Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സര്വ്വ മാസങ്ങളില് ശ്രേഷ്ഠം വൈശാഖ മാസം; പുണ്യം നേടാന് വൈശാഖ പൗര്ണമി അതിലും വിശേഷം
Vaishakh Purnima 2024: വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തില് വരുന്ന പൗര്ണ്ണമിയെ വൈശാഖ പൂര്ണ്ണിമ എന്ന് വിളിക്കുന്നു. ഇത് ബുദ്ധ പൂര്ണ്ണിമ എന്നും അറിയപ്പെടുന്നു. ഈ ദിവസത്തിലാണ് ശ്രീബുദ്ധന് ജനിച്ചത് എന്നാണ് വിശ്വാസം. ഹിന്ദു മതത്തില് വൈശാഖമാസം വളരെ പ്രധാനപ്പെട്ടതാണ്. ഈ പുണ്യ മാസത്തില് നടത്തുന്ന സ്നാനം, ദാനം, ജപം, തപസ്സ്, ആരാധന എന്നിവ വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. അതിനാല് വൈശാഖ മാസത്തിലെ പൗര്ണ്ണമി ദിനവും വളരെ വിശേഷപ്പെട്ടതാണ്.
ഈ പൗര്ണ്ണമി നാളില് വ്രതമനുഷ്ഠിച്ച് ഗംഗയില് മുങ്ങിക്കുളിച്ചാല് എല്ലാവിധ കഷ്ടതകളും അവസാനിക്കുകയും മരണാനന്തര മോക്ഷം നേടുകയും ചെയ്യാനാകുന്നു എന്നാണ് വിശ്വാസം. പൗര്ണ്ണമി നാളില് ലക്ഷ്മി ദേവിയെ ആരാധിക്കുകയും ചന്ദ്രന് അര്ഘ്യം അര്പ്പിക്കുകയും ചെയ്യുന്നു. ഈ വര്ഷം വൈശാഖ മാസത്തിലെ പൗര്ണ്ണമി നാളിലെ ശുഭമുഹൂര്ത്തവും ആരാധനാ രീതിയും എന്താണെന്ന് നമുക്ക് നോക്കാം.

വൈശാഖ പൂര്ണിമ 2024
ഈ വര്ഷം വൈശാഖ മാസത്തിലെ പൗര്ണ്ണമി തിയതി മെയ് 22 ന് വൈകുന്നേരം 05:42 ന് ആരംഭിക്കാന് പോകുന്നു. പൂര്ണിമ തിഥിയുടെ പൂര്ത്തീകരണം അടുത്ത ദിവസം അതായത് മെയ് 23 ന് 06:42 വരെ ആയിരിക്കും. ഉദയ തിഥി പ്രകാരം പൂര്ണിമ തിഥിയിലെ വ്രതം മെയ് 23 ന് ആചരിക്കും. ഈ വര്ഷം വൈശാഖ മാസത്തിലെ പൗര്ണ്ണമി തിയ്യതി വളരെ വിശേഷപ്പെട്ടതായിരിക്കും. കാരണം പൗര്ണമി ദിനത്തില് സര്വാര്ത്ത സിദ്ധിയോഗവും അമൃതയോഗവും ഒരേസമയം സൃഷ്ടിക്കാന് പോകുന്നു.
വൈശാഖ പൂര്ണിമ വ്രതാനുഷ്ഠാനവും വ്യാഴാഴ്ച നടക്കും. വ്യാഴാഴ്ച ലക്ഷ്മീ ദേവിക്കും മഹാവിഷ്ണുവിനും സമര്പ്പിക്കുന്ന ദിവസമാണ്. ഈ ദിവസം ലക്ഷ്മീദേവിയേയും മഹാവിഷ്ണുവിനേയും പൂജിച്ചാല് എല്ലാ വിഷമങ്ങളും നീങ്ങുകയും ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. ലക്ഷ്മീദേവിയുടെ അനുഗ്രഹമുള്ള ഏതൊരു വ്യക്തിക്കും സമ്പത്തും സമൃദ്ധിയും കൈവരും. ശ്രീബുദ്ധന്റെ ജന്മദിനവും വൈശാഖ മാസത്തിലെ പൗര്ണ്ണമി ദിനത്തിലാണ് ആഘോഷിക്കുന്നത്.
പൂര്ണിമയിലെ സ്നാന ദാനങ്ങളുടെ പ്രാധാന്യം
വൈശാഖപൂര്ണിമ നാളില് രാവിലെ ബ്രാഹ്മ മുഹൂര്ത്തത്തില് കുളിച്ച് ദാനം ചെയ്യുന്നത് വളരെ ഐശ്വര്യമായി കരുതുന്നു. ഈ ദിവസം പുലര്ച്ചെ 4.04 മുതല് ആരംഭിക്കുന്ന ബ്രാഹ്മ മുഹൂര്ത്തം പുലര്ച്ചെ 4.45 വരെ നീണ്ടുനില്ക്കും. ഈ ദിവസം ഗംഗയിലോ ഏതെങ്കിലും പുണ്യനദിയിലോ കുളിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. പൗര്ണ്ണമി ദിനത്തില് ദാനധര്മ്മങ്ങള് ചെയ്യുക. ഈ ദിവസം ചെയ്യുന്ന ദാനങ്ങള് നിങ്ങള്ക്ക് മംഗളകരമായ ഫലങ്ങള് നല്കുന്നു. ഈ ദിവസം പാവപ്പെട്ടവര്ക്ക് പണവും ഭക്ഷണവും ദാനം ചെയ്യുക. ഈ ദിവസം വിഷ്ണുഭഗവാനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുന്നത് ജീവിതത്തില് സന്തോഷവും ഐശ്വര്യവും കൈവരുത്തുന്നു.
പൗര്ണ്ണമി നാളില് ഈ പ്രതിവിധി ചെയ്യൂ
വൈശാഖപൂര്ണിമ നാളില് രാവിലെ കുളിച്ച് ശിവന്റെ ശിവലിംഗത്തില് അഭിഷേകം ചെയ്ത് പഞ്ചസാരയും എള്ളും ദാനം ചെയ്യുക. ഇത് നിങ്ങളുടെ പ്രശ്നങ്ങളെ ഇല്ലാതാക്കുകയും നിര്ഭാഗ്യത്തെ ഭാഗ്യമാക്കി മാറ്റുകയും ചെയ്യുന്നു.
ഗംഗാസ്നാനം
പൗര്ണ്ണമി നാളില് ഗംഗാനദിയില് കുളിക്കുന്നത് വളരെ പുണ്യകരമായി കണക്കാക്കപ്പെടുന്നു. ഈ പ്രത്യേക ദിനത്തില് പുണ്യനദിയില്, പ്രത്യേകിച്ച് ഗംഗാനദിയില് പോയി കുളിക്കുന്നത് ശുഭകരമാണ്. ഇത് ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ എല്ലാ പാപങ്ങളും കഴുകിക്കളയുകയും ജീവിതത്തില് സന്തോഷവും ഐശ്വര്യവും ഉണ്ടാകുകയും ചെയ്യുന്നു. നദിയില് കുളിക്കാന് കഴിയില്ലെങ്കില്, വീട്ടില് കുളിക്കുന്നതിന് മുമ്പ് ഗംഗാജലം വെള്ളത്തില് കലക്കി കുളിക്കുക.
ചന്ദ്രനെ ആരാധിക്കുക
വൈശാഖ പൂര്ണിമ നാളില് ചന്ദ്രദേവനെ ആരാധിക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം ചന്ദ്രദേവന് അരിയും പഞ്ചസാരയും പാലില് കലര്ത്തി അര്ഘ്യം അര്പ്പിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ടെന്ഷനും ശരീര വേദനയുമെല്ലാം ഇല്ലാതാകും. ആരോഗ്യം ലഭിക്കും.
ഗീത പാരായണം ചെയ്യുക
വൈശാഖ പൗര്ണ്ണമി ദിനത്തില് ഗീത പാരായണം ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില് സന്തോഷവും ഐശ്വര്യവും കൈവരുത്തുന്നു. ഇത് ചെയ്യുന്നതിലൂടെ, ഭഗവാന് വിഷ്ണു നിങ്ങളില് പെട്ടെന്ന് പ്രസാദിക്കുകയും അദ്ദേഹത്തിന്റെ പ്രത്യേക കൃപ നിങ്ങളില് നിലനില്ക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള് പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള് വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്പായി വിദഗ്ധനേയോ അല്ലെങ്കില് ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള് വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല് ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
