Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; സുരക്ഷയും ഐശ്വര്യവും ഉറപ്പാക്കാം! -
ഓണം 2026: ഉത്രാടപ്പാച്ചിലിൽ പണമിടപാടുകൾ എളുപ്പമാകും; ഭാഗ്യം കാത്തിരിക്കുന്ന 5 രാശികൾ ഇവയാണ്! -
ഓണം ആഘോഷമാക്കാം, അലർജിയും കറയും പേടിക്കണ്ട; ചർമ്മം സുന്ദരമാക്കാൻ ഈ പൊടിക്കൈകൾ മതി!
പണം വാഴാത്ത രാശിക്കാര്‍ ഇവര്‍; എത്ര ലഭിച്ചാലും കഷ്ടപ്പാടും ദാരിദ്രവും ഇവരില്‍ വിട്ടുമാറില്ല
വേദ ജ്യേതിഷം പ്രകാരം, ചില രാശിക്കാര്‍ എത്ര സമ്പാദിച്ചാലും അവരുടെ കയ്യില്‍ ഒരാവശ്യത്തിന് പണം ഉണ്ടായിരിക്കുകയില്ല. ബാധ്യതകള്‍ വര്‍ദ്ധിക്കുന്നത് മൂലവും, കയ്യില്‍ പണം തികയാത്തതുമെല്ലാം ഈ രാശിക്കാരെ കടബാധിതരാക്കാനും സാധ്യത കൂടുതലാണ്. കൂടാതെ, എത്ര ശ്രമിച്ചാലും പണം സമ്പാദിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുകയില്ല. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

ചിങ്ങം
ചിങ്ങം രാശിക്കാരില്‍ പണം സമ്പാദിക്കാനുള്ള യോഗം കുറവാണ്. കിട്ടുന്ന പണം സുഖി ജീവിതത്തിനായി ഉപയോഗിക്കുന്നു.അതിനാല്‍, കയ്യില്‍ നിന്നും പണം വളരെ വേഗത്തില്‍ ഇല്ലാതാകുന്നതിന് ഇത് കാരണമാകുന്നു. ജോലി ചെയ്യുന്നവര്‍ ആയിരുന്നാല്‍ പോലും പണം സമ്പാദിക്കാനും, അതിനെ ഇരട്ടിപ്പിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുകയില്ല. വില കൂടിയ വസ്തുക്കളോടുള്ള അമിതമായിട്ടുള്ള താല്പര്യം ഇവരെ ദരിദ്രരായി എന്നും നിലനിര്‍ത്തുന്നു. അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കുന്നതും ഈ രാശിക്കാരിലെ ദാരിദ്രം വര്‍ദ്ധിപ്പിക്കുന്നു. ഇത് പല മാനസിക വിഷമങ്ങളിലേയ്ക്കും ഈ രാശിക്കാരെ നയിക്കാം. ജീവിതത്തിൽ വളർച്ച ഇല്ല എന്ന തോന്നലും ഇവരിൽ ഉണ്ടായേക്കാം.
ധനു
യാത്രകള്‍ക്കും, അതുപോലെ, വില കൂടിയ വസ്തുക്കള്‍ക്കുമായി അമിതമായി പണം ചിലവഴിക്കുന്ന വ്യക്തികളാണ് ധനു രാശിക്കാര്‍. അതിനാല്‍ തന്നെ, ഭാവിയിലേയ്ക്കായി പണം സമ്പാദിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കാതെ വരുന്നു. ആരോഗ്യ കാര്യങ്ങള്‍ക്കുപോലും പണം സ്വന്തം കയ്യില്‍ ഇല്ലാത്ത അവസ്ഥ ഇവരില്‍ ഉണ്ടായേക്കാം. സുഹൃത്തുക്കളിൽ നിന്നും ഏറ്റവുമധികം കടം വാങ്ങേണ്ട അവസ്ഥയും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
ഇടവം
ഇടവം രാശിക്കാര്‍ തൊഴില്‍ രംഗത്ത് അധ്വാനിക്കുന്നവര്‍ ആയിരിക്കും. എന്നാല്‍, സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാനുള്ള യോഗം ഈ രാശിക്കിരില് വളരെ കുറവായിരിക്കും. എത്ര ശ്രമിച്ചാലും കയ്യില്‍ പണം ലഭിക്കാത്ത അവസ്ഥ ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച പല കാര്യങ്ങളും നടത്തിയെടുക്കാന്‍ പോലും ഈ രാശിക്കാര്‍ക്ക് പലപ്പോഴും സാധിച്ചില്ലെന്ന് വന്നേക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് കുടുംബ ബാധ്യതകള്‍ കൂടുതല്‍ ആയിരിക്കും. അതിനാല്‍ തന്നെ സമ്പാദിക്കുന്ന പണം, മറ്റു പല ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കേണ്ടി വരുന്നത് ഇവരുടെ സാമ്പത്തിക നില തകിടം മറിക്കുന്നു. കൂടാടെ വസ്ത്രങ്ങള്‍ അമിതമായി വാങ്ങിക്കൂട്ടുന്നതും, പുറത്ത് നിന്നും ആഹാരങ്ങള്‍ പതിവാക്കുന്നതുമെല്ലാം ഇവരുടെ ബാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. സമ്പാദ്യം കുറയുന്നതിനും ഇത് കാരണമാകുന്നു. സമ്പാദ്യം ഇല്ലാത്തതിന്റെ പേരില്‍ കുടുംബക്കാരില്‍ നിന്നും മോശം സമീപനം ഉണ്ടാകാനും ഇവര്‍ക്ക് സാധ്യത കൂടുതലാണ്.
മീനം
സ്നേഹിക്കുന്നവര്‍ക്കുവേണ്ടി അമിതമായി പണം ചിലവഴിക്കാന്‍ മടിയില്ലാത്തവരാണ് മീനം രാശിക്കാര്‍. അതിനാല്‍ തന്നെ ഇവരില്‍ സമ്പാദ്യവും വളരെ കുറവായിരിക്കും. ഇവരില്‍ ബാധ്യതകള്‍ വര്‍ദ്ധിക്കുന്നതാണ്. പ്രണയം ഉള്ളവര്‍ അനാവശ്യ കാര്യങ്ങള്‍ക്കായി പണം അമിതമായി ചിലവഴിക്കുന്നതും പല സാമ്പത്തിക പ്രശ്നങ്ങള്‍ നല്‍കുന്നതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications