു. ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഒപ്പം നിന്നവര്‍ തന്നെ പണി തരും. ബന്ധുക്കള്‍ സ്നേഹ സമ്പന്നരായിരിക്കും. കുടുംബത്തില്‍ നിന്നും സന്തോഷവും സമാധാനവും ലഭിക്കും. ബിസിനസ്സ് കൂട്ടുപങ്കാളിത്തത്തില് പാളിച്ചകള്‍ സംഭവിക്കാം.
ഉത്രം
സ്വന്തം കുടുംബത്തില്‍ നിന്നും നിരവധി പഴി കേള്‍ക്കേണ്ടി വരുന്ന നക്ഷത്രക്കാരാണ് ഉത്രം നക്ഷത്രക്കാര്‍. ചെറുപ്പം മുതല്‍ പലവിധത്തിലുള്ള കുറ്റങ്ങള്‍ ഈ നക്ഷത്രക്കാരില്‍ ചുമത്തപ്പെടാം. പലപ്പോഴും ഇവരുടെ ഭാഗം കേള്‍ക്കാന്‍ പോലും പലരും തയ്യാറായില്ലെന്നും വന്നേക്കാം. ദേഷ്യം കൂടുതലായതിനാല്‍ തന്നെ, മോശം സ്വഭാവമുള്ള വ്യക്തികളായി ഈ നക്ഷത്രക്കാരെ മുദ്രകുത്താനും സാധ്യത കൂടുതലാണ്. ഒറ്റയ്ക്ക് എല്ലാ കാര്യങ്ങളും ചെയ്യുന്നതും, പ്രേമിക്കുന്നത് പോലും ഇവര്‍ക്കെതിരെയുള്ള വ്യക്തിഹത്യകള്‍ക്ക് കാരണമായേക്കാം. നല്ല ആത്മവിശ്വാസം ഉള്ള നക്ഷത്രക്കാരാണ് ഉത്രം നക്ഷത്രക്കാര്‍. അതിനാല്‍ തന്നെ, ഏത് പ്രതിസന്ധിയിലും മനക്കട്ടിയോടെ മുന്നോട്ട് സഞ്ചരിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
