Latest Updates
-
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഓഗസ്റ്റ് 5-ലെ ഈ ഗ്രഹമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇതാ! -
ഓഗസ്റ്റ് 3: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
2026 ഓഗസ്റ്റ്: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു! -
2026 ഓഗസ്റ്റ് 3: ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ, ഭാഗ്യം കൂടെയുണ്ടാകും! -
ഓഗസ്റ്റ് 2 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം
സമ്പത്തിന്റെ ദിശയിലേക്ക് ശുക്രന് ഗതിമാറുന്നു, നാളെ മുതല്‍ ധനയോഗം അനുഭവിക്കുന്നവര്‍ ഇവരാണ്
ഗ്രഹങ്ങളുടെ രാശിമാറ്റവും നക്ഷത്രവുമാണ് ജ്യോതിഷത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകാറ്. എന്നാല്‍ അവ കൂടാകെ ഗ്രഹങ്ങളുടെ സ്ഥിതിയിലും സഞ്ചാരഗതിയിലും മാറ്റം ഉണ്ടാകാറുണ്ട്. ഉദയം, അസ്തമയം, ദിശാമാറ്റം എന്നിവയെല്ലാം ജ്യോതിപരമായി പ്രധാനപ്പെട്ട സംഭവങ്ങളാണ്. ജനുവരി 17-ന് ഐശ്വര്യത്തിന്റെയും സുഖസന്തോഷങ്ങളുടെയും ഗ്രഹമായ ശുക്രന് ദിശ മാറുകയാണ്. അതായത് ശുക്രന്റെ പരിക്രമണ പഥത്തില്‍ മാറ്റം വരികയാണ്. ഈ ദിവസം മുതല്‍ ശുക്രന് ഉത്തരദിശയില്‍ ഭ്രമണമാരംഭിക്കും. ശുക്രന്റെ ഉത്തരമാര്ഗ്ഗി എന്നാണ് ഇതറിയപ്പെടുന്നത്.

ഉത്തരമാര്ഗ്ഗി
ജനുവരി 17-ന് രാത്രി 1.19നാണ് ശുക്രന് സൂര്യന് ചുറ്റുമുള്ള പരിക്രമണ പഥത്തില്‍ ദിശമാറി സഞ്ചാരം ആരംഭിക്കുന്നത്. ശുക്രന് ഉത്തരദിശയില്‍ സഞ്ചരിക്കുന്നത് ശുഭഗ്രഹങ്ങളുടെ ഗുണഫലങ്ങള്‍ വര്‍ധിപ്പിക്കും. ആളുകളുടെ ജീവിതത്തില്‍ സൗഭാഗ്യവും സന്തുലിതാവസ്ഥയും ഉണ്ടാകും. സമ്പത്തിന്റെ ദിശയാണ് ഉത്തരദിശ. കുബേരനാണ് ഈ ദിശയുടെ അധിപന്. സമ്പത്തിന്റെയും ഐശവര്യത്തിന്റെയും ഗ്രഹമായ ശുക്രന് സമ്പത്തിന്റെ ദിശയില്‍ സഞ്ചാരം ആരംഭിക്കുന്നത് ശുഭകരമായ മാറ്റമാണ്.
നവഗ്രഹങ്ങളിലെ ശുഭഗ്രഹങ്ങളില് മുമ്പിലാണ് ശുക്രന്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ധനം, കഴിവുകള്‍ ഐശ്വര്യം എന്നിവ നല്‍കുന്നതും അവ നിയന്ത്രിക്കുന്നതും ശുക്രനാണ്. ശുക്രന് ഉത്തരദിശയില്‍ സഞ്ചരിക്കുമ്പോള്‍ ഗുണഫലങ്ങള്‍ ഇരട്ടിക്കും. ഏതൊക്കെ മേഖലകളെയാണ് ഈ മാറ്റം സ്വാധീനിക്കുക എന്ന് നോക്കാം.
കരിയര്‍
ശുക്രന് ഉത്തരദിശയില്‍ സഞ്ചരിക്കുമ്പോള്‍ ജോലിയില്‍ സ്ഥിരത കൈവരും. ജോലിമാറ്റത്തിനും പ്രമോഷനും അനുകൂലസമയമാണിത്. കഠിനാധ്വാനം തിരിച്ചറിയപ്പെടുകയും ഫലം ലഭിക്കുകയും ചെയ്യും. ജോലിയില്‍ ചാഞ്ചാട്ടവും പ്രതിസന്ധികളും അനുഭവിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ സമാധാനവും ജോലി പ്രശ്നങ്ങളില്‍ നിന്ന് മോചനവും ലഭിക്കും. ശമ്പളവര്‍ധന, ബോണസ്, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയ്ക്കും സാധ്യതയുണ്ട്. കല, ഫാഷന്‍, ഡിസൈനിംഗ്, മീഡിയ, സംഗീതം, സിനിമ, എഴുത്ത് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശുക്രന്റെ ദിശാമാറ്റം അനുകൂലമായിത്തീരും.
ബിസിനസ്
സമ്പത്തിന്റെ ദേവനാണ് ശുക്രന്. അതുകൊണ്ട് ശുക്രന് ഉത്തരദിശയില്‍ സഞ്ചരിക്കുമ്പോള്‍ ബിസിനസില്‍ ഉയര്‍ച്ചയും സാമ്പത്തികലാഭവും കൈവരും. മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും. ബിസിനസ് വിപുലപ്പെടുത്താന്‍ സാധിക്കും. പുതിയ ബിസിനസ് നിക്ഷേപങ്ങള്‍ക്കും ഈ സമയം അനുകൂലമാണ്.
