Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
2025-ല്‍ കാര്യങ്ങള്‍ വിചാരിക്കുന്ന പോലെയല്ല, സാമ്പത്തികമായി തകര്‍ന്നടിയും രാശിക്കാര്‍
പുതുവര്‍ഷത്തില്‍ ഓരോ രാശിക്കാര്‍ക്കും ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. പുതുവര്‍ഷത്തിലെ മാറ്റങ്ങള്‍ വളരെയധികം പ്രതീക്ഷയോടെയാണ് പലരും നോക്കിക്കാണുന്നത്. എന്നാല്‍ ശനിയുടേയും വ്യാഴത്തിന്റേയും ശുക്രന്റേയും ചൊവ്വയുടേയും എല്ലാ മാറ്റം പലപ്പോഴും ദോഷഫലങ്ങള്‍ മാത്രം ചില രാശിക്കാര്‍ക്ക് ഉണ്ടാവുന്നു.
മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ അത് സാമ്പത്തികമായും തകര്‍ച്ചയിലേക്ക് എത്തിക്കുന്ന ചില രാശിക്കാരുണ്ട്. പലപ്പോഴും അതിനെ തിരിച്ചറിയുന്നതിന് പലര്‍ക്കും സാധിക്കുകയില്ല. രാഹുവിന്റേയും കേതുവിന്റേയും സൂര്യന്റേയും എല്ലാ മാറ്റം ചിലരിലെങ്കിലും നിര്‍ഭാഗ്യത്തെ സൃഷ്ടിക്കുന്നു. അവര്‍ ഏതൊക്കെ രാശിക്കാരാണ് എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, എന്തൊക്കെ ശ്രദ്ധിക്കണം എന്നത് ശ്രദ്ധേയമായ കാര്യമാണ്. 2025- സാമ്പത്തികമായി നിര്‍ഭാഗ്യത്തിലേക്ക് മാറുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ബുദ്ധിമുട്ടുകള്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു. പലപ്പോഴും ഇവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വിചാരിച്ചത് പോലെ പെട്ടെന്ന് പരിഹരിക്കപ്പെടില്ല. എന്ന് മാത്രമല്ല വലിയ നഷ്ടങ്ങള്‍ ബിസിനസില്‍ നേരിടേണ്ടിയും വന്നേക്കാം. നിക്ഷേപങ്ങള്‍ എല്ലാം തന്നെ ശ്രദ്ധാപൂര്‍വ്വം നടത്തുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം കയറി വരാനാവാത്ത രീതിയില്‍ നിങ്ങള്‍ വീണു പോവുന്നു. കൂടാതെ ജോലിയിലെ മാറ്റങ്ങള്‍ പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. ഒരിക്കലും ചിന്തിക്കാതെ പ്രവര്‍ത്തിക്കരുത്. പല കാര്യങ്ങളിലും കുടുംബാംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസവും ഉണ്ടാകാം.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ അല്പം കൂടുതല്‍ ശ്രദ്ധവേണം. പലപ്പോഴും നിങ്ങള്‍ക്ക് വര്‍ഷാരംഭത്തില്‍ തന്നെ പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ബന്ധുക്കളുമായി അത്ര നല്ല സുഖത്തിലായിരിക്കില്ല മുന്നോട്ട് പോവുന്നത്. പലപ്പോഴും പല കാര്യങ്ങളും നിങ്ങളില്‍ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാം. വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ പക്ഷേ കാര്യങ്ങള്‍ കുറച്ച് ഉഷാറാവാം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വിട്ടുമാറാതെ നില്ക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. വസ്തു വില്ക്കുന്നതില് പോലും വലിയ നഷ്ടം സംഭവിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ചത് പോലെ അനുകൂല സമയമായിരിക്കില്ല.
ധനു രാശി
ധനു രാശിക്കാര്‍ക്ക് 2024-ലെ ജാതക പ്രകാരം പലപ്പോഴും പ്രതീക്ഷിക്കാത്ത തിരിച്ചടികളാണ് ലഭിക്കുന്നത്. എന്നാല്‍ എല്ലാ പ്രശ്നത്തേയും തരണം ചെയ്യുന്നതിനുള്ള കരുത്ത് നിങ്ങള്‍ക്ക് ലഭിക്കുന്നു. അടുപ്പമുള്ള വ്യക്തികള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിച്ചാല്‍ അത് പ്രശ്നങ്ങളിലേക്ക് പോവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തന്നെയാണ് ഈ വര്‍ഷവും ഇവരെ പെടാപാടിലാക്കുന്നത്. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് അത്ര നല്ല സമയമായിരിക്കില്ല വരാന്‍ പോവുന്നത്. ആരോഗ്യത്തേയും അല്പം കൂടുതല്‍ തന്നെ ശ്രദ്ധിക്കണം. നിങ്ങള്‍ നടത്തുന്ന കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കണമെന്നില്ല. അത് കൂടുതല്‍ ചര്‍ച്ചയാവുന്ന അവസ്ഥയും നിങ്ങള്‍ക്കുണ്ടാവുന്നു.
മകരം രാശി
മകരം രാശിക്കാരെ കാത്തിരിക്കുന്നതും 2025-ല്‍ അത്ര നല്ല ഫലങ്ങളല്ല. പലപ്പോഴും എല്ലാ വശത്ത് നിന്നും പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. പ്രണയിക്കുന്നവര്‍ക്ക് അത് നഷ്ടപ്പെടുന്നതിലേക്ക് വരെ കാര്യങ്ങളെ എത്തിക്കും. ചിലവുകള്‍ വര്‍ദ്ധിക്കുകയും എന്നാല്‍ അതനുസരിച്ച് വരുമാനം ഇല്ലാത്ത അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. കൂടാതെ എല്ലാ കാര്യങ്ങളിലും ഒരു നിയന്ത്രണം അത്യാവശ്യം തന്നെയാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കും. കുടുംബത്തിന്റെ ആവശ്യങ്ങള്‍ ഓരോ ദിവസം കഴിയുന്തോറും വര്‍ദ്ധിച്ച് കൊണ്ടിരിക്കും. ബിസിനസ് കാര്യങ്ങളെക്കുറിച്ച് പലരും ചിന്തിക്കുക കൂടിയില്ല, അത്രയധികം നഷ്ടങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
മീനം രാശി
മീനം രാശിക്കാര്‍ വളരെയധികം ആലോചിച്ച് വേണം ഓരോ കാര്യവും ചെയ്യുന്നതിന്. തന്ത്രശാലികളായതിനാല് ഇവരെ എളുപ്പത്തില്‍ തോല്‍പ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ പലപ്പോഴും ചെറിയ പ്രശ്നങ്ങള്‍ വലുതാവുന്നതിനുള്ള സാഹചര്യം ഇവര്‍ക്കുണ്ടാവുന്നു. 2025- ഇവരെ സംബന്ധിച്ചിടത്തോളം മോശമായി ഭവിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇവര്‍ ആശങ്കാകുലരായേക്കാം. കൂടാതെ പ്രണയിക്കുന്നവര്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവുമെങ്കിലും ഇരുവര്‍ക്കുമിടയിലുള്ള തെറ്റിദ്ധാരണകളിലേക്ക് പിന്നീട് വഴിവെക്കുന്നു. തൊഴില്‍ മേഖലകള്‍ അല്പം ശ്രദ്ധിക്കണം. നല്ല രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ പ്രശ്നങ്ങള്‍ ഒഴിയില്ല.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
