Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
പൂജാമുറിയിലെ വിഗ്രഹങ്ങള്‍ ഈവിധം വയ്ക്കണം, സര്‍വ്വൈശ്വര്യം ഫലം
വീടിന്റെ ഏറ്റവും പവിത്രമായ സ്ഥലം പൂജാമുറിയാണ്. ഇവിടെ എപ്പോഴും പോസിറ്റിവിറ്റി ഉണ്ടാകുന്നു. ഇക്കാലത്ത് ആളുകള്‍ അവരുടെ വീടുകളില്‍ റെഡിമെയ്ഡ് പൂജാമുറികള്‍ സൂക്ഷിക്കുന്നു. ഇവയില്‍ അവര്‍ തങ്ങളുടെ ദൈവത്തിന്റെ വിഗ്രഹങ്ങള്‍ അലങ്കരിക്കുന്നു, അങ്ങനെ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും നിലനില്ക്കും. എന്നാല്‍ നമ്മള് പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വിഗ്രഹങ്ങള്‍ സ്ഥാപിക്കുന്ന രീതിയും സ്ഥലവുമാണ് ഇതില്‍ പ്രധാനം. ഇത് മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്, അപ്പോള്‍ മാത്രമേ നിങ്ങളുടെ പൂജാമുറി ശരിയായി അലങ്കരിക്കാന്‍ കഴിയൂ.

പൂജാമുറിയിലെ പ്രതിഷ്ഠകള്‍ ഈവിധം വേണം
പൂജാമുറി വാസ്തു പ്രകാരം വീടിന്റെ വടക്ക്-കിഴക്ക് മൂലയാണ് പൂജാ മുറിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം. കിഴക്കും പടിഞ്ഞാറും മികച്ച രണ്ടാമത്തെ സ്ഥലങ്ങളാണ്. പൂജാമുറിയുടെ കിഴക്കോ അല്ലെങ്കില്‍ പടിഞ്ഞാറോ വിഗ്രഹങ്ങള്‍ സൂക്ഷിക്കുക. എല്ലാ വിഗ്രഹങ്ങളും എല്ലായ്പ്പോഴും കേടുപാടുകള്‍ ഇല്ലാത്തതാണെന്ന് ഉറപ്പാക്കുക. പൂജാമുറിയുടെ മേല്‍ക്കൂര താഴികക്കുടമോ പിരമിഡിന്റെ ആകൃതിയിലോ വേണം സജ്ജമാക്കാന്‍. പൂജാമുറിയിലേക്ക് അഗ്രഭാഗത്ത് നിന്ന് താഴികക്കുടത്തിലേക്കോ പിരമിഡിലേക്കോ പോസിറ്റീവ് എനര്‍ജികളുടെ സുഗമമായ ഒഴുക്കിന് ഇത് സഹായിക്കുന്നു.
ഗണപതി ആദ്യം
നടുവില്‍ ഗണപതിയെ പ്രതിഷ്ഠിക്കണം. ഗണപതിയുടെ വലതുവശത്ത് പുരുഷദൈവങ്ങളും ഇടതുവശത്ത് സ്ത്രീ ദേവതകളെയും സ്ഥാപിക്കണം. ഗണപതിയെ ലക്ഷ്മി ദേവിയുടെ ഇടതുവശത്തും സരസ്വതി ദേവിയെ ലക്ഷ്മി ദേവിയുടെ വലതുവശത്തും പ്രതിഷ്ഠിക്കണം. വിവിധ മൂര്‍ത്തികളുടെ ചിത്രങ്ങള്‍ സ്ഥാപിക്കുന്നതിന് വടക്ക്-കിഴക്കാണ് അനുയോജ്യമായ ദിശയെങ്കിലും, വ്യത്യസ്ത മൂര്‍ത്തികള്‍ക്ക് മംഗളകരമായ വ്യത്യസ്ത സ്ഥാനങ്ങളുണ്ട്:
ദൈവങ്ങളുടെ സ്ഥാനം
* ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്, കാര്ത്തികേയന്, ഇന്ദ്രന്, സൂര്യന് എന്നിവരെ കിഴക്കും പടിഞ്ഞാറും അഭിമുഖമായി പ്രതിഷ്ഠിക്കണം.
* ഗണേശന്, ദുര്‍ഗ്ഗ, കുബേര്‍, ഭൈരവന് എന്നിവരെ വടക്ക് ദിശയിലും തെക്ക് അഭിമുഖമായും പ്രതിഷ്ഠിക്കണം.
* ഹനുമാനെ വടക്ക്-കിഴക്ക് തെക്ക്-പടിഞ്ഞാറ് അഭിമുഖമായി വയ്ക്കണം.
ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുക
പുരാതന ക്ഷേത്രങ്ങളില്‍ നിന്ന് കൊണ്ടുവന്ന വിഗ്രഹങ്ങള്‍ ഒരിക്കലും വീടിന്റെ പൂജാമുറിയില്‍ സൂക്ഷിക്കരുത്. നിങ്ങള്‍ക്ക് ആത്മീയ നിയന്ത്രണവും പരമ്പരാഗത രീതിയില്‍ പൂജ നടത്താന്‍ കഴിവുമില്ലെങ്കില്‍ ശ്രീചക്രം, ശാലിഗ്രാം എന്നിവ പൂജാമുറിയില്‍ വയ്ക്കരുത്. പുണ്യഗ്രന്ഥങ്ങളും ധാര്‍മിക ഗ്രന്ഥങ്ങളും മറ്റ് സാമഗ്രി വസ്തുക്കളും പടിഞ്ഞാറ്, തെക്ക് ചുവരില്‍ സൂക്ഷിക്കുക. അഗ്നി ഭരിക്കുന്ന തെക്ക് കിഴക്ക് ദിശയില്‍ വിളക്കോ ദീപമോ കൊണ്ട് അലങ്കരിക്കണം.
ചെമ്പ്, പിച്ചള
തകിട്, കലശം മുതലായ പൂജയ്ക്കുള്ള പാത്രങ്ങള്‍ ചെമ്പില്‍ നിര്‍മിച്ചവയായിരിക്കണം. വിളക്ക്, മണി തുടങ്ങിയവ പിച്ചളയിലുള്ളത് ഉത്തമമാണ്. കലശം സ്ഥാപിക്കുമ്പോള്‍ ഒരു തേങ്ങയും കലശത്തിനുള്ളില്‍ ഒരു നാണയവും വെറ്റിലയും ഇട്ടുവയ്ക്കണം. കഴിയുമെങ്കില്‍ പൂജാമുറിയില്‍ ഒരു ശംഖ് സ്ഥാപിക്കാം. ശംഖ്, കലശം, മണി എന്നിവയെ ആരാധനാമൂര്‍ത്തിക്കൊപ്പം ആരാധിക്കണം. പൂജാമുറിയിലെ വിളക്ക് നെയ്യ് ഉപയോഗിച്ച് വേണം കത്തിക്കാന്‍.
പൂജാമുറിക്ക് മികച്ച നിറങ്ങള്‍
ഒരു പൂജാമുറിയുടെ ശാന്തത നിലനിര്‍ത്താന്‍, സൂക്ഷ്മമായ നിറങ്ങളാണ് അഭികാമ്യമെന്ന് വാസ്തു ശാസ്ത്രം പറയുന്നു. വെള്ള, ഇളം നീല, ഇളം മഞ്ഞ എന്നിവയാണ് അനുയോജ്യം. പൂജാമുറിയില്‍ ഇരുണ്ട നിറങ്ങള്‍ ഒഴിവാക്കുക. കാരണം ഇവ ഒരു പ്രാര്‍ത്ഥനാമുറിക്ക് അനുയോജ്യമായ ശാന്തത നല്‍കില്ല. അതുപോലെ, നിങ്ങളുടെ പൂജാമുറിയുടെ തറയില്‍ വെളുത്ത മാര്‍ബിള്‍ അല്ലെങ്കില്‍ ഇളം നിറത്തിലുള്ള ഏതെങ്കിലും മാര്‍ബിള്‍ ടൈലിംഗ് ഉപയോഗിക്കുക.
ഇവ പൂജാമുറിയില്‍ വേണ്ട
നിങ്ങളുടെ പൂജാ മുറിയില്‍ ഒരിക്കലും ലെതര്‍ കൊണ്ട് നിര്‍മിച്ച വസ്തുക്കള്‍ സൂക്ഷിക്കരുത്. ഇത് അശുഭകരമായ കാര്യമായി കരുതപ്പെടുന്നു. ലെതര്‍ അഥവാ തുകല്‍ നിര്‍മ്മിച്ചിരിക്കുന്നത് മൃഗങ്ങളുടെ തോലുകൊണ്ടാണ്. മൃഗങ്ങളെ കൊന്ന് തോലിയുരിച്ച് തയാറാക്കുന്നതിനാല്‍ തുകല്‍ വസ്തുക്കള്‍ പൂജാമുറിയില്‍ സൂക്ഷിക്കുന്നത് ഏറ്റവും അശുഭകരമായി കണക്കാക്കുന്നു. ഹിന്ദു ആചാരപ്രകാരം പഴ്സ്, ബെല്‍റ്റ്, പായ, വസ്ത്രങ്ങള്‍, ബാഗുകള്‍ തുടങ്ങിയ തുകല്‍ വസ്തുക്കള്‍ ഒഴിവാക്കണം. ദേവന്മാരുടെ വിഗ്രഹത്തിനൊപ്പം മരിച്ചു പോയ പൂര്‍വ്വികരുടെ ചിത്രങ്ങളും പൂജാമുറിയില്‍ വയ്ക്കരുത്. ഇത് നിങ്ങളുടെ കുടുംബത്തിന്റെ സമാധാനവും സമൃദ്ധിയും നഷ്ടപ്പെടുത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