ദാമ്പത്യം
ശുക്രന് ഉത്തരദിശയില്‍ സഞ്ചരിക്കുമ്പോള്‍ പ്രണയജീവിതവും ദാമ്പത്യജീവിതവും കൂടുതല്‍ സുന്ദരമാകും. കാരണം ശുക്രന് പ്രണയത്തിന്റെയും ആകര്‍ഷണത്തിന്റെയും ഭാവനയുടെയും കാരകനാണ്. പ്രണയജീവിതത്തിലും ദാമ്പത്യത്തിലും സ്ഥിരതയുണ്ടാകും. അഭിപ്രായഭിന്നതകളും പ്ര്ശ്നങ്ങളും പരിഹരിക്കും.
ശുക്രന്റെ സഞ്ചാരഗതിയിലുള്ള മാറ്റത്തിന്റെ ഗുണഫലങ്ങള്‍ ആര്‍ക്കെല്ലാമാണ് ലഭിക്കുക എന്ന് നോക്കാം.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ശുക്രന് ഉത്തരദിശയില്‍ സഞ്ചരിക്കുന്നത് ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് ഗുണകരമാണ്. സാമ്പത്തികമായ നേട്ടങ്ങള്‍ ഇവര്‍ക്കുണ്ടാകും. അടിക്കടി അപ്രതീക്ഷിതമായി സാമ്പത്തിക ലാഭം ഉണ്ടാകും. കൂടാതെ, പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ ഇവര്‍ക്ക് മുമ്പില്‍ തുറക്കപ്പെടും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. തിരിച്ചുകിട്ടാനുള്ള പണം തിരിച്ചുകിട്ടും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ലാഭം കുത്തനെ ഉയരും. ബിസിനസ് വിപുലപ്പെടുത്താനും കൂടുതല്‍ ധനം സമ്പാദിക്കാനുമുള്ള മാര്‍ഗ്ഗങ്ങള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയും. വിവാഹജീവിതം കൂടുതല്‍ സന്തോഷകരവും സംതൃപ്തവുമാകും. പങ്കാളിയുടെ സഹകരണത്തോടെ ജീവിതം സന്തോഷത്തോടെ മുന്നോട്ടുപോകും.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിക്കാര്‍ക്കും ശുക്രന്റെ ദിശാമാറ്റം അനുകൂലമാണ്. ഈ കാലയളവില്‍ തുലാം രാശിക്കാര്‍ ജോലിയില്‍ മികവ് പുലര്‍ത്തും. തൊഴില്രഹിതരായിട്ടുള്ളവര്ക്ക് മികച്ച ശമ്പളത്തോടെ ജോലി ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങളും സ്ഥാനമാനങ്ങളും ലഭിക്കും. മേലുദ്യോഗസ്ഥരുടെയും കീഴുദ്യോഗസ്ഥരുടെയും പരിപൂര്‍ണ്ണ സഹകരണത്തോടെ ജോലികള്‍ ചെയ്തുതീര്‍ക്കും. പ്രമോഷനും ശമ്പളവര്‍ധനയ്ക്കും അനുകൂലമായ സാഹചര്യമാണ്. തൊഴിലന്വേഷകര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ജോലി തന്നെ ലഭിക്കും. ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും. ദാമ്പത്യത്തില്‍ പങ്കാളിയുമായുള്ള ആശയക്കുഴപ്പവും മറ്റ് പ്രശ്നങ്ങളും പരിഹരിക്കും. ജോലിസംബന്ധമായി യാത്രകള്‍ ചെയ്യേണ്ടതായി വരും.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മീനം രാശിയില്‍ ജനിച്ചയാളുകള്ക്ക് ശുക്രന് ഉത്തരദിശയില്‍ സഞ്ചാരം ആരംഭിക്കുന്നത് നല്ലകാലത്തിന് നിമിത്തമാകും. വരുമാനം വര്‍ദ്ധിക്കുകയും സാമ്പത്തികം മെച്ചപ്പെടുകയും ചെയ്യും. ഈ കാലയളവില്‍ ഇവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമായിത്തീരും. ജോലിയില്‍ മികച്ച പ്രകടനം കാഴചവെക്കുകയും അതിനുള്ള അംഗീകാരങ്ങള്‍ തേടിയെത്തുകയും ചെയ്യും. പ്രമോഷന് ലഭിക്കാനോ കൂടുതല്‍ മികച്ച മറ്റൊരു ജോലി ലഭിക്കാനോ ഇടയുണ്ട്. ഉന്നതാധികാരികളുടെ സഹകരണത്തോടെ പ്രധാനജോലികള്‍ പൂര്‍ത്തിയാക്കും. അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ തേടിയെത്തുന്ന സമയം കൂടിയാണിത്. സാമ്പത്തിക സമൃദ്ധിയും ധനയോഗവും ഉണ്ടാകും. ബിസിനസ് വിപുലപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ വിജയിക്കും.കുടുംബത്തില്‍ സന്തോഷാന്തരീക്ഷം വന്നെത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications