Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
സമ്പൂര്‍ണ വര്‍ഷഫലം 2025: ഒരു രൂപ പോലും സമ്പാദിക്കില്ല: പുതുവര്‍ഷം കടക്കാന്‍ പാടുപെടും രാശിക്കാര്‍
വര്ഷഫലത്തിനായി കാത്തിരിക്കുന്നവര്‍ പലപ്പോഴും ആദ്യം അന്വേഷിക്കുന്ന കാര്യം സാമ്പത്തിക സ്ഥിരതയോ നേട്ടമോ ഉണ്ടോ എന്നാണ്. പലപ്പോഴും വര്‍ഷഫലത്തെ അടിസ്ഥാനമാക്കിയുള്ള പല പ്രവചനങ്ങളും ഓരോ രാശിക്കും വ്യത്യസ്ത ഫലങ്ങളാണ് നല്‍കുന്നത്. വെല്ലുവിളികളും നേട്ടങ്ങളും ഉയര്‍ച്ച താഴ്ചകളും എല്ലാം ഇതില്‍ വരുന്നു. പലപ്പോഴും സാമ്പത്തികമായുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്നത്. 2025-നെ സമീപിക്കുമ്പോള്‍ എപ്രകാരമാണ് സാമ്പത്തിക മാറ്റങ്ങള്‍ നഷ്ടമാണോ ലാഭമാണോ സംഭവിക്കാന്‍ പോവുന്നത് എന്ന ആശങ്കയിലായിരിക്കും പലരും.
ഇതിനെ അടിസ്ഥാനപ്പെടുത്തി വേദജ്യോതിഷ പ്രകാരം ചില കാര്യങ്ങള്‍ സാമ്പത്തികമായി ബന്ധപ്പെട്ട് പറയാന്‍ സാധിക്കും. 2024-നെ അപേക്ഷിച്ച് നോക്കുമ്പോള്‍ 2025-ല്‍ അല്പം കഠിനമായ പ്രയാസങ്ങള്‍ ചില രാശിക്കാര്‍ ധനത്തിന്റെ കാര്യത്തില്‍ അനുഭവിക്കേണ്ടി വരും. അതില്‍ അപ്രതീക്ഷിതമായുണ്ടാവുന്ന പ്രശ്നങ്ങളോ സാമ്പത്തിക നഷ്ടങ്ങളോ എല്ലാം കാരണമാകാം. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ ദൗര്‍ഭാഗ്യത്തിലേക്ക് മാറുന്നത് പുതുവര്‍ഷത്തില്‍ എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ അപ്രതീക്ഷിതമായ സാമ്പത്തിക തിരിച്ചടികള്‍ നേരിടേണ്ടി വന്നേക്കാം. അത് അവരുടെ സമ്പാദ്യത്തെ വരെ പ്രതിസന്ധിയിലാക്കാം. .ഇത് വരെ സമ്പാദിച്ചതെല്ലാം നഷ്ടപ്പെടാന്‍ പോവുന്ന ഭയവും ഇവര്ക്കുള്ളിലുണ്ടായേക്കാം. അതുകൊണ്ട് തന്നെ പണം നിക്ഷേപിക്കുമ്പോഴോ അല്ലെങ്കില്‍ സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോഴോ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം നിങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലാവുകയും അത് വെല്ലുവിളികളിലേക്കും കഷ്ടപ്പാടിലേക്കും ജീവിതത്തെ എത്തിക്കുകയും ചെയ്യും. കരിയറിന്റെ കാര്യത്തില്‍ പോലും ഇത് പ്രതിസന്ധി സൃഷ്ടിക്കും.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് വളരെയധികം വൈകാരികമായ സാമ്പത്തിക പ്രതിസന്ധികളാണ് അനുഭവിക്കേണ്ടി വരുന്നത്. അത് പലപ്പോഴും പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കിയേക്കാം. ജോലിയുടെ കാര്യത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധി പിന്നീട് സാമ്പത്തികസ്ഥിരതയെ ബാധിക്കുന്ന തരത്തിലേക്ക് മാറുന്നു. ഇതിന്റെ ഫലമായി പലപ്പോഴും ധനക്കൈമാറ്റങ്ങളില് അശ്രദ്ധ വരുകയും അത് സാമ്പത്തിത അടിത്തറയെ പ്രശ്നത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. അതുകൊണ്ട് ഊഹക്കച്ചവടം പോലുള്ള കാര്യങ്ങള്‍ പരമാവധി ഒഴിവവാക്കുന്നതിന് ശ്രദ്ധിക്കണം. ഏത് കാര്യത്തിലും ശക്തമായ സമീപനം സ്വീകരിക്കുന്നതില്‍ വിട്ടുവീഴ്ച വേണ്ട.
തുലാം
തുലാം രാശിക്കാര്‍ക്ക് 2025 കടന്ന് കിട്ടുക എന്നത് തന്നെ ഒരു വെല്ലുവിളിയാണ്. പലപ്പോഴും തൊഴില്‍ സ്ഥിരമല്ലാത്തത് നിങ്ങളെ പ്രയാസത്തിലാക്കുന്നു. അതിന്റെ ഫലമായി പലരും ബിസിനസിലേക്കും മറ്റ് എളുപ്പവഴികളിലേക്കും തിരിയും. അത് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയാണ് ചെയ്യുക. അതുകൊണ്ട് തന്നെ അത്തരം പദ്ധതികള്‍ ആരംഭിക്കുന്നതിന് മുന്‍പ് അതിന്റെ വരുംവരായ്കകള്‍ കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോവണം. കൂടാതെ വരുമാനം സ്ഥിരമായി കണ്ടെത്തിയതിന് ശേഷം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇറങ്ങിപ്പുറപ്പെടുക. ഒരിക്കലും കൃത്യമായ ആസൂത്രണമില്ലാതെ ഒന്നിനും തുനിയരുത്.
മകരം
മകരം രാശിക്കാര്‍ക്ക് 2025-ല്‍ തടസ്സങ്ങളുടെ ഒരു പരമ്പര തന്നെ കാത്തിരിക്കുന്നു. പലപ്പോഴും അവരുടെസാമ്പത്തിക, തൊഴില്‍ മേഖലകളില്‍ അതിസങ്കീര്‍ണമായ മാറ്റങ്ങള്‍ സംഭവിക്കാം. നിക്ഷേപിച്ച പണം വരെ നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അതിനെ കൃത്യമായി കൈകാര്യം ചെയ്യുന്നതിനും മന:സാന്നിധ്യത്തോടെ കൈകാര്യം ചെയ്യുന്നതിനും ശ്രദ്ധിക്കണം. നിരാശമൂലം പലരും വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നീങ്ങാം. അതുകൊണ്ട് തന്നെ കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നില്ക്കുന്ന ഒരു വര്‍ഷമാണ് 2025. അപ്രതീക്ഷിത ചിലവുകള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ അത് പലപ്പോഴും വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. തൊഴില്‍ സ്ഥിരതയില്ലാത്തത് മൂലം നിങ്ങളില്‍ നിരാശയുണ്ടാവുന്നു. നിക്ഷേപങ്ങള്‍ പലപ്പോഴും അതീവ ജാഗ്രതയോടെ വേണം. സാമ്പത്തികവും തൊഴില്‍പരവുമായ കാര്യങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ജ്യോതിഷം എടുത്ത് പറയുന്നു.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications