Latest Updates
-
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ്
വീട്ടില്‍ സന്തോഷവും സമൃദ്ധിയും വേണോ? സൂര്യന് അസ്തമിച്ചാല് ഇക്കാര്യങ്ങള്‍ ചെയ്യരുത്
വീട്ടില്‍ എന്നും ഇപ്പോഴും സന്തോഷവും സമൃദ്ധിയും ഉണ്ടാകാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള് ഓരോരുത്തരും. എന്നാല്‍ ശരിയായ അറിവില്ലാതെ നാം ചെയ്യുന്ന, നിസാരമായ ചില കാര്യങ്ങള്‍ നമുക്ക് തന്നെ തിരിച്ചടി ആകുകയും ചെയ്യും. ഇക്കാര്യങ്ങള്‍ വാസ്തു ശാസ്ത്രത്തില്‍ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. കുടുംബത്തിന്റെ ഐശ്വര്യത്തിന് വാസ്തു തത്വങ്ങള്‍ പാലിക്കേണ്ടത് വളരെ പ്രധാനമാണെന്ന് വലിയൊരു വിഭാഗം ആളുകള്‍ വിശ്വസിക്കുകയും ചെയ്യുന്നു. വാസ്തു പ്രകാരം സൂര്യന് അസ്തമിച്ചു കഴിഞ്ഞാല്‍ ചില കാര്യങ്ങള്‍ ചെയ്യരുത്. അത് വീടിന്റെ സാമ്പത്തിക സ്ഥിതിയെ തന്നെ ബാധിക്കും. - വാസ്തു ശാസ്ത്ര പ്രകാരം സൂര്യന് അസ്തമിച്ചതിന് ശേഷം ഒരിക്കലും വഴക്കുണ്ടാകരുത്. ഇതുമൂലം ലക്ഷ്മിദേവി കോപിക്കുകയും വീട്ടില്‍ ദാരിദ്ര്യം ഉണ്ടാകുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്.

കടം കൊടുക്കരുത്
വസ്തു ശാസ്ത്ര പ്രകാരം നിഷിദ്ധമായ ഒരു കാര്യമാണ് പണം കടം കൊടുക്കുന്നത്. വാസ്തു ശാസ്ത്രം അനുസരിച്ച്, വൈകുന്നേരങ്ങളില്‍ പണമിടപാടുകള്‍ നടത്തരുത്. സൂര്യാസ്തമയത്തിനു ശേഷം ആര്‍ക്കും പണം കടം കൊടുക്കുകയോ ആരില്‍ നിന്നും കടം വാങ്ങുകയോ ചെയ്യരുത്. ഇതിന്റെ ശാസ്ത്രീയ വശങ്ങള് എന്ത് തന്നെയായാലും, സൂര്യന് അസ്തമിച്ച ശേഷം പണം കടം കൊടുത്താല്‍ അത് ഒരിക്കലും തിരികെ ലഭിക്കില്ല എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, വീട്ടില്‍ കടം പെരുകുകയും ചെയ്യും.
തുളസിയില നുള്ളരുത്
തുളസിയില പറിക്കരുത് എന്നതാണ് മറ്റൊരു നിഷിദ്ധമായ കാര്യം. തുളസിയില്‍ ലക്ഷ്മി ദേവി കുടികൊള്ളുന്നുവെന്നാണ് പറയപ്പെടുന്നത്, അതിനാല്‍ വൈകുന്നേരം അബദ്ധത്തില്‍ പോലും തുളസിയില പറിക്കരുത്. ഇങ്ങനെ ചെയ്യുന്നത് ഐശ്വര്യത്തെ ഇല്ലാതാക്കും. വൈകുന്നേരങ്ങളില്‍ തുളസിയില പറിക്കുന്നതിലൂടെ രോഗങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമുണ്ടാകാം എന്നാണ് പറയപ്പെടുന്നത്. അതെ സമയം സന്ധ്യയ്ക്ക് അ സമയത്ത് തുളസി ചെടിക്ക് മുന്നില്‍ നെയ്്വിളക്ക് കത്തിക്കുന്നത് മൂലം സാമ്പത്തികമായി അഭിവൃദ്ധി ഉണ്ടാകുമെന്നും പറയപ്പെടുന്നു.
മുന്‍വാതില്‍ അടക്കരുത്
വീടിന്റെ മുന്‍വാതില്‍ സന്ധ്യയ്ക്ക് അടച്ചിടുന്നതും തെറ്റായ കാര്യമായി കണക്കാക്കുന്നു. ലക്ഷ്മീദേവി നമ്മുടെ വീട്ടില്‍ പ്രവേശിക്കുന്ന സമയമാണിതെന്ന് പറയപ്പെടുന്നു. അതുകൊണ്ട് വൈകുന്നേരം വീടിന്റെ പ്രധാന വാതില്‍ അടച്ചാല്‍ ലക്ഷ്മീദേവി പ്രവേശിക്കാതെ തിരികെ പോകുമെന്നാണ് വിശ്വാസം. ഇതും ഐശ്വര്യത്തെ ഇല്ലാതാക്കുന്ന ഘടകമാണല്ലോ. അതിനാല്‍ സന്ധ്യാസമയത്ത് വിളക്ക് കത്തിച്ചശേഷം വീടിന്റെ മുന്‍വാതില്‍ തുറന്നിട്ട് ലക്ഷ്മി ദേവിയെ സ്വീകരിക്കണം.
അടിച്ചുവാരരുത്
വാസ്തു ശാസ്ത്ര പ്രകാരം അബദ്ധത്തില്‍ പോലും സൂര്യാസ്തമയത്തിനു ശേഷം വീട് അടിച്ചുവാരരുതെന്ന് പറയപ്പെടുന്നു. ലക്ഷ്മി ദേവി വീടുകളിലേക്ക് വരുന്ന സമയത്ത് ചൂലുമായി സ്വീകരിക്കുന്നതിന് തുല്യമാണിത്. ദേവി അസംതൃപ്തയായാല് സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നു.ഇനി എത്തിയെങ്കിലും കാരണം കൊണ്ട് ആ സമയത്ത് അടിച്ചു വരേണ്ടി വന്നാല്‍, ഒരിക്കലും മാലിന്യം പുറത്തേക്ക് അറിയരുത്. വീടിനുള്ളില്‍ സൂക്സ്ഗിച്ച ശേഷം പിറ്റേന്ന് മാത്രം പുറത്തേക്ക് കളയുക. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചു പെരുമാറുകയാണെങ്കില്‍ വീട്ടില്‍ ഐശ്വര്യം വിളയാടും എന്നാണ് വിശ്വാസം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
