Latest Updates
-
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം -
മഴക്കാലത്തെ ജലദോഷവും ചുമയും: പെട്ടെന്ന് ആശ്വാസം നൽകുന്ന വീട്ടുവൈദ്യങ്ങൾ ഇതാ!
നിറത്തില്‍ ഒളിഞ്ഞിരിക്കും ദോഷം, കിടപ്പുമുറിയില്‍ നെഗറ്റീവ് എനര്‍ജി പടര്‍ത്തും ഈ നിറങ്ങള്‍
Vastu Tips: ഒരു വീട്ടിലെ ഓരോ കാര്യത്തിലും വാസ്തുപരമായി ചില നിയമങ്ങളുണ്ട്. വീടിന് നിറം നല്കുമ്പോഴും വാസ്തുപരമായി നിങ്ങള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഓരോ നിറത്തിനും നിങ്ങളുടെ ജീവിതത്തില്‍ ഓരോ ഫലങ്ങള്‍ നല്‍കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കിടപ്പുമുറിയില്‍ നിറത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ഇളം നിറങ്ങള്‍ക്ക് മാത്രമേ മുന്‍ഗണന നല്‍കൂ. അല്ലെങ്കില്‍ അത് നിങ്ങളുടെ ഉറക്കം കെടുത്തുക മാത്രമല്ല, നിങ്ങളുടെ സ്വഭാവത്തെയും ദോഷകരമായി ബാധിക്കും. അബദ്ധത്തില്‍ പോലും കിടപ്പുമുറിയില്‍ ചില നിറങ്ങള്‍ ഉപയോഗിക്കരുതെന്ന് വാസ്തു പറയുന്നു. അത് ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ചുവപ്പ്
മൂന്ന് ചുവരുകളില്‍ ഇളം നിറവും ഒരു ചുവരില്‍ ഇരുണ്ട നിറവും എന്നതാണ് ഇക്കാലത്ത് ട്രെന്‍ഡ്. ഇരുണ്ട നിറങ്ങള്‍, പ്രത്യേകിച്ച് ചുവപ്പ് നിറവും അതിന്റെ വ്യത്യസ്ത ഷേഡുകളും ആളുകള്‍ ഇഷ്ടപ്പെടുന്നു, എന്നാല്‍ കിടപ്പുമുറിയുടെ കാര്യത്തില്‍ ചുവപ്പ് നിറം അത്ര നല്ലതല്ല. ചുവപ്പ് നിറം കാണുന്നത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കില്ല. അത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും. നിങ്ങള്‍ക്ക് സമാധാനമായി ഉറങ്ങാന്‍ ബുദ്ധിമുട്ടായിരിക്കും.
കറുപ്പ്
കിടപ്പുമുറിക്ക് വ്യത്യസ്ത തീമുകള്‍ നല്‍കാനുള്ള ശ്രമത്തില്‍, ഇന്നത്തെക്കാലത്ത് ആളുകള്‍ കറുപ്പ് നിറവും ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ചും ആകാശത്തിന്റെയും നക്ഷത്രങ്ങളുടെയും തീമില്‍ റൂം സെറ്റ് ചെയ്യുമ്പോള്‍ കറുപ്പ് മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ കറുപ്പ് നിറം നിങ്ങളുടെ മുറി ചെറുതായി തോന്നിക്കും. കൂടാതെ, ഇത് നിങ്ങള്‍ക്ക് ഉറങ്ങുന്നതിലും ഉണരുന്നതിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. വാസ്തുപ്രകാരം കറുപ്പ് നിറം നിങ്ങളുടെ ഊര്‍ജം ഇടയ്ക്കിടെ കുറയ്ക്കുന്നതിനും ഇടയാക്കും.
ഓറഞ്ച്
പല ആളുകളും ഓറഞ്ച് നിറവും അതിന്റെ ഷേഡുകളും ഇഷ്ടപ്പെടുന്നു. എന്നാല്‍ അത്തരം നിറങ്ങള്‍ കുട്ടികളുടെ മുറിക്ക് വളരെ നല്ലതാണ്. എന്നാല്‍ നിങ്ങളുടെ കിടപ്പുമുറിക്ക് ഓറഞ്ച് നിറം നല്കിയാല് അത് നിങ്ങളുടെ കണ്ണുകളെ പ്രകോപിപ്പിക്കും. നിങ്ങള്‍ തളര്‍ന്ന് കിടപ്പുമുറിയില്‍ വരുമ്പോള്‍, ആശ്വാസം ലഭിക്കുന്നതിനുപകരം നിങ്ങളുടെ സ്വഭാവം പ്രകോപിക്കാന്‍ തുടങ്ങും.
മഞ്ഞ
മഞ്ഞ നിറവും നിങ്ങളുടെ കിടപ്പുമുറിക്ക് നല്ലതായി കണക്കാക്കുന്നില്ല. കാരണം ഇത് നിങ്ങളുടെ മനസ്സിനെ ജാഗരൂകരാക്കുന്നു. നിങ്ങളുടെ മനസ്സിന് വിശ്രമം ലഭിക്കാതെ വരുമ്പോള്‍ നല്ല ഉറക്കവും നിങ്ങള്‍ക്ക് ലഭിക്കില്ല. മഞ്ഞ നിറം ചുവപ്പും ഓറഞ്ചും പോലെയുള്ള അഗ്നിജ്വാലയായി കണക്കാക്കപ്പെടുന്നു. ഇത് നിങ്ങള്‍ക്ക് സമാധാനം നല്‍കില്ല. ഈ നിറം നിങ്ങളെ അസ്വസ്ഥരാക്കും.
ഈ നിറങ്ങള്‍ ഉപയോഗിക്കാം
പിങ്ക് നിറം ആര്‍ദ്രതയുടെയും വാത്സല്യത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. ഈ നിറമുള്ള ബെഡ്ഷീറ്റ് ഉപയോഗിക്കുന്നത് ദമ്പതികള്‍ക്കിടയില്‍ സ്നേഹവും ബഹുമാനവും വര്‍ദ്ധിപ്പിക്കുന്നു. ഇളം മഞ്ഞ, ഓറഞ്ച് അല്ലെങ്കില്‍ ആകാശനീല പോലെയുള്ള ഇളം നിറങ്ങളും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഉത്സാഹവും തിരികെ കൊണ്ടുവരാന്‍ ഈ നിറങ്ങള്‍ക്ക് കഴിയും.
കര്‍ട്ടനുകളുടെ നിറം
കിടപ്പുമുറിയിലെ കര്‍ട്ടനുകളുടെ നിറവും ദാമ്പത്യ ബന്ധങ്ങള്‍ക്ക് പ്രധാനമായി കണക്കാക്കപ്പെടുന്നു. വാസ്തു പ്രകാരം കര്‍ട്ടനുകളുടെ നിറം ഇളം നിറത്തിലുള്ളതായിരിക്കണം. കിടപ്പുമുറിയില്‍ വെള്ള, ഓറഞ്ച് ക്രീം അല്ലെങ്കില്‍ മഞ്ഞ നിറത്തിലുള്ള കര്‍ട്ടനുകള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ഈ നിറങ്ങളുടെ കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നതിലൂടെ ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം മധുരതരമാകുമെന്നും പരസ്പരം നല്ല ഏകോപനം ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.
കിടപ്പുമുറി ഈ ദിശയിലായിരിക്കണം:
വീട്ടിലെ പ്രധാന കിടപ്പുമുറി എപ്പോഴും തെക്ക്-പടിഞ്ഞാറ് ദിശയില്‍ ആയിരിക്കണം. മറ്റ് കിടപ്പുമുറികള്‍ക്ക് കടും മഞ്ഞ, ഇളം പര്‍പ്പിള്‍, മെറൂണ്‍ തുടങ്ങിയ നിറങ്ങള്‍ തിരഞ്ഞെടുക്കാം. ഉറക്കമില്ലായ്മ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ കിടപ്പുമുറിയില്‍ ഒരു നീല ബള്‍ബ് കത്തിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications