Latest Updates
-
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം!
സൂര്യ നക്ഷത്രത്തില്‍ ശുക്രന്; മൂന്ന് രാശിക്കാര്‍ കരുതിയിരിക്കണം
ശുക്രന്റെ അനുഗ്രഹം ഉണ്ടെങ്കില്‍ മാത്രമേ, ഒരു വ്യക്തിയ്ക്ക് ജോലിയില്‍ വളരാന്‍ യോഗം ഉണ്ടായിരിക്കുകയുള്ളൂ. സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും, കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാനും ശുക്രന്റെ അനുഗ്രഹം അനിവാര്യമാണ്. നിലവില്‍ ശുക്രന് സൂര്യ നക്ഷത്രമായ തിരുവോണം നക്ഷത്രത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. പൊതുവില്‍ ശുക്രന് ഒരു നക്ഷത്രത്തില്‍ 11 ദിവസം മുതല്‍ 12 ദിവസം വരെയാണ് നിലനില്ക്കുക. അതിനുശേഷം അടുത്ത നക്ഷത്രത്തിലേയ്ക്ക് മാറുന്നതായിരിക്കും. നിലവില്‍ ശുക്രന് തിരുവോണം നക്ഷത്രത്തില്‍ എത്തിയിരിക്കുന്നതിനാല്‍, ചില രാശിക്കാര്ക്ക്് സാമ്പത്തിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെയധികമാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്നും, എന്തെല്ലാം പ്രതിസന്ധികള്‍ ഇവര്‍ നേരിടേണ്ടതായി വരുമെന്നും, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നും നോക്കാം.

ധനു
ധനു രാശിക്കാര്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ജോലി നഷ്ടമാകാനുള്ള സാധ്യത കൂടുതലാണ്. സഹപ്രവര്‍ത്തകരില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായേക്കാം. പല ഉന്നത പദവികളും മറ്റുള്ളവരുടെ ഇടപെടല്‍ മൂലം നഷ്ടമാകാന്‍ സാധ്യത. ലോണ്‍ ലഭിക്കാന്‍ കാലതാമസം അുഭവപ്പെട്ടേക്കാം. മറ്റുള്ളവര്‍ നിങ്ങളെ കുറിച്ച് മോശം അഭിപ്രായങ്ങള്‍ പറഞ്ഞു പരത്താന്‍ സാധ്യത. കുടുംബ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതല്‍. സാമ്പത്തികപരമായി നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം കൃത്യമായി ലഭിക്കാതിരിക്കാനും സാധ്യത. ബന്ധുക്കളുമായി സ്വത്ത് തര്‍ക്കങ്ങള്‍ പതിവാകാം. കടം വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. പണം അശ്രദ്ധയോടെ കൈകാര്യം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കുക. പ്രത്യേകിച്ച്, ജോലി സ്ഥലത്ത് കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.
ഇടവം
ഇടവം രാശിക്കാര്‍ ഇനി വരുന്ന 11 ദിവസം കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കുക. കുടുംബത്തില്‍ പ്രായമാവര്‍ ഉണ്ടെങ്കില്‍ അവരുടെ ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കുക. സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടേണ്ടതായി വന്നേക്കാം. കുടുംബ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വീട്ടില്‍ കുടുംബക്കാര് തമ്മില്‍ കലഹം ഉണ്ടാകാന്‍ സാധ്യത. അയല്‍ക്കാരോട് എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വിദേശത്തേയ്ക്ക് നോക്കുന്നവരില്‍ ചില സാമ്പത്തിക പ്രതിസന്ധികള്‍ നേരിട്ടേക്കാം. വിസ ലഭിക്കാനും കാലതാമസം നേരിടാം. സാമ്പത്തിക ഉന്നമനത്തിനായി ചെയ്യുന്ന പലതും നഷ്ടത്തില്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സൂഹൃത്തുക്കളുമായി കലഹം ഉണ്ടാകാന്‍ സാധ്യത. ജീവിതത്തില്‍ പ്രതിസന്ധികള്‍ പലതും നേരിടേണ്ടതായി വന്നേക്കാം. സന്തോഷം ഇല്ലാതാകാനും സാധ്യത. ദുഃഖിപ്പിക്കുന്ന പല കാര്യങ്ങളും ഈ ദിവസങ്ങളില്‍ ജീവിതത്തില്‍ ഉണ്ടായേക്കാം.
മീനം
മീനം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ബിസിനസ്സില്‍ നഷ്ടം ഉണ്ടായേക്കാം. കച്ചവടക്കാര്‍ക്ക് കൃത്യമായ വരുമാനം ലഭിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. വരവിനേക്കാള്‍ അധികം ചിലവ് വര്‍ദ്ധിക്കാന്‍ സാധ്യത. കുടുംബക്കാരുമായി പണത്തിന്റെ പേരില്‍ അകല്‍ച്ച ഉണ്ടാകാന്‍ സാധ്യത. വിദ്യാര്‍ത്ഥികള്‍ കുറച്ചധികം സൂക്ഷിക്കേണ്ട സമയമാണ് ഇപ്പോള്‍. പഠനത്തില്‍ ആഗ്രഹിച്ച രീതിയില്‍ ശോഭിക്കാന്‍ സാധിക്കാതെ വന്നേക്കാം. പദ്ധതിയിട്ട പല യാത്രകളും മാറ്റിവെയ്ക്കേണ്ടതായി വരാം. മുന്‍കൂട്ടി തീരുമാനിച്ച പല പദ്ധതികളില്‍ നിന്നും പിന്മാറേണ്ടതായി വരും. ക്ഷമ ശീലിക്കുന്നത് നല്ലതാണ്. എല്ലാ കാര്യങ്ങളും എടുത്തുചാടി ചെയ്യുന്നതിനു പകരം, ക്ഷമയോടെ കൈകാര്യം ചെയ്യുന്നതും നല്ലതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications