Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
കുടുംബം മുടിയും, വീടിന്റെ ഈ ഭാഗം ഒരിക്കലും ഇരുട്ടിലാകരുത്, പണം കയ്യില്‍ നിന്ന് ഒഴുകിപ്പോകും
ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ വാസ്തുവിന് ഒരു പ്രധാന സ്ഥാനമുണ്ട്. വീട്ടിലെ ഒരു ചെറിയ വാസ്തു ദോഷം പോലും ആ കുടുംബത്തെ മുഴുവന്‍ ബാധിക്കുന്നു. കഠിനാധ്വാനം ചെയ്താലും ചിലപ്പോള്‍ നിങ്ങളുടെ കയ്യില്‍ പണം നിലനില്‍ക്കില്ല. വീട്ടില്‍ പതിവായി വഴക്കുകളും ഉണ്ടാകുന്നു. വീടിന്റെ മൂലകളുടെ ദിശയും ശുഭ, അശുഭകരമായ ഫലങ്ങളുണ്ടാക്കുന്നുവെന്ന് വാസ്തുവില്‍ പറയുന്നു. അതുകൊണ്ടാണ് എപ്പോഴും ദിശ മനസ്സില്‍ വെച്ചുകൊണ്ട് ചില കാര്യങ്ങള്‍ ചെയ്യേണ്ടത്. ദിശകളുടെ കാര്യത്തില്‍, വീടിന്റെ ഒരു പ്രത്യേക ദിശയില്‍ ഒരിക്കലും ഇരുട്ട് വീഴരുത് എന്ന് വാസ്തു പറയുന്നു. അങ്ങനെ വന്നാല്‍ ആ വീട്ടില്‍ എപ്പോഴും നെഗറ്റീവ് ശക്തികളുടെ ഒരു ദോഷഫലം നിലനില്ക്കും.
വീടിന്റെ വടക്ക്-കിഴക്ക് ദിക്ക്
വീട്ടിലെ വടക്ക് കിഴക്ക് ദിക്കിലെ ഇരുട്ട് കാരണം കുടുംബത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുമെന്ന് വാസ്തു പറയുന്നു. അതുപോലെ, വടക്ക്-കിഴക്ക് ദിശയില്‍ എപ്പോഴും ഇരുട്ടാണെങ്കില്‍, കുടുംബാംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ദ്ധിക്കും. കൂടാതെ പണത്തിനും ക്ഷാമമുണ്ടാകും. അതിനാല്‍ ഈ ദിശയില്‍ എപ്പോഴും വെളിച്ചം ഉണ്ടായിരിക്കണം.

വാസ്തു ശാസ്ത്ര പ്രകാരം വടക്ക് കിഴക്ക് ദിശയിലൂടെയാണ് പണത്തിന്റെ വരവ്. ഈ ദിശയില്‍ ഭാരമുള്ള സാധനങ്ങള്‍ സൂക്ഷിക്കുകയോ അല്ലെങ്കില്‍ ഈ സ്ഥലത്ത് അഴുക്ക് ഉണ്ടെങ്കിലോ കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. വീട്ടിലേക്ക് പണമെത്തുന്നത് കുറയുന്നു. വടക്ക് കിഴക്ക് ദിശയില്‍ നിന്ന് സമ്പത്തിന്റെ ദേവത വീട്ടിലേക്ക് വരുമെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടാണ് ഈ ദിശ ഒരിക്കലും വൃത്തിഹീനമാക്കി വയ്ക്കരുത്.
തെക്ക് ദിശ
അതുപോലെ വീടിന്റെ തെക്ക് ദിശയില്‍ പണം സൂക്ഷിക്കരുത്. തെക്ക് ദിശ ഓരോ ഘട്ടത്തിലും സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. ഈ ദിശയുടെ അധിപന് യമരാജനാണെന്നാണ് വിശ്വാസം. അതിനാല്‍ ഈ ദിശയില്‍ നിന്ന് ഒരു വാതില്‍ തുറക്കരുത്. തെക്ക് ദിശയില്‍ ഏതെങ്കിലും ടോയ്ലറ്റ് പാടില്ല. വീട്ടിലെ ഭാരമുള്ള വസ്തുക്കള്‍ ഈ സ്ഥലത്ത് സൂക്ഷിക്കുക.
കിഴക്ക് ദിശ
സൂര്യോദയത്തിന്റെ ദിശയാണ് കിഴക്ക് ദിശ. പോസിറ്റീവും ഊര്‍ജ്ജസ്വലവുമായ കിരണങ്ങള്‍ ഈ ദിശയില്‍ നിന്ന് നിങ്ങളുെ വീട്ടിലേക്ക് പ്രവേശിക്കുന്നു. വീടിന്റെ പ്രധാന വാതില്‍ ഈ ദിശയിലാണെങ്കില്‍ അത് വളരെ നല്ലതാണ്. ഈ ദിശയില്‍ നിങ്ങള്‍ക്ക് ഒരു ജനാലയും വയ്ക്കാവുന്നതാണ്.
പടിഞ്ഞാറ് ദിശ
നിങ്ങളുടെ വീടിന്റെ അടുക്കളയോ കക്കൂസോ ഈ ദിശയിലായിരിക്കണം. അടുക്കളയും ടോയ്ലറ്റും പരസ്പരം അടുത്തായിരിക്കരുത് എന്ന കാര്യവും ഓര്‍ക്കുക.
വടക്ക് ദിശ
ഈ ദിശയില്‍ വീട്ടില്‍ പരമാവധി ജനലുകളും വാതിലുകളും ഉണ്ടായിരിക്കണം. വീടിന്റെ ബാല്‍ക്കണി, വാഷ് ബേസിന് എന്നിവയും ഈ ദിശയിലായിരിക്കണം. പ്രധാന കവാടം ഈ ദിശയിലാണെങ്കില്‍ അത് അത്യുത്തമമാണ്.
വടക്ക്-പടിഞ്ഞാറ് ദിശ
നിങ്ങളുടെ കിടപ്പുമുറി, ഗാരേജ്, വീട്ടിലെ ഗോശാല തുടങ്ങിയവ ഈ ദിശയില്‍ നിര്‍മിക്കുന്നത് നല്ലതാണ്.
തെക്ക്-കിഴക്ക് ദിശ
ഈ ദിശ അഗ്നി മൂലകത്തിന്റെ ദിശയാണ്. ഗ്യാസ്, ബോയിലര്‍ തുടങ്ങിയവ ഈ ദിശയില്‍ സ്ഥാപിക്കാവുന്നതാണ്.
തെക്ക്-പടിഞ്ഞാറ് ദിശ
ഈ ദിശയെ നൈത്രിയ ദിശ എന്ന് വിളിക്കുന്നു. ഈ ദിശയില്‍ തുറസ്സുകളോ ജനലുകളോ വാതിലുകളോ ഉണ്ടാകരുത്. ഗൃഹനാഥന്റെ മുറി ഇവിടെ പണിയാം. ഈ ദിശയില്‍ നിങ്ങള്‍ക്ക് ക്യാഷ് കൗണ്ടറുകള്‍, മെഷീനുകള്‍ മുതലായവയും സ്ഥാപിക്കാം.
വീടിന്റെ മുറ്റം
വീട്ടില്‍ മുറ്റം ഇല്ലെങ്കില്‍ വാസ്തുപ്രകാരം വീട് അപൂര്‍ണ്ണമായി കണക്കാക്കുന്നു ചെറുതാണെങ്കിലും വീടിന്റെ മുന്നിലും പിന്നിലും ഒരു നടുമുറ്റം ഉണ്ടായിരിക്കണം. തുളസി, മാതളം, വേപ്പ്, നെല്ലി മുതലായവ മുറ്റത്ത് നടാവുന്ന സസ്യങ്ങളാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications