Latest Updates
-
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ
വീട്ടില്‍ നിറയും വാസ്തുദോഷം, കുടുംബത്തിന് ആപത്ത്; കട്ടിലിനടിയില്‍ ഇവ വയ്ക്കുന്നത് ദോഷം
മിക്ക ആളുകളും വീട്ടില്‍ ഉള്ള അധിക സാധനങ്ങള്‍ അവരുടെ സൗകര്യത്തിനനുസരിച്ച് വീട്ടിലെവിടെയെങ്കിലും സൂക്ഷിക്കുന്നു. പലപ്പോഴും ആളുകള്‍ ഈ സാധനങ്ങള്‍ അവര്‍ ഉറങ്ങുന്ന കട്ടിലിന്റെ അടിയില്‍ സൂക്ഷിക്കുന്നത് പതിവാണ്. എന്നാല്‍ വാസ്തുപ്രകാരം ഇത് തെറ്റാണെന്ന് ആളുകള്‍ മനസ്സിലാക്കുന്നില്ല. യഥാര്‍ത്ഥത്തില്‍, വാസ്തു പ്രകാരം, കട്ടിലിന് താഴെ സൂക്ഷിക്കാന്‍ പാടില്ലാത്ത ചില വസ്തുക്കളുണ്ട്.
വാസ്തുദോഷം കാരണം, നിങ്ങള്‍ക്ക് സാമ്പത്തികവും ശാരീരികവും ദാമ്പത്യപരവുമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. കട്ടിലിനടിയില്‍ ഒരിക്കലും സൂക്ഷിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഏതൊക്കെയാണെന്നാണ് ഈ ലേഖനത്തിലൂടെ നിങ്ങളോട് പറയാന്‍ പോകുന്നത്. ഈ സാധനങ്ങള്‍ കട്ടിലിനടിയില്‍ സൂക്ഷിക്കുന്നത് വീട്ടില്‍ വാസ്തു ദോഷങ്ങള്‍ ഉണ്ടാക്കുകയും കുടുംബത്തിന്റെ ഐശ്വര്യം നശിക്കുകയും ചെയ്യുന്നു.

ചൂല്
കട്ടിലിനടിയില്‍ ചൂല് വയ്ക്കുന്ന ശീലമുണ്ടെങ്കില്‍ ഉടന്‍ തന്നെ അത് നീക്കം ചെയ്യുക. വാസ്തു പ്രകാരം ഇത് വീട്ടിലെ അംഗങ്ങള്‍ക്ക് അസുഖം വരാനും സാമ്പത്തിക പ്രശ്നം വരുത്താനും ഇടയാക്കും. ചൂല് ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവിയുമായി ബന്ധപ്പെട്ടതാണെന്നും കട്ടിലിനടിയില്‍ ചൂല് വയ്ക്കുന്നത് ലക്ഷ്മീദേവിയെ കോപാകുലയാക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ചൂല് ആര്‍ക്കും കാണാന്‍ കഴിയാത്ത ഒരു സ്ഥലത്ത് സൂക്ഷിക്കുക.
ഇരുമ്പ്
പലപ്പോഴും ആളുകള്‍ അറിഞ്ഞോ അറിയാതെയോ ഇരുമ്പ് ഉരുപ്പടികള്‍ കട്ടിലിനടിയില്‍ ഇടുന്നു. വാസ്തു പ്രകാരം ഇത് ചെയ്യുന്നത് അശുഭകരമാണെന്ന് പറയപ്പെടുന്നു. ഇരുമ്പ് സാധനങ്ങള്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന സ്ഥലത്ത് സൂക്ഷിക്കുക.
ഷൂസ്
വാസ്തു പ്രകാരം ചെരിപ്പും ഷൂസുമൊന്നും കട്ടിലിനടിയില്‍ വയ്ക്കരുത്. പലപ്പോഴും ആളുകള്‍ അവരുടെ ഷൂസും സ്ലിപ്പറുകളും കട്ടിലിനടിയില്‍ സൂക്ഷിക്കുന്നു. ഇങ്ങനെ ചെയ്താല്‍ നെഗറ്റീവ് എനര്‍ജി വീട്ടിലേക്ക് വരുമെന്ന് വാസ്തുശാസ്ത്രം പറയുന്നു.
ഇലക്ട്രോണിക് സാധനങ്ങള്‍
കേടായ ഇലക്ട്രോണിക് സാധനങ്ങള്‍ കട്ടിലിനടിയില്‍ സൂക്ഷിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഉറക്ക പ്രശ്നങ്ങള്‍ വരാമെന്ന് വാസ്തു ശാസ്ത്രം പറയുന്നു. ഇത് വഴക്കുകള്‍ക്കും കാരണമാകും. അതിനാല്‍ കട്ടിലിനടിയില്‍ ഇലക്ട്രോണിക്സ് സാധനങ്ങള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക.
പുസ്തകങ്ങള്‍
നിങ്ങളുടെ പഠന കാര്യങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, പത്രങ്ങള്‍ അല്ലെങ്കില്‍ മാസികകള്‍ എന്നിവ കട്ടിലിനടിയില്‍ വയ്ക്കരുതെന്ന് വാസ്തുശാസ്ത്രം പറയുന്നു. അത് നിങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും.
ബെഡ്ഷീറ്റുകള്‍
നിങ്ങളുടെ കട്ടിലില്‍ രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ബെഡ്ഷീറ്റ് ഒരിക്കലും ഇടരുത്. ഇത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള അകല്‍ച്ചയ്ക്ക് കാരണമാകും. അതിനാല്‍ കട്ടിലിന് മുകളില്‍ എപ്പോഴും ഒരു ബെഡ്ഷീറ്റ് മാത്രം ഉപയോഗിക്കുക.
കണ്ണാടി
ഒരിക്കലും കട്ടിലിന് മുന്നില്‍ ഒരു തരത്തിലുള്ള കണ്ണാടിയും വയ്ക്കരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പല പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
