Latest Updates
-
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം
2025-ല്‍ ഇളക്കം തട്ടാതെ സമ്പത്തുണ്ടാക്കാം: ഇരട്ടരാജയോഗം വരെ പുതുവര്‍ഷത്തില്‍, ഭാഗ്യമാസങ്ങള് 12 രാശിക്കും
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ പല കാര്യങ്ങളും ഉണ്ട്. പലപ്പോഴും പുതുവര്‍ഷം എപ്രകാരമായിരിക്കണം എന്ന് അറിയാന്‍ എല്ലാവര്ക്കും ആഗ്രഹമുണ്ടായിരിക്കും. ജ്യോതിഷ പ്രകാരം നിങ്ങള്‍ക്ക് ഗുണപ്രദമായ മാറ്റമാണോ ദോഷമാണോ ഉണ്ടാവുന്നത് എന്നതാണ് പലര്‍ക്കും അറിയാന്‍ സാധിക്കാത്തത്. എന്നാല്‍ ഇത് നേരത്തെ തിരിച്ചറിയുന്നതിനും അതില്‍ ശ്രദ്ധിക്കുന്നതിനും വേണ്ടി അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം.
ഗ്രഹങ്ങളും സ്ഥാനങ്ങളും മാറുന്നതിന് അനുസരിച്ച് നമ്മുടെ ഭാഗ്യത്തിലും മാറ്റം വരുന്നു. ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ നമ്മുടെ ഭാഗ്യമാസം ഏതാണെന്നത് മനസ്സിലാക്കേണ്ടതാണ്. ഗ്രഹങ്ങളുടെ സ്ഥാനം നിശ്ചിത കാലയളവില്‍ മാറിക്കൊണ്ടിരിക്കുന്നു. ഈ സമയം ഓരോ ആളുകളുടെ ജീവിതത്തിലും അതിന്റെ സ്വാധീനവും ഉണ്ടാവാം. 2025 വര്‍ഷത്തില്‍ 12 രാശിക്കും ഭാഗ്യം നല്കുന്ന മാസങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് 2025-ലേക്ക് കടക്കുമ്പോള്‍ ഭാഗ്യം വരുന്ന മാസം എന്നത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ്. ജനുവരി മാസത്തില്‍ തന്നെ ഇവരെ തേടി പല ഭാഗ്യഫലങ്ങളും ഉണ്ടാവുന്നു. ജീവിതത്തില്‍ പുരോഗതിയും സന്തോഷവും സമാധാനവും ഉണ്ടാവുന്നു എന്നതാണ് ഈ മാസത്തിലെ പ്രത്യേകത.
ഇടവം
ഇടവം രാശിക്കാര്‍ക്ക് 2025-ല്‍ ഭാഗ്യ മാസമായി കണക്കാക്കുന്നത് മാര്‍ച്ച് ആണ്. മാര്‍ച്ച് മാസത്തില്‍ ഇവരുടെ ജീവിതം സമ്പന്നതയുടെ മടിത്തട്ടിലായിരിക്കും. സമ്പാദിക്കേണ്ടതെല്ലാം ഇവര്‍ക്ക് ആ മാസം സമ്പാദിക്കാന്‍ സാധിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ വരെ തീരുമാനമാവുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് 2025-ല്‍ ഭാഗ്യം നല്കുന്ന മാസം എന്നത് ഏപ്രിലാണ്. ഏപ്രില്‍ മാസത്തില്‍ ഇവരുടെ ജീവിതം പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയരത്തിലെത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ മികച്ച പുരോഗതി കാണാന്‍ സാധിക്കും. ജോലിയില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നത് വഴി അതും പോസിറ്റീവ് പാതയിലായിരിക്കും.
