Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
2025-ല്‍ ഇതൊന്നും ആരും പ്രതീക്ഷിക്കില്ല: 12 രാശിക്കും ശനിയും വ്യാഴവും നല്‍കും തലയിലെഴുത്ത്
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പല വിധത്തിലുള്ള രാശി-ഗ്രഹ മാറ്റങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്. പലപ്പോഴും പ്രതീക്ഷക്ക് വിപരീതമായാണ് പല കാര്യങ്ങളും സംഭവിക്കുന്നത്. എന്നാല്‍ അതില്‍ തന്നെ നമ്മള്‍ അറിഞ്ഞിരിക്കേണ്ടത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണഫലങ്ങള്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ദോഷഫലങ്ങള്‍ എന്നതാണ്. ഏറ്റക്കുറച്ചിലുകള്‍ എല്ലാവരുടേയും ജീവിതത്തില്‍ ഉണ്ടാവാം. എന്നാല്‍ അതില്‍ ഗുണഫലങ്ങള്‍ നിലനില്‍ക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നതിനെക്കുറിച്ചും ആരൊക്കെ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരും എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം.
വരുന്ന വര്‍ഷത്തില്‍ 12 രാശിക്കാരില്‍ ഏറ്റവും കൂടുതല്‍ ഗ്രഹമാറ്റത്തിന് സാധ്യത ശനിയും വ്യാഴവും തന്നെയാണ്. ഇത് ഓരോ രാശിക്കാരേയും സ്വാധീനിക്കുകയും ചെയ്യുന്നു. എന്നാല്‍ അത് എത്രത്തോളം ആഴത്തില്‍ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് നമുക്ക് നോക്കാം. അതിനായി മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും മാറ്റങ്ങള്‍ എപ്രകാരമെന്നറിയാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പുതിയ തുടക്കമാണ് ഈ വര്‍ഷം ഉണ്ടാവുന്നത്. പലപ്പോഴും ജീവിതത്തില്‍ അനുകൂലമായ ഒരു വര്‍ഷമായി മേടം രാശിക്കാര്‍ക്ക് 2025-ല്‍ കരിയറില്‍ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ കാത്തിരിക്കുന്നു. ജോലിയില്‍ പലപ്പോഴും അനുകൂലമായ പല നേട്ടങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവാം. സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നഷ്ടത്തിലേക്ക് എത്താം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക വളര്‍ച്ചയുടെ ഒരു വര്‍ഷമാണ് കാത്തിരിക്കുന്നത്. ബുധന്റെ സ്ഥാനമാറ്റമാണ് ഇവരില്‍ നേട്ടങ്ങളുണ്ടാവുന്നത്. പലപ്പോഴും പണത്തിന്റെ ആവശ്യത്തെക്കുറിച്ച് ഇവര്‍ക്ക് കൃത്യമായി മനസ്സിലാവുന്ന ഒരു വര്‍ഷം കൂടിയാണ്. ബന്ധങ്ങളും തൊഴിലും മികച്ചതായി മാറുന്നു. സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് 2025 അല്‍പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. പല വിധത്തിലുള്ള അവസരങ്ങളും നിങ്ങളെ തേടി എത്തും. സാഹസികത ഇഷ്ടപ്പെടുന്നവരായതിനാല്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയുന്നു. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് വൈകാരികത വളരെ കൂടിയ വര്‍ഷമായിരിക്കും 2025. പലപ്പോഴും വ്യക്തിഗതമായ വളര്‍ച്ചയ്ക്കുള്ള സാധ്യതയുണ്ട്. പലപ്പോഴും പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. അനുകൂലമല്ലാത്ത പല പ്രതിസന്ധികളും തേടി എത്താം. എന്നാല്‍ അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും.
ചിങ്ങം രാശി
ധീരമായ പ്രവര്‍ത്തനങ്ങളും കണ്ടെത്തലുകളും നിറഞ്ഞ ഒരു വര്‍ഷമാണ് ചിങ്ങം രാശിക്കാര്‍ക്ക് 2025 നല്‍കുന്നത്. മാത്രമല്ല ശനിയുടെ സ്വാധീനം അവരുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പല കാര്യങ്ങളും പുനര്‍മൂല്യ നിര്‍ണയം നടത്തുന്നതിന് ഇവര്‍ക്ക് സാധിക്കും. പ്രണയത്തില്‍ ഇവര്‍ക്ക് അനുകൂല സമയമായിരിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് 2025-ല്‍ സംഭവിക്കുന്ന വ്യാഴത്തിന്റേയും ശനിയുടേയും മാറ്റങ്ങള്‍ അനുകൂലമല്ലാത്ത ചില മാറ്റങ്ങള്‍ നല്‍കും. എന്നാല്‍ വര്‍ഷമധ്യത്തില്‍ നിങ്ങളുടെ ജീവിതം മാറി മറിയുന്നു. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവും.
തുലാം രാശി
2025 ല്‍, ബന്ധങ്ങളും സ്വാതന്ത്ര്യവും തമ്മിലുള്ള പ്രശ്‌നങ്ങളും തുലാം രാശിക്കാര്‍ക്ക് സംഭവിക്കുന്നു. കൂടാതെ ജീവിതത്തില്‍ യോജിപ്പ് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ സ്വയം ഭരണം നിങ്ങളെ ഉയരത്തിലെത്തിക്കും.
വൃശ്ചികം രാശി
2025-ല്‍ വൃശ്ചിക രാശിക്കാര്‍ക്ക് കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്. നിങ്ങള്‍ അംഗീകരിക്കപ്പെടുന്ന സമയമാണ് വരുന്നത്. ജീവിതത്തിലെ എല്ലാ തരത്തിലുള്ള പ്രതിസന്ധികളും ഇല്ലാതാവുന്നു. അതിനനുസരിച്ച് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് 2025 അല്‍പം കഷ്ടപ്പാടുകള്‍ നല്‍കുന്നു. പലപ്പോഴും ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും അവസാനം കുറിയ്ക്കുന്ന സമയം കൂടിയാണ് എന്നതിനാല്‍ വളരെയധികം ശ്രദ്ധിക്കണം. സന്തോഷത്തോടെ മാറ്റങ്ങള്‍ ആരംഭിക്കുന്ന സമയമായതിനാല്‍ അതനുസരിച്ച് മുന്നോട്ട് ഉള്ള ഫലങ്ങളും ലഭിക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് സ്വയം നേട്ടങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്ന ഒരു വര്‍ഷമാണ് 2025. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നതിനാല്‍ ജീവിതം തന്നെ മാറി മറിയുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവാം. ബിസിനസ് പോലുള്ളവ ആരംഭിക്കുന്നതിനും പുതുസംരംഭത്തിനും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.
കുംഭം രാശി
2025-ല്‍ കുംഭ രാശിക്കാര്‍ക്ക് അവരുടെ സ്വയം തിരിച്ചറിയലിനുള്ള ഒരു സമയം കൂടിയാണ്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ പുതുവര്‍ഷത്തില്‍ സംഭവിക്കുന്നു. ലക്ഷ്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിനും ജീവിതത്തിന് വളരെയധികം അനുകൂലമായ രീതിയില്‍ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു.
മീനം രാശി
2025-ല്‍, മീനം രാശിക്കാര്‍ക്ക് വ്യക്തിപരവും ആത്മീയവുമായ ഉണര്‍വ് പ്രതീക്ഷിക്കാവുന്നതാണ്. മാത്രമല്ല വ്യാഴത്തിന്റെ സ്വാധീനത്താല്‍ അവരുടെ ജീവിതം മാറി മറിയുന്നു. അനുകൂലമല്ലാത്ത പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications