Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സ്വര്‍ണ്ണം കളഞ്ഞുകിട്ടുന്നത് ഭാഗ്യ സൂചനയാണോ, സ്വര്‍ണ്ണം നഷ്ടപ്പെട്ടാല്‍ എന്താണ് ഫലം
സ്വര്‍ണ്ണം, വെള്ളി തുടങ്ങിയ ലോഹങ്ങളെ പവിത്രമായി കരുതുന്ന ഒരു സംസ്കാരമാണ് നമ്മുടേത്. മൂല്യമുള്ള ആഭരണം, അര്‍ത്ഥവത്തായ നിക്ഷേപം എന്നീ നിലകളിലെല്ലാം സ്വര്‍ണ്ണം ആളുകള്‍ക്ക് പ്രിയപ്പെട്ട ഒന്നായി തീരുന്നു. അതേസമയം ഹിന്ദു വിശ്വാസം അനുസരിച്ച് ഐശ്വര്യസൂചകമാണ് സ്വര്‍ണ്ണം. ലക്ഷ്മീദേവിയെയാണ് സ്വര്‍ണ്ണം പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ സ്വര്‍ണ്ണം വാങ്ങമ്പോള്‍ പോലും നല്ല സമയം നോക്കണമെന്നാണ് പറയുന്നത്.

സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട നിരവധി വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഉണ്ട്. സ്വര്‍ണ്ണം കാലില്‍ അണിയരുതെന്നും സ്വര്‍ണ്ണം നഷ്ടപ്പെടാതെ നോക്കണമെന്നും കളഞ്ഞുകിട്ടുന്ന സ്വര്‍ണ്ണം എടുക്കരുതെന്നും പഴമക്കാര്‍ പറയാറുണ്ട്. ഇത്തരം വിശ്വാസങ്ങള്‍ക്ക് പിന്നില്‍ ജ്യോതിഷപരമായ ചില കാരണങ്ങള്‍ ഉണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
സ്വര്‍ണ്ണം കളഞ്ഞുകിട്ടുക
വഴിയില്‍ കിടന്ന് സ്വര്‍ണ്ണം കളഞ്ഞുകിട്ടുന്നത് ഭാഗ്യമായാണ് പലരും കരുതുന്നത്. കാരണം സ്വര്‍ണ്ണം വളരെ മൂല്യമുള്ളതും ഐശ്വര്യകരവുമായ വസ്തുവാണ്. അപ്പോള്‍ അവിചാരിതമായി സ്വര്‍ണ്ണം കളഞ്ഞുകിട്ടുന്നത് ഭാഗ്യമാണല്ലോ. എന്നാല്‍ സ്വര്‍ണ്ണം നഷ്ടപ്പെടുന്നത് പോലെ തന്നെ അശുഭകരമാണ് സ്വര്‍ണ്ണം കളഞ്ഞുകിട്ടുന്നതും എന്നാണ് ജ്യോതിഷം പറയുന്നത്.
വ്യാഴവും സൂര്യനും തമ്മില്‍ സംയോജനമുണ്ടാകുന്ന സാഹചര്യമാണ് ഇവിടെയുണ്ടാകുന്നത്. ഇത് അശുഭകരമായ ഗ്രഹസംയോഗമാണ്. അതിന്റെ സൂചനയാണ് വഴിയില്‍ കിടന്ന് സ്വര്‍ണ്ണം ലഭിക്കുന്നത്. വലിയ അപകടമോ മറ്റ് അനിഷ്ട സംഭവങ്ങളോ നടക്കാമെന്ന സൂചനയാണ് ഇതില്‍ നിന്നും ലഭിക്കുന്നത്. പ്രശസ്തിയും ആത്മവിശ്വാസവും കുറയുമെന്നും സമൂഹത്തില്‍ ദുഷ്പേര് ഉണ്ടാകാമെന്നും സ്വര്‍ണ്ണം കളഞ്ഞുകിട്ടുന്നത് സൂചിപ്പിക്കുന്നു. കളഞ്ഞുകിട്ടുന്ന സ്വര്‍ണ്ണം അനാരോഗ്യവും സൂചിപ്പിക്കുന്നു.
അപ്പോള്‍പ്പിന്നെ വഴിയില്‍ സ്വര്‍ണ്ണം അനാഥമായി കിടക്കുന്നത് കണ്ടാല്‍ എന്തുചെയ്യണമെന്ന സംശയം സ്വാഭാവികമാണ്. അങ്ങനെ സ്വര്‍ണ്ണം കണ്ടാല്‍ അത് ദാനം ചെയ്യുകയാണ് നല്ലതെന്ന് ജ്യോതിഷം പറയുന്നു. വ്യാഴാഴ്ച ദിവസം ബ്രാഹ്മണര്‍ക്ക് സ്വര്‍ണ്ണം ദാനം ചെയ്താല്‍ അശുഭഫലങ്ങള്‍ കുറയ്ക്കാം.
സ്വര്‍ണ്ണം മോഷ്ടിക്കപ്പെട്ടാല്‍ എന്താണ് ഫലം
ഒരു തരി പൊന്നാണെങ്കിലും അത് നഷ്ടപ്പെട്ടാല്‍ ദുഃഖിക്കാത്തവര്‍ ഉണ്ടാകില്ല. കാരണം സ്വര്‍ണ്ണം അത്രയേറെ മൂല്യമുള്ള, ഓരോ നാള് കൂടുന്തോറും വില കൂടിക്കൊണ്ടിരിക്കുന്ന ലോഹമാണ്. അതുകൊണ്ടുതന്നെ മോഷ്ടാക്കളുടെ പ്രിയപ്പെട്ട മോഷണവസ്തുവും കൂടിയാണ് സ്വര്‍ണ്ണം. എന്നാല്‍ സാമ്പത്തികനഷ്ടം എന്ന നിലയ്ക്കല്ലാതെ സ്വര്‍ണ്ണം മോഷ്ടിക്കപ്പെടുന്നതിന് മറ്റൊരു അര്‍ത്ഥതലം കൂടിയുണ്ട്.
കേതു, ശനി, രാഹു എന്നീ ഗ്രഹങ്ങളുടെ ശക്തമായ സ്വാധീനം ഉള്ളപ്പോഴാണ് സ്വര്‍ണ്ണം മോഷ്ടിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നത്. സ്വര്‍ണ്ണം മോഷ്ടിക്കപ്പെടുകയെന്നാല് ഐശ്വര്യം നഷ്ടപ്പെടുകയെന്നാണ്. അതിനാല്‍ തന്നെ അത് ജീവിതത്തില്‍ അശുഭകരമായ ഫലമാണ് സൂചിപ്പിക്കുന്നത്. സ്വര്‍ണ്ണം നഷ്ടപ്പെടുന്ന സാഹചര്യം ഗ്രഹനിലയില്‍ മേല്‍പ്പറഞ്ഞ ഗ്രഹങ്ങള്‍ പ്രതികൂല സ്ഥാനത്താണെന്നാണ് സൂചിപ്പിക്കുന്നത്.
സ്വര്‍ണ്ണം നഷ്ടപ്പെട്ടാല്‍
സ്വര്‍ണ്ണം നഷ്ടപ്പെടുകയെന്നത് മിക്കവരുടെയും ജീവിതത്തില്‍ പലപ്പോഴായി സംഭവിച്ചിട്ടുള്ള ഒരു കാര്യമായിരിക്കും. കാരണം സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞുനടക്കുന്ന പതിവ് നമുക്കുണ്ട്. അങ്ങനെയുള്ളപ്പോള്‍ അവ നമ്മളറിയാതെ അഴിഞ്ഞുപോകുകയോ മോഷ്ടിക്കപ്പെടുകയോ ഒക്കെ ചെയ്യാം. ഇതും വളരെ അശുഭകരമാണ്. ഐശ്വര്യം നഷ്ടപ്പെടാന്‍ പോകുന്നുവെന്ന സൂചനയാണ് ഇവിടെയും അര്‍ത്ഥമാക്കുന്നത്. ജീവിതത്തില്‍ പ്രതിസന്ധി നിറഞ്ഞ ഒരു കാലഘട്ടമാണ് വരാനിരികകുന്നത് എന്നതിന്റെ സൂചനയാണ് സ്വര്‍ണ്ണം നഷ്ടപ്പെടുന്നത്. അസുഖങ്ങള്‍, സാമ്പത്തികക്ലേശങ്ങള്‍, നാശം എന്നിങ്ങനെയുള്ള ഫലങ്ങളാണ് സ്വര്‍ണ്ണം കളഞ്ഞുപോകുന്നതിലൂടെ അര്‍ത്ഥമാക്കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