കര്‍ക്കിടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ 2025-ആണ് ഭാഗ്യമായി വരുന്ന മാസം. ഈ സമയം നിരവധി അവസരങ്ങള്‍ ജോലിയിലും സമ്പത്തിലും ഈ രാശിക്കാര്ക്കുണ്ടാവുന്നു. അനുകൂലമായ നിരവധി സാഹചര്യങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് 2025-ല്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന മാസമാണ് ജൂണ്‍ ജൂലൈ മാസത്തില്‍ ഇവര്‍ക്ക് ബിസിനസില്‍ പുരോഗതിയുണ്ടാവുന്നു. കൂടാതെ സാമ്പത്തികപരമായ എല്ലാ ആവശ്യങ്ങളും പൂര്‍ത്തീകരിക്കപ്പെടും. ആവശ്യങ്ങളും ആഗ്രഹങ്ങളും എല്ലാം തന്നെ നിറവേറ്റപ്പെടുന്നു. സന്തോഷകരമായ ഒരു മാസം തന്നെയായിരിക്കും ഇത്.
കന്നി
കന്നി രാശിക്കാര്‍ക്ക് ഓഗസ്റ്റ് 2025 ആണ് ഏറ്റവും കൂടുതല്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു മാസം. പലപ്പോഴും പുരോഗതിയില്‍ നിങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. അവസരങ്ങള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തും. ബന്ധങ്ങളില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ജൂലൈ മാസമാണ് ഏറ്റവും മികച്ച ഒരു മാസമായി കണക്കാക്കുന്നത്. ഇവരുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. വിദേശയാത്രക്ക് അവസരങ്ങള്‍ നിരവധിയുണ്ടാവുന്നു. പലപ്പോഴും പുതിയ ജോലികള്‍ ആരംഭിക്കുന്നതിന് ഏറ്റവും മികച്ച മാസമാണ് എന്നതില്‍ സംശയം വേണ്ട.
വൃശ്ചികം
2025-ല്‍ വൃശ്ചിക രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസം ഭാഗ്യ മാസമായിരിക്കും. ഈ മാസം നിങ്ങള്‍ക്ക് ജീവിതത്തില്‍ മുന്നോട്ട് പോകുന്നതിന് ധാരാളം പ്രചോദനം ലഭിക്കുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. അതോടൊപ്പം പണത്തിന്റെ ഒഴുക്ക് ഈ മാസത്തില്‍ കൂടുതലായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് മെയ് മാസമാണ് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു മാസമായി മാറുന്നത്. പലപ്പോഴും ജോലിയിലെഅനുകൂല മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. നിരവധി കോണില്‍ നിന്ന് അഭിനന്ദനങ്ങള്‍ ലഭിച്ചേക്കാം. വരുന്ന മെയ് മാസത്തില്‍ സന്തോഷകരമായ ഒരു വാര്‍ത്തയും നിങ്ങള്‍ക്കായി കാത്തിരിക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് അവരുടെ ഭാഗ്യം കാത്തിരിക്കുന്ന മാസം ഫെബ്രുവരി മാസമാണ്. ഇവരുടെ ജീവിതം സന്തോഷകരമായ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിക്കുന്ന ഒരു മാസമാണ് എന്നതില്‍ സംശയം വേണ്ട. ധാരാളം പണം ലഭിക്കുന്നതിനും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.
കുംഭം
കുംഭ രാശിക്കാര്‍ക്ക് മാര്‍ച്ച് മാസത്തില്‍ അനുകൂലമായ പല മാറ്റങ്ങളും 2025-ല്‍ ഉണ്ടാവുന്നു. പലപ്പോഴും സൗകര്യപൂര്‍വ്വം എല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കുന്ന ഒരു മാസമാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ബിസിനസില്‍ വിജയം കണ്ടെത്താന്‍ സാധിക്കുന്നു.
മീനം
2025- നവംബര്‍ മാസത്തില്‍ മീനം രാശിക്കാര്‍ക്ക് ഭാഗ്യ മാസമായിരിക്കും. ഈ മാസം നിങ്ങള്‍ക്ക് നിരവധി നേട്ടങ്ങള്‍ ഇങ്ങോട്ട് തേടി എത്തുന്നു. കൂടാതെ വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കുന്നു. അപ്രതീക്ഷിതമായ പല നേട്ടങ്ങളും ജോലിയും കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications